• വെബ്സൈറ്റ് ഉദ്ഘാടനവും പുസ്തക പ്രകാശനവും

    ജനകീയ പുസ്തക പ്രസാധന രംഗത്ത് അനുപമമായ ഒരദ്ധ്യായം എഴുതിച്ചേർത്ത പ്രഭാത്‌ ബുക്ക് ഹൗസ് പിറവിയുടെ അറുപതാണ്ടുകൾ പിന്നിട്ടിരിക്കുകയാണ് .ഈ സന്ദർഭത്തിൽ എഴുത്തുകാരുടെ സംഗമം, സെമിനാർ, വെബ്സൈറ്റ് ഉദ്ഘാടനം, പുസ്തക പ്രകാശനം എന്നീ പരിപാടികൾ 2013 സെപ്തംബർ 3 ന് തിരുവനന്തപുരം വൈ.എം. സി .എ. ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുകയാണ്. ഉച്ചക്ക് 2 മണിയ്ക്ക് ആരംഭിക്കുന്ന പരിപാടിയിൽ ആദ്യവസാനം പങ്കെടുക്കുവാൻ താങ്കളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. വെബ്സൈറ്റ്ഉദ്ഘാടനം ,പുസ്തകപ്രകാശനം:  : ശ്രീ . .എൻ .വി .കുറുപ്പ്

    പ്രകാശനംചെയ്യുന്നപുസ്തകങ്ങൾ

    സഖാവ് ചന്ദ്രപ്പൻ -ഓർമ്മകൾ (എഡിറ്റർ ബിനോയ്‌ വിശ്വം),കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ,പുന്നപ്ര വയലാർ (കെ.സി. ജോർജ് ),പണിക്കർ ജി.എൻ.പണിക്കർ (ഡോ.എം.എ.കരീം),പഞ്ചവർണക്കിളി (ഭരതന്നൂർ ശിവരാജൻ ),പുൽക്കൊടിതുമ്പിലെ തുഷാരബിന്ദുക്കൾ (ശശി മുട്ടത്തറ),കുട്ടികൾക്ക് ദർശനാമൃതം (ഡോ.എം.എ.കരീം),ആലിൻചുവട്ടിലെ ആകാശം (ശാന്താ തുളസീധരൻ ),അഞ്ജലി (സി.സദാനന്ദൻ),ശ്രീവത്സം (പകൽക്കുറി വിശ്വൻ)