"Welcome to Prabhath Books, Since 1952"
What are you looking for?

ഡോ. വെള്ളിമൺ നെൽസൺ

ഡോ. വെള്ളിമൺ നെൽസൺ

 ഡോ. വെള്ളിമൺ നെൽസൺ 1950 ഏപ്രിൽ 30-ന് കൊല്ലം ജില്ലയിലെ വെള്ളിമൺ ഗ്രാമത്തിൽ ജനിച്ചു. എം.എ. സംസ്‌കൃതം, എം.എ. ഹിന്ദി, എം.എ.മലയാളം,പി.എച്ച്.ഡി. ഹിന്ദി എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ റീഡർ, പ്രൊഫസർ, ഹിന്ദി വകുപ്പുമേധാവി എന്നീ നിലകളിൽ ഔദ്യോഗിക ജീവിതം നയിച്ചു. 2005-ൽ സർവ്വീസിൽ നിന്ന് വിരമിച്ചു. പ്രധാന കൃതികൾ: വിവർത്തനം, ജീവചരിത്രം,പഠനം, നാടകം,നോവൽ, കവിത എന്നീ സാഹിത്യ ശാഖകളിലായി 30 ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാരതീയ കവിതയും, അഷ്ടമുടിക്കായലും ശാസ്‌താംകോട്ടത്തടാകവും (പഠനങ്ങൾ) കബീർ ദാസ്, സൂർദാസ്, തുളസീദാസ്, മഹാദേവി വർമ്മ, ജയശങ്കർ പ്രസാദ് തുടങ്ങിയ ജീവചരിത്ര ഗ്രന്ഥങ്ങൾ ഉൾപ്പെടെ 10 ഗ്രന്ഥങ്ങൾ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചതും മറ്റുള്ളവ ഡി.സി.ബുക്‌സ്, വീനസ് ബുക്‌സ് തുടങ്ങിയ പ്രസാധകർ പ്രസിദ്ധീകരിച്ചതുമാണ്.

           കേന്ദ്ര മാനവ വിഭശേഷി മന്ത്രാലയം ഏർപ്പെടുത്തിയിട്ടിട്ടുള്ള സർവ്വശ്രേഷ്ഠ ഹിന്ദി പ്രചാരക് അവാർഡ് മൂന്നുവട്ടം ലഭിച്ചിട്ടുണ്ട്. ഹിന്ദി സാഹിത്യത്തിലെ ആക്ഷേപഹാസ്യ സമ്രാട്ട് 'ഹരിശങ്കർപാർസായി' യുടെ 10 കഥകൾ 'രാമരാജ്യം' എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഈ ഗ്രന്ഥത്തിന് അഭയദേവ് അവാർഡും 'ആകാശക്കുടക്കീഴിൽ' എന്ന നോവലിന് കൈയെഴുത്ത് പ്രതിക്ക് സുജാത ട്രസ്റ്റ് അവാർഡും, സമഗ്രസാഹിത്യ സംഭവനയ്ക്ക് അദ്ധ്യാപക കലാ സാഹിതിയുടെ കൗമുദി ടീച്ചർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

           സാമൂഹിക സേവന രംഗത്ത്: കുണ്ടറ പൗരവേദി സ്ഥാപക പ്രസിഡന്റ്,ഗുരുദേവ കലാവേദി സംസ്ഥാന ചീഫ് പേട്രൺ, മദ്യവിരുദ്ധ സമിതി അംഗം, ദേശീയ ഹിന്ദി മഹാ വിദ്യാലയത്തിന്റെ സ്ഥാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

           യു.ജി.സിയുടെ നാഷണൽ സെമിനാറുകളിൽ പങ്കെടുക്കുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കേരള ഹിന്ദി പ്രചാരസഭയുടെ ഭരണസമിതി അംഗം, പരീക്ഷ, ടെക്സ്റ്റുബുക്ക്, ഗവേഷണകേന്ദ്രം എന്നിവയുടെ കൺവീനർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

           ആകാശവാണിയുടെ തിരുവനന്തപുരം നിലയത്തിൽ നിന്ന് ഹിന്ദിയിൽ പ്രഭാഷണങ്ങളും മലയാളത്തിൽ സുഭാഷിതങ്ങളും അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു.

           കേരള സ്കൂൾ കലോത്സവത്തിന്റെ സംസ്ഥാനതല വിധി കർത്താവായി അനേക വർഷം പ്രവർത്തിച്ചിട്ടുണ്ട്.

           ഭാര്യ മേരിക്കുട്ടി നെൽസൺ,മക്കൾ അജി നെൽസൺ (ഗവ: ഹയർ സെക്കന്ററി സ്കൂൾ, കടയ്ക്കൽ) അഭിലാഷ് (സൗത്ത് ഇന്ത്യൻ ബാങ്ക്) ഡോ.അനീജ എം.ബി.ബി.എസ്.

വിലാസം 

മാതാ വിഹാർ 

നാന്തിരിക്കൽ 

വെള്ളിമൺ പി.ഒ.

കൊല്ലം ജില്ലാ 

ഫോൺ:04742549225 

മൊബൈൽ:9495732651 

E.mail-drvellimannelson@gmail.com

Our Authors

Check out the authors profile to know more about their books