പൂരങ്ങളുടെ പൂരംപിറക്കുന്ന വടക്കുംനാഥന്റെ തെക്കെ ചെരുവിൽ പ്രഭാതിന്റെ പുസ്തകപൂരം വേറിട്ടതായി. അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തൃശൂരിൽ നടന്ന ദേശീയ പുസ്തകോൽത്സവം ഇന്ത്യയിലെ പ്രമുഖ പ്രസാധകരുടെ ഗ്രന്ഥങ്ങളാലും സാഹിത്യ സാംസ്കാരിക സമ്മേളനങ്ങളാലും മികച്ച കലാ പ്രകടനങ്ങളാലും ശ്രദ്ധേയമായപ്പോൾ പുസ്‌തകപ്പൂരം പ്രഭാതിന്റെ പ്രകാശം കൂടുതൽ ജ്വലനാത്മകമാക്കി തീർത്തു . കേരളത്തിൽ പരിസ്ഥിതി പഠനങ്ങൾക്ക് ആമുഖം രചിച്ച പ്രഭാത്‌ബുക്ക് ഹൗസ് തൃശൂരിൽ സംഘടിപ്പിച്ച പുസ്‌തകപ്പൂരം വായനയുടെ പുത്തൻ പരിപ്രേക്ഷ്യങ്ങളിലേക്ക് വായനയുടെ പുതു വെളിച്ചം പകരുകയുണ്ടായി.വായനയുടെ നവഭാവുകത്വം സൃഷ്ട്ടിക്കുന്നതിൽ ¨പ്രഭാതിനോപ്പം സഹകരിച്ച എഴുത്തുകാർക്കും വായനകാക്കും പുസ്തകോൽത്സവം വിജയിപ്പിച്ച സംഘാടകസുഹൃത്തുകൾക്കും നന്ദി രേഖപ്പെടുത്തുന്നു