അയ്യാ വൈകുണ്ഠസ്വാമികൾ - Ayya Vaikunda Swamikal
4 reviews
കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന് ഉത്തമ കൃതികളുടെ പാരായണം അനിവാര്യമാണ്. അങ്ങനെ വായിക്കുന്ന പുസ്തകങ്ങൾ സത്ചിന്തനത്തോടെയും സത്യമാർഗത്തിലൂടെയും ജീവിച്ച് വിജയം നേടിയവരുടെ ചരിത്രവും ആകണം. അത് ആ കുരുന്ന് ചിന്തകളെ പോഷിപ്പിക്കും. തെളിഞ്ഞ ബുദ്ധിയുടെ ദിവ്യപ്രകാശം കൂടുതൽ ദീപ്തമാക്കുകയും നേർവഴിക്ക് നടത്തിക്കുകയും ചെയ്യും. ആ ഗണത്തിൽ പെട്ടൊരു ബാലസാഹിത്യകൃതിയാണ് പ്രൊഫ. എം. ചന്ദ്രബാബു രചിച്ച "അയ്യാ വിശ്വമാനവികതയുടെയും ഐക്യത്തിന്റെയും നക്ഷത്രശോഭ നഷ്ടമായിക്കൊണ്ടിരിക്കുന്ന സമകാലികാന്തരീക്ഷത്തിൽ ഇത്തരത്തിലുള്ളാരു പുസ്തകം അനിവാര്യമാകുന്നു.