ഉമ്മൻചാണ്ടി
അറുപത് വര്‍ഷമായി രാഷ്‌ട്രീയ–സാമൂഹ്യ രംഗത്തും വൈജ്ഞാ നികരംഗത്തും സജീവമായിപ്രവർത്തിക്കുവാനും നിരന്തര ഇടപെലുകൾ നടത്തുവാനും കഴിഞ്ഞ തുകൊണ്ടാണ്‌പ്രഭാത് ബുക്ക് ഹൗസിനു ഇന്നും കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിൽ തലയുർത്തി നില്‍ക്കുവാൻ കഴിയുന്നത്.
തങ്ങളുടെ നയപരങ്ങളായ നടപടികളും സൈദ്ധാന്തിക നിലപാടുകളും ജനങ്ങളിലെത്തിക്കുവാനുംആശപരമായ പ്രചാരണം ശക്തമാക്കുന്നതിനുമായി പ്രഭാത് ബുക്ക്‌ഹൗസിനെ ഉപയോഗപ്പെടുത്തിക്കാണ്ട് സി.പി.ഐ മറ്റുള്ളവർക്കെല്ലാം മുമ്പേ നടന്നു. പുസ്‌തക പ്രസാധനത്തെ ശക്തിപ്പെടുത്തേതിന്റെ പ്രസക്തി എല്ലാവരെയും ബോധ്യപ്പെടുത്തുകയും ചെയ്‌തു.എന്റ പാർടിയായ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്സിന്, കെ.പി.സി.സിയ്ക്ക് പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് തുടങ്ങാൻ പരോക്ഷമായും പ്രത്യക്ഷമായും പ്രചോദനമായത് പ്രഭാത് ബുക്ക് ഹൗസാണ് .
രാഷ്‌ട്രീയ സൈദ്ധാന്തിക ഗ്രന്ഥങ്ങള്‍ക്കൊപ്പം സാമൂഹ്യവിഷയാധിഷ്‌ഠിത പുസ്‌തകങ്ങളും ബാലസാഹിത്യ കൃതികളും വൈജ്ഞാനികഗ്രന്ഥങ്ങളും നോവൽ, കവിത, കഥ തുടങ്ങി സര്‍ഗ്ഗാത്മക കൃതികളും പ്രഭാത് വായനക്കാരിലേക്ക് എത്തിച്ചു. സാധാരണക്കാരന് താങ്ങാനാവുന്ന വിലയിൽ ലോകക്ലാസിക്കുകൾ വായനക്കാര്‍ക്ക് എത്തിച്ചു കൊടുക്കുവാൻ കഴിഞ്ഞതുകൊണ്ട് പ്രഭാതിന് അസൂയാവഹമായ സ്വീകാര്യത ലഭിച്ചു.
സര്‍വ്വാദരണീയനായ കമ്മ്യൂണിസ്റ്റ് നേതാവ് എം.എൻ.ഗോവിന്ദൻ നായരുടെ ചരമവാര്‍ഷിക ദിനത്തിലാണ് പ്രഭാത്‌ബുക്ക് ഹൗസിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നടക്കുന്നത്. എം.എൻ .ഐക്യകേരളത്തെമുന്നോട്ടു നയിക്കുന്നതിൽ നിര്‍ണായക പങ്കു വഹിച്ച നേതാവാണ്. വ്യക്തിപരമായി എനിക്ക് ഏറെ അടുപ്പമുണ്ടായിരുന്ന നേതാവാണ് അദ്ദേഹം. കെ.എസ്.യു. നേതാവായിരിക്കുമ്പോൾ രാഷ്‌ട്രീയഭേദമന്യേ എനിക്ക് പ്രചോദനം പകർന്നുതന്ന കമ്മ്യൂണിസ്റ്റ് നേതാവാണ് എം.എൻ.അദ്ദേഹത്തിന്റെ സ്‌മരണകൾ പുതുക്കുന്ന ദിനത്തിൽ പ്രഭാത് ബുക്ക് ഹൗസിന്റെ ആഘോഷപരിപാടികളിൽ പങ്കെടുക്കുവാൻ കഴിഞ്ഞതിൽ ചാരിതാര്‍ത്ഥ്യമുണ്ട്.
ഗ്രന്ഥശാലകള്‍ക്കുള്ള ഗ്രാന്റ് നിഷേധിക്കുന്നത് സംബന്ധിച്ച് സ്വാഗതപ്രസംഗത്തിൽ ഇവിടെ ചൂണ്ടിക്കാട്ടുകയുണ്ടായി. തീർച്ചയായും ഗ്രന്ഥശാലകള്‍ക്ക് അര്‍ഹമായ ഗ്രാന്റ് വിതരണം ചെയ്യുവാൻ സര്‍ക്കാർ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് പ്രഭാത്‌ബുക്ക് ഹൌസിന്റെ 60 വാര്‍ഷികാഘോഷവേളയിൽ ഞാൻ ഉറപ്പു നല്‍കുന്നു.