കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ക്കുള്ള ഗ്രന്ഥങ്ങള്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 1 വരെ നീട്ടി. 2010, 2011, 2012 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കൃതികളാണ് 2013ലെ അക്കാദമി അവാര്‍ഡിനും എന്‍ഡോവ്‌മെന്റ് അവാര്‍ഡിനും പരിഗണിക്കുന്നത്.
കവിത, നോവല്‍, നാടകം, ചെറുകഥാസമാഹാരം, സാഹിത്യ വിമര്‍ശനം (വിമര്‍ശനം,പഠനം), വൈജ്ഞാനികസാഹിത്യം (ശാസ്ത്രമാനവിക വിഭാഗങ്ങളില്‍പ്പെട്ട വിജ്ഞാന ഗ്രന്ഥങ്ങള്‍), ജീവചരിത്രം (ആത്മകഥ, തൂലികാചിത്രങ്ങള്‍), ഹാസസാഹിത്യം, ശ്രീപത്മനാഭസ്വാമിസമ്മാനം(ബാലസാഹിത്യം), യാത്രാവിവരണം, വിവര്‍ത്തനം എന്നീ വിഭാഗങ്ങളിലെ പുസ്തകങ്ങള്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കു്ന്നത്. 25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് ഈ പതിനൊന്ന് അക്കാദമി അവാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്നത്.