പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റും പുസ്തക പ്രസാധകനുമായ വൈ എ റഹിം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വരാക്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അദ്ദേഹത്തിന് 57 വയസ്സായിരുന്നു.
പ്രസാധനം നിലച്ചു പോയ കട്ട് കട്ട്, ക്ലാപ്പ് വിനോദ മാസികകളുടെ എഡിറ്ററായിരുന്നു. ഇംപ്രിന്റ് ബുക്‌സ് വഴി മുന്നൂറോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊല്ലം എസ് എന്‍ കോളേജില്‍ പഠിച്ചു. കെഎസ്എഫ്ഇയില്‍ സീനിയര്‍ മാനേജരായിരുന്നു.