"Welcome to Prabhath Books, Since 1952"
What are you looking for?

തിരുപ്പാണൻ

4 reviews

ഇന്ത്യാചരിത്രത്തിലുടനീളം പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്ന ഒരു സാമൂഹിക യാഥാർത്ഥ്യമായിരുന്നു ജാതി. കടന്നാക്രമണങ്ങൾക്കും അത് ദുർബ്ബലരെ വിധേയമാക്കിക്കൊണ്ടിരുന്നു. ഇന്നും അത് മനുഷ്യവേട്ടയ്ക്കുള്ള ഒരു ഉപായമായി നിലനില്ക്കുന്നതിന്റെ വിലാപവും പ്രതിഷേധവും നാടൊട്ടുക്കും മുഴങ്ങുന്നുണ്ട്. അടിമജീവിതം അനുഭവിച്ച ഒരു ജനതയുടെ രക്ഷയ്ക്ക് ദൈവം തന്നെ അവതരിപ്പിക്കേണ്ടി വരുന്നതിന്റെ കഥ പറയുന്ന കാവ്യനാടകമാണ് തെലുങ്ക് ഭാഷയിലുണ്ടായ പ്രൊഫ.കൊളകളൂരി ഇനോക്കിന്റെ മുനിവാഹനനുഡു. ശ്രീരംഗം ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യത്തെ ആസ്പദമാക്കി രചിച്ച ഈ നാടകത്തിലെ മുഖ്യകഥാപാത്രം വൈഷ്ണവസിദ്ധന്മാരിൽ പ്രസിദ്ധനും ദളിതനുമായ തിരുപ്പാണാൾവാരാണ്. കവിപ്രതിഭയുടേയും ഈശ്വരസമർപ്പണത്തിന്റേയും ആൾരൂപമായ തിരുപ്പാണാനുമുമ്പിൽ കീഴടങ്ങേണ്ടി വരുന്ന യാഥാസ്ഥിതികപൗരോഹിത്യത്തിന്റെ ചിത്രം കൂടി തിരുപ്പാണൻ എന്ന പേരിൽ ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണൻ മലയാളത്തിൽ പുരാവിഷ്കരിച്ച ഈ കൃതിയിൽ തെളിഞ്ഞുവരുന്നു.  

63 70-10%
  • Secure Payment

    100% secure payment

  • 24/7 Support

    Online top support