കറുത്തലോകത്തെ വിഭ്രമക്കാഴ്ചകൾ
കെ.എൻ. ഷാജികുമാർ
വരാൻപോകുന്ന ഒരു ലോകം എങ്ങനെയായിരിക്കും? ഏതാണ് ചാൾസ് ബോബി കറുത്തലോകം എന്ന നോവലിൽ ആവിഷ്കരിക്കുന്നത് . മാജിക്കൽ റിയലിസത്തിന്റെ സാധ്യതകൾ നന്നായി ഉപയോഗിച്ച് രൂപപ്പെടുത്തിയ നോവലാണിത് . ആറായിരം കോടി മുതൽ മുടക്ക് പ്രതീക്ഷിക്കുന്ന ഹോളിവുഡ് സിനിമയാണ് നോവലിന്റെ പശ്ചാത്തലം. ഈ ഹോളിവുഡ് ചിത്രത്തിൻറെ തിരക്കഥയുടെ ആദ്യരൂപമാണ് കറുത്ത ലോകം ഹോളിവുഡ് ത്രില്ലെർ കാണുന്ന ഉദോഗത്തൂടെ നോവൽ വായിക്കാൻ കഴിയും
2050 ന് ശേഷമുള്ള കാലഘട്ടത്തിലാണ് ഈ കഥ നടക്കുന്നത് അതുകൊണ്ടു തന്നെ സാങ്കല്പിക ലോകത്താണ് കഥ നടക്കുന്നത് എന്നാൽ മാജിക്കൽ റിയലിസത്തിന്റെ സാധ്യതകൾ ഉപയോഗിച്ച് സാങ്കല്പിക ലോകത്തെ യാഥാർഥ്യമാക്കാൻ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്
കറുത്ത ലോകത്തിലെ ഏറ്റവും ശ്രെദ്ധേയമായ കഥാപാത്രമാണ് ചാൾസ് വിക്ടർ. കറുത്തലോകത്തിലേക്ക് നായകനെയും വായനക്കാരെയും
സ്വാഗതം ചെയുന്നത് ചാൾസ് വിക്ടറാണ് .മുപ്പത്തിയഞ്ചു വായുള്ള അവിവാഹിതനായ വിക്ടർ ബുദ്ധിജീവികളിലെ ബുദ്ധിജീവിയെന്നു മാധ്യമങ്ങളാൽ വിശേഷിക്കപ്പെടുന്ന ശാസ്ത്രത്തിൽ ബിരുദാനന്തരബിരുദമെടുത്ത അദ്ദേഹം പുതിയ ഒരു ബോംബിന്റെ നിർമാണത്തിൽ ഏർപെട്ടുകൊണ്ടിരിക്കയാണ് . ആറ്റംബോംബിനും ഹൈഡ്രജൻ ബോംബിനും ശേഷം സുൻബോംബിന്റെ നിര്മാണത്തിലാണ് വിക്ടർ .
വിക്ടറുടെ ഗവേഷണം അവതരിപ്പിക്കുകവഴി വരുംകാലങ്ങളിൽ ലോകം എത്രമാത്രം ആക്രമണോത്സുവമായിരിക്കുമെന്ന് നോവലിസ്റ്റ് ഓർമ്മിപ്പിക്കുന്നു .
2050-ൽ സംഭവിക്കാൻ പോകുന്ന യുദ്ധത്തെക്കുറിച്ചും ഹോളിവുഡ് സിനിമയുടെ മാറ്റാതെ കുറിച്ചുമാണ് ചാൾസ് ബോബി എഴുതിയിരിക്കുന്നത്
എന്നാൽ വർത്തമാനകാലത്തുതന്നെ യുദ്ധഭീതി ലോകത്തെ ബാധിച്ചിരിക്കുന്നു .അമേരിക്കയും കൊറിയയും മുഖാമുകം നില്കുന്നു ഇന്ത്യക്കുമേൽ പാക്കിസ്ഥാൻ തീവ്രവാദത്തിന്റെ നിഴലുകൾ വീഴ്‌ത്തുന്ന റഷ്യ സിറിയയിൽ ആക്രമണം നടത്തുന്നു ഇറാഖിലെ സ്ഫോടനങ്ങൾ നിലയ്ക്കുന്നില്ല ചുരുക്കത്തിൽ വർത്തമാനകാലം കലികാലമായിരിക്കുന്നു .ഈ കളിക്കളത്തിൽ സങ്കടത്തുടിപ്പാണ് ചാൾസ് ബോബിയുടെ കറുത്തലോകം
കറുത്തലോകം
നോവൽ
ചാൾസ് ബോബി
പ്രഭാത് ബുക്ക് ഹൗസ്
വില- 70 രൂപ