• പി.രവീന്ദ്രന്‍സാറിന്റെ ഓർമ്മകൾക്കു മുൻപിൽ ആദരവോടെ

    കെ.പ്രകാശ്‌ ബാബു


    പ്രഭാത്‌ ബുക്ക്‌ ഹൗസ്' എന്നു കേള്‍ക്കുമ്പോൾ തന്നെ മനസ്സിൽ ഓടിയെത്തുന്ന ത്‌ തൂവെള്ളവസ്‌ത്രം ധരിച്ച്‌ സുസ്‌മേരവദനനായി നില്‍ക്കുന്ന സ.പി.രവീന്ദ്രന്‍സാറിന്റെ രൂപമാണ്‌. ഏതാണ്ട്കാല്‍നൂറ്റാണ്ടുകാലം പ്രഭാതിന്റെ അമരക്കാരനായി സേവനം അനുഷ്‌ഠിച്ച്‌ കേരളത്തിലെ സാമാന്യം ഭേദപ്പെട്ടഒരു പുസ്‌തകപ്രസിദ്ധീകരണശാലയായി പ്രഭാതിനെ മാറ്റി യടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയോഗങ്ങളിൽ പ്രഭാതിനെക്കുറിച്ചും പ്രഭാതിന്റെ വിവിധ പുസ്‌തക വിതരണ പദ്ധതികളെക്കുറിച്ചും രവീകേന്ദ്രന്‍സാർ വളരെയധികം വിശദീകരിക്കുമായിരുന്നു. പാർട്ടി പ്രവർത്തകര്‍ക്കു ചുമതലയുള്ള ഗ്രാമീണ ഗ്രന്ഥശാലകളിൽ പ്രഭാതിന്റെ പ്രസിദ്ധീകരണങ്ങൾ വായനയ്ക്ക്‌ ലഭ്യമാക്കുന്നതിൽരവീകേന്ദ്രന്‍സാറിന്റെ സംഭാവന മറക്കാൻ കഴിയുന്നതല്ല.പ്രഭാത്‌ ബുക്ക്‌ ഹൗസിനു സ്വന്തമായി ഒരു ആസ്ഥാനം വേണമെന്ന ചെയര്‍മാൻ സ.പി.രവീകേന്ദ്രന്‍സാറിന്റെ ദൃഢനിശ്ചയത്തിന്റെ ഫലമാണ്‌ ഇന്നത്തെ തിരുവനന്തപുരം കൈതമുക്കിലുള്ള സ്ഥലവും ഓഫീസ്‌ പ്രവർത്തിക്കുന്ന ഇരുനിലമന്ദിരവും.പ്രഭാതിന്റെ ചെയര്‍മാനായി പ്രവർത്തിക്കുന്ന സമയത്തു തന്നെ മറ്റു നിരവധി സ്ഥാപനങ്ങളുടെ ഭരണനിര്‍വ്വഹണച്ചുമതല യും പി.രവീകേന്ദ്രന്‍സാറിനുണ്ടായിരുന്നു.


    ഹാന്‍ടെക്‌സിന്റെപ്രസിഡന്റായും, ചാത്തന്നൂർ സ്‌പിന്നിംഗ്‌ മിൽ ചെയര്‍മാനായും, ജില്ലാ സഹകരണാങ്ക്‌ പ്രസിഡന്റായും അദ്ദേഹംപ്രവർത്തിച്ചു. ഇതിനിടയിൽ പല സന്ദര്‍ഭങ്ങളിലും നാട്ടിലെജനങ്ങളുടെ പ്രശ്‌നങ്ങളും നല്ലതുപോലെ ശ്രദ്ധിക്കുകയും നിയമസഭയിൽ നല്ലതുപോലെ ശോഭിക്കുകയും ചെയ്‌ത ഒരു നിയമസഭാ സാമാജികനായിരുന്നു അദ്ദേഹം1951 ൽ ഇരവിപുരം അസംബ്ലി മണ്ഡലത്തിൽ നിന്നുമാണ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ സ്ഥാനാര്‍ത്ഥിയായി അദ്ദേഹം ആദ്യമായിമത്സരിച്ചതും വിജയിച്ചതും. സമര്‍ത്ഥനാ അന്നത്തെ ആ യുവഅഭിഭാഷകനെ അവിടുത്തെ ജനങ്ങൾ വേഗം അവരുടെ മനസ്സിലൊരിടം നല്‍കി ആദരിച്ചു. തുടര്‍ന്ന്‌ 1954 ലും കേരള രൂപീകരണത്തിനു ശേഷം 1957,1960, 1967, 1970, 1987, 1996 വര്‍ഷങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും അദ്ദേഹം നിയമസഭാ സാമാജികനായി തെരഞ്ഞടുക്കപ്പെട്ടു.


