വി.എസ്. അച്യുതാനന്ദൻ
പ്രഭാത്‌ബുക്ക് ഹൗസിന്റെ അറുപതാം വാര്‍ഷികം ഏറെ സന്തോഷത്തോടെ ഉദ്‌ഘാടനം ചെയ്‌തതായി അറിയിക്കുന്നു.കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെവളർച്ചയിൽ പ്രഭാത് ബുക്ക് ഹൗസ് വഹിച്ച പങ്ക് നിസ്‌തുലമാണ്. കേരളത്തിലെ മാര്‍ക്‌സിസ്റ്റ് ആചാര്യത്താരായ ഇ.എം.എസ്,കെ.ദാമോദരൻ, തുടങ്ങിയവരുടെ ആദ്യകാല കൃതികളെല്ലാം പ്രഭാതം പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനിയാണ് പുറത്തിറക്കിയതും പ്രചരിപ്പിച്ചതും.വലതുപക്ഷ കടന്നാക്രമണങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതിനും കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും ആശയപരമായി ആയുധമണിയിക്കുന്നതിനും നിരവധി ലഘുലേഖകൾ പ്രഭാതം പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി മുഖേന പുറത്തിറക്കി.
മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്‌ത്രത്തിനും ഇടതുപക്ഷ–പുരോഗമന ആശയങ്ങൾക്കും ഏറ്റവുംവളക്കൂറുളള മണ്ണാണിന്ന് കേരളം. സാംസ്‌ക്കാരിക രംഗത്ത് പ്രവർത്തിക്കുന്ന വരിൽ കമ്യൂണിസ്റ്റ് പാർട്ടികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാത്തവർ പോലും മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്‌ത്രത്തിന്റെ പ്രത്യക്ഷമായോ പരോക്ഷമായോആയ സ്വാധീനവലയത്തിലുണ്ട്.സര്‍ഗാത്മക സാഹിത്യരംഗത്തും കൃഷിക്കാരോടും തൊഴിലാളികളോടും സാധാരണക്കാരോടുമുളള ആഭിമുഖ്യത്തിനാണ് മേല്‍ക്കൈ. പൊതുവിൽ സാംസ്‌ക്കാരിക സാഹിത്യമേഖലകളിൽ ജനകീയധാര സുശക്തമാണ്. കേരളത്തിന്റെ `ആത്മാവ്' വലിയൊരളവോളം ഇടതുപക്ഷ സ്വഭാവമുളളതാണ് എന്നാണ് സൂചിപ്പിക്കുന്നത്.
ഇതു സംഭവിച്ചത് യാദൃശ്ചികമായല്ല. മുപ്പതുകളുടെ രണ്ടാംപകുതിയോടെ ആരംഭിച്ച വര്‍ഗ സംഘടനകൾ, കമ്മ്യൂണിസ്റ്റ്‌പാർട്ടി, ജീവൽ സാഹിത്യ പ്രസ്ഥാനം, പുരോഗമന സാഹിത്യ സംഘടന, അതിന്റെയെല്ലാം പ്രസിദ്ധീകരണങ്ങളും പ്രസാധനാലയങ്ങളും എല്ലാം ചേര്‍ന്നാണ് ഈ മണ്ണൊരുക്കിയത്. അതിൽ പ്രഭാത് ബുക്ക് ഹൗസ് ഏറ്റവും പ്രാധാന്യമുണ്ട്.1955 മുതൽ 1990 വരെ സോവിയറ്റ് പുസ്‌തകങ്ങളുടെ കേരളത്തിലെ വിതരണക്കാർ എന്ന നിലയിൽ പ്രഭാത് ബുക്ക് ഹൗസ് വലിയ പങ്ക് വഹിച്ചു. മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും ലെനിന്റെയും സ്റ്റാലിന്റെയുമെല്ലാം കൃതികൾ റഷ്യയിൽ നല്ല മേനിക്കടലാസിൽ മനോഹരമായി അച്ചടിച്ചത് ചെറിയ വിലയ്‌ക്ക് ഇവിടെ ലഭ്യമാക്കാൻ കഴിഞ്ഞു. ടോള്‍സ്റ്റോയിയുടെയും ദസ്‌തയേവ്‌സ്‌കിയുടെയും മാക്‌സിംഗോർക്കിയുടെയുമെല്ലാം ക്ലാസിക്കുകൾ ചെറിയ വിലയ്‌ക്ക് ലഭ്യമാക്കാൻ കഴിഞ്ഞു. 1964–ൽ കമ്യൂണിസ്റ്റ് പാർട്ടി പിളര്‍ന്ന ശേഷം പ്രഭാതിനെ സി.പി.ഐ യാണ് നയിച്ചത്. 1964 മുതൽ രണ്ടു മൂന്നുവര്‍ഷവും തുടര്‍ന്ന് 1969–ന് ശേഷം 1979 അവസാനം വരെയും ഇരു കമ്യൂണിസ്റ്റ് പാർട്ടിയും ശക്തമായി പരസ്‌പരം പോരടിക്കുകയായിരുന്നു. കടുത്ത ശത്രുത അന്ന് വളർന്നു വന്നു. പിന്നീട് അതെല്ലാം മാറി ഇരു പാർട്ടികളും തമ്മിൽ ശക്തമായ ഐക്യംവളർന്നു വന്നു.എഴുപതുകൾ മുഴുവൻ നീണ്ടുനിന്ന ആ ശത്രുതയുടെ കാലത്തും സി.പി.ഐ (എം) പ്രവർത്തകര്‍ക്കുംഅനുഭാവികൾക്കും പ്രഭാത് അന്യമായിരുന്നില്ല. പ്രഭാത് ഒരാശയ കേകേന്ദ്രമായിരുന്നു. കാരണം, മാര്‍ക്‌സിസ്റ്റ് ക്ലാസിക്കുകൾ കിട്ടണമെങ്കിൽ പ്രഭാതിൽ പോകണം.
