"Welcome to Prabhath Books, Since 1952"
What are you looking for?

ദീനദയാളോ

4 reviews

ദീനദയാളോ എന്ന കഥയിൽ ആവിഷ്‌കൃതമാകുന്നത് പരിത്യക്തമാകുന്ന പൈതൃകത്തിൻ്റെ വർത്തമാനകാലചിത്രം.അമ്മയുടെ കൈയിലെ പിടി ഒന്നുകൂടി മുറുക്കി ആത്മവിശ്വാസം ചോർന്നുപോകാതിരിക്കാൻ ശ്രദ്ധിക്കുന്ന മകൻ തകരുന്ന ഈ കാലഘട്ടത്തിൽ ഒരു പ്രത്യാശാകിരണമാണ്. വേറിട്ട സൗന്ദര്യാനുഭൂതികൾ സമ്മാനിക്കുന്നതാണ് എം.നീലകണ്ഠൻറെ കഥാലോകം. പരിചിത ജീവിതസന്ദർഭങ്ങൾക്കുപോലും നവ്യമായ അന്തരീക്ഷം. തിളക്കമാർന്ന ഭാഷയുടെ ലാവണ്യം കഥകളെ ഭാവനിര്ഭരമാക്കുന്നു. നഷ്ടബന്ധങ്ങളുടെ വീണ്ടെടുപ്പുകൾ നേർത്ത സംഗീതത്തിൻറെ അലകൾപോലെ ഹൃദയംഗമമായി അവതരിപ്പിക്കുന്നു. തികച്ചും യന്ത്രികമായിത്തീരുന്ന ദാമ്പത്യബന്ധങ്ങൾ; വിവാഹേതര ലൈംഗികതകൾ; കൂടിപ്പിണയുന്ന ജീവിതാനുഭവങ്ങളുടെ സങ്കീർണതകൾ കലാഭംഗിയോടെ ചിത്രീകരിക്കുകയാണ് എം.നീലകണ്ഠൻ.ഭ്രമാത്മകതകയുടെ അന്തരീക്ഷം സൃഷ്ടിക്കുന്ന കഥകളും ശ്രദ്ധേയം. സൂക്ഷ്മവും ധ്വന്യാത്മകവുമാണ് ആഖ്യാനശൈലി. സർഗ്ഗാത്മകതയുടെ സ്വാതന്ത്യ്രമാണ് എങ്ങും പ്രകടമാകുന്നത്.   

67.5 75-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support