    അദ്ദേഹം മന്ത്രിയായിരുന്ന ഈ കാലഘട്ടത്തിലാണ്‌ കേരള ഇന്‍ഡസ്‌ട്രിയൽ എംപ്ലോയീസ്‌ പേയ്‌മെന്റ്‌ഓഫ്‌ ഗ്രാറ്റുവിറ്റി ആക്‌ട്‌ – 1970 എന്ന നിയമം കേരളത്തിൽ നടപ്പിലാക്കിയത്‌.ഒരു ഫാക്‌ടറിയിലോ തോട്ടത്തിലോ മറ്റേതെ ങ്കിലും വ്യവസായ സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നതിനുശേഷം പിരിയുന്ന തൊഴിലാളിക്ക്‌ ഗ്രാറ്റുവിറ്റി നല്‍കുക എന്നത്‌ ഓരോ സ്ഥാപനങ്ങളിലും നിലവിലുള്ള കരാറു കളുടെയോ കീഴ്‌വഴക്കങ്ങളുടെയോ അടിസ്ഥാന ത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ്‌ സ: അച്യുതമേനോൻ സര്‍ക്കാരിൽ തൊഴില്‍വകുപ്പ്‌ മന്ത്രിയായിരുന്ന സ: പി.രവീകേന്ദ്രൻ 1970 ലെ കേരള ഇന്‍ഡസ്‌ട്രിയൽഎപ്ലോയീസ്‌ പേയ്‌മെന്റ്‌ ഓഫ്‌ ഗ്രാറ്റുവിറ്റി ആക്‌ട്‌ എന്ന പേരിലൊരു നിയമനിര്‍മ്മാണം നടത്തി മുഴുവൻ വ്യവസായ– തോട്ടം തൊഴിലാളികൾക്കും ഗ്രാറ്റുവിറ്റി അവകാശം നിയമപരമാക്കിയത്‌. സ: പി. രവീകേന്ദ്രൻ എന്ന തൊഴിലാളിവര്‍ഗ്ഗ രാഷ്‌ട്രീയ പ്രവർത്തകന്റെ ഏറ്റവും സുപ്രധാനമായ സംഭാവനയാണ്‌ ഈ നിയമം.സ: പി. രവീകേന്ദ്രൻ വ്യവസായ–തൊഴില്‍വകുപ്പുകളുടെ ചുമതല വഹിയ്ക്കുമ്പോളാണ്‌ ആദ്യമായി സംസ്ഥാന സര്‍ക്കാർ `ചലച്ചിത്ര അവാര്‍ഡ്‌' ഏര്‍പ്പെടുത്തിയത്‌. `കുമാരസംഭ വം' സിനിമയ്ക്ക്‌ ആദ്യ അവാര്‍ഡ്‌ നല്‍കിക്കൊണ്‌ സംസ്ഥാന സര്‍ക്കാർ ഈ രംഗത്തേയ്ക്ക്‌ തിരിയുന്നത്‌. കേരള നിയമസഭയിൽ നിരവധി തവണ സ്‌പീക്കറെ സഹായിക്കുന്ന പാനൽ ഓഫ്‌ ചെയര്‍മാനായും ഒരു തവണ പ്രോട്ടേം സ്‌പീക്കറായും അദ്ദേഹം ചുമതല നിര്‍വ്വഹിച്ചിട്ടുണ്ട്‌.


    കേരളത്തിൽ അങ്ങോളമിങ്ങോളം ഹാന്‍ടെക്‌സ്‌ ഷോറൂമുകൾ തുറന്നുപ്രവർത്തിപ്പിച്ചുകൊണ്ട്കൈത്തറി തുണിത്തരങ്ങള്‍ക്ക്‌ ഒരു വലിയ മാർക്കറ്റ്‌ കണ്ടുപിടിക്കുന്നതിൽ കൂടി അദ്ദേഹത്തിന്റെ മാനേജ്‌മെന്റ്‌വൈഭവം ഒന്നുകൂടി പ്രകടമായി.


    ഉത്തരവാദിത്വമുള്ള ഒന്നിലധികം സ്ഥാപനങ്ങളുടെ ഔദ്യോഗിക ഭരണചുമതല സ്‌തുത്യര്‍ഹമായി നിര്‍വ്വഹിക്കാൻ കഴിഞ്ഞ പ്രഗത്ഭനായ സ: പി. രവീന്ദ്രന്‍സാറിന്റെ നിത്യസ്‌മാരകമായിരിക്കട്ടെ 60–ാ വാര്‍ഷികമാഘോഷിക്കുന്ന `പ്രഭാത്‌ ബുക്ക്‌ഹൗസ്'.