തൊളളായിരത്തി തൊണ്ണൂറുകളോടെ പ്രോഗ്രസ്സ് പബ്ലിക്കേഷേഴ്‌സിന്റെ പുസ്‌തകങ്ങൾ വരുന്നത് നിലച്ചെങ്കിലും സ്വന്തം നിലയ്‌ക്ക് രാഷ്‌ട്രീയവും സര്‍ഗാത്മകവുമായ പുസ്‌തകങ്ങൾ പ്രസിദ്ധപ്പെടുത്തിക്കൊണ്ട്‌പ്രഭാത് ബുക്ക് ഹൗസ് പിടിച്ചു നിന്നു. ഇന്ന് വലിയ പരസ്യത്തിന്റയും അത്യാധുനികസംവിധാനങ്ങളുടെയും പിൻലത്തോടെയാണ് വന്‍കിട പ്രസാധനാലയങ്ങൾ പ്രവർത്തിക്കുന്നത്. അതിനോട് മത്സരിച്ച് പിടിച്ചു നില്‍ക്കാൻ നല്ല വൈദഗ്‌ധ്യം ആവശ്യമാണ്. ഇടക്കാലത്തായ തിരിച്ചടികൾ അതിജീവിച്ചുകൊണ്ട്‌പ്രഭാത് ബുക്ക് ഹൗസ് പുതിയവളർച്ച കൈവരിക്കുന്നുവെന്ന ഈ വജ്ജ്രജൂബിലി ആഘോഷവേളയിൽ മനസ്സിലാക്കാൻ കഴിയുന്നത്.
ശക്തമായ ലൈബ്രറി പ്രസ്ഥാനമാണ്‌പ്രസാധകത്താരുടെനിലനില്‍പ്പിനടിസ്ഥാനം. നിര്‍ഭാഗ്യവശാൽ ഇപ്പോഴത്തെ സംസ്ഥാനഗവണ്‍മെന്റ് ലൈബ്രറികള്‍ക്കുള്ള ഗ്രാന്റും ലൈബ്രറിയൻ അലവന്‍സും തടഞ്ഞുവെച്ചിരിക്കുകയാണ് ഗ്രാന്റ് വിതരണം ചെയ്യാൻ ലൈബ്രറി കൌണ്‍സിലിന് സര്‍ക്കാർ നിയമാനുസൃതം നല്‍കേപതിനഞ്ചര കോടി രൂപ നല്‍കാൻ കൂട്ടാക്കുന്നില്ല. ഗ്രാന്റ് വൈകിയാൽ ലൈബ്രറി കൌണ്‍സിലിന്റെ ജില്ലാതല പുസ്‌തക മേളകൾ നടത്താൻ കഴിയാതെവരും. ഗ്രാമീണ വായനശാലകളെയും പ്രസാധനാലയങ്ങളെയും ഗ്രന്ഥകാരത്താരെയും വായനക്കാരെയുമെല്ലാം ഇത് ഏറെ ദോഷകരമായി ബാധിക്കും. അതുകൊണ്ട്‌ഈ സന്ദര്‍ഭത്തിൽ ഞാൻ സംസ്ഥാന സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെടുകയാണ്, വായന ശാലകളുടെ വാര്‍ഷിക ഗ്രാന്റും ലൈബ്രേറിയൻ അലവന്‍സും വിതരണം ചെയ്യാൻ അടിയന്തര നടപടിയെടുക്കണം.
പ്രഭാത് ബുക്ക് ഹൗസിനു പഴയ പെരുമ വീണ്ടെടുത്ത് മുന്നോട്ടുപോകാൻ കഴിയട്ടേ എന്നാശംസിക്കുന്നു.