"Welcome to Prabhath Books, Since 1952"
What are you looking for?

മഡെ മഡെ സ്‌നാന

4 reviews

രവീന്ദ്രൻ രാവണേശ്വരത്തിന്റെ ഈ പുതിയ സമാഹാരത്തിൽ കാണുന്ന ഒന്നാമത്തെ കാര്യം ഭരണകൂടത്തിന്റെ വർഗീയ ഭാവം(communalist position) എങ്ങനെ സൂക്ഷ്‌മതലങ്ങളിൽ വിന്യസിക്കപ്പെടുകയും ന്യായീകരിക്കപ്പെടുകയും ചെയ്യുന്നുവെന്നതാണ്. ഫാഷിസത്തെക്കുറിച്ചുള്ള വിചാരങ്ങളിലൊന്ന്, അത് സ്വാഭാവികമാണെന്നും ഗുണപരമാണെന്നും (ആദ്യഘട്ടത്തിലെങ്കിലും ) കരുതിപോന്ന ഒരു മധ്യവർഗം ഉണ്ടാവാതെ അത് ഉണ്ടാവില്ല എന്നാണ്.ആ വർഗമാണ് ഫാഷിസത്തിന്റെ അടിത്തറ. ഫാഷിസത്തിന്റെ ഭീകരമായ കേന്ദ്രീകരണം ഉണ്ടെങ്കിലും അതിനെതിരായ സമരങ്ങൾ വാസ്തവത്തിൽ പ്രയാസം നിറഞ്ഞതായി മാറുന്നത്,സാധാരണ ജനങ്ങളിൽ ഗണ്യമായ ഒരു വിഭാഗത്തെ അതിന് ആശയപരമായി തടവിലിടാൻ കഴിയുന്നുവെന്നതിനാലാണ്. രവീന്ദ്രൻ രാവണേശ്വരം, തന്റെ 'കാവിപ്പശു'എന്ന സമാഹാരത്തിൽ സ്വീകരിച്ച നിലപാടിന്റെ കൂടുതൽ സ്വീകാര്യമായ തുടർച്ചയാണീ പുസ്‌തകം.

81 90-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support