"Welcome to Prabhath Books, Since 1952"
What are you looking for?

പ്രൊഫ. എം. ചന്ദ്രബാബു

പ്രൊഫ. എം. ചന്ദ്രബാബു.

           നെയ്യാറ്റിൻകര താലൂക്കിൽ അവണാകുഴിയിൽ ജനിച്ചു. അവണാകുഴി ഗവൺമെൻറ് എൽ.പി.എസ്., നെല്ലിമൂട് ന്യൂ ഹൈസ്കൂൾ, തിരുവനന്തപുരം ഗവൺമെൻറ് ആർട്സ് കോളേജ്, യൂണിവേഴ്സിറ്റി സെൻറർ, എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ശിവഗിരി, ചാത്തന്നൂർ, കൊല്ലം, ചെമ്പഴന്തി എന്നീ എസ്.എൻ.കോളേജുകളിൽ അദ്ധ്യാപകനും മലയാളം വകുപ്പ് മേധാവിയുമായിരുന്നു. അവണാകുഴി പ്രബോധിനി ഗ്രന്ഥശാല സെക്രട്ടറിയായി പന്ത്രണ്ടു വർഷക്കാലം പ്രവർത്തിച്ചു. യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡൻറ്‌, സെക്രട്ടറി, പൂജപ്പുര സി.അച്യുതമേനോൻ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പ്രോഗ്രസ്സീവ്‌ റൈറ്റേഴ്‌സ് അസ്സോസ്സിയേഷൻ സംസ്ഥാന സെക്രട്ടറി, പ്രഭാത് ബുക്ക് ഹൗസ് ഡയറക്ടർ ബോർഡ് അംഗം, കേരള പത്രപ്രവർത്തകസമിതി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ കലാ സാഹിത്യ സാംസ്‌കാരിക പത്രപ്രവർത്തന രംഗങ്ങളിൽ പ്രവർത്തിക്കുന്നു. 2002 മുതൽ സാഹിത്യകേരളം മാസികയുടെ എഡിറ്റർ. സാഹിത്യ നിരൂപണത്തിലെ ശുദ്ധകലാപക്ഷം, ഗുരു, നേർക്കാഴ്ച, അന്വേഷണത്തിന്റെ അനുഭവം, എന്നിട്ടും താങ്കൾ ഇവിടെ എങ്ങനെ ജീവിക്കുന്നു? എന്നിവ കൃതികൾ. കവിത, സംഘകവിത എന്നീ കാവ്യസമാഹാരങ്ങൾ എഡിറ്റ് ചെയ്ത പ്രസിദ്ധീകരിച്ചു. പിതാവ് കെ.മൃതുഞ്ജയപ്പണിക്കർ, മാതാവ് ഡി. അരുന്ധതി. ഭാര്യ എസ്. ജയശ്രീ. മക്കൾ ഇഷ്‌മ സി.ജെ., ഐശ്വര്യ സി.ജെ. മരുമകൻ സബിൻ എസ്. ബാബു. കൊച്ചുമകൾ ഇഷിത സബിൻ. 


മേൽവിലാസം ; ഇലവനം, അവണാകുഴി, 

താന്നിമൂട് പി.ഒ., - 695123 

മൊബൈൽ : 9447687474 

ഇമെയിൽ ; sahithyakeralam@gmail.com 

Our Authors

Check out the authors profile to know more about their books