നൊബേല്‍ സമ്മാന ജേതാവും ഐറിഷ് കവിയുമായ ഷീമസ് ഹീനി (74) അന്തരിച്ചു. ഡബ്ലിനിലെ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 1995-ലാണ് അദ്ദേഹത്തിന് സാഹിത്യത്തില്‍ നൊബേല്‍ ലഭിച്ചത്. \'ഡെത്ത് ഓഫ് എ നാച്വറലിസ്റ്റ് \'എന്ന അദ്ദേഹത്തിന്റെ ആദ്യ കവിതാ സമാഹാരം 1966-ലാണ് പുറത്തിറങ്ങിയത്. തുടര്‍ന്ന് ഇംഗ്ലീഷിലെ മുന്‍ നിര കവികളിലൊരാളായി മാറി. 1989 മുതല്‍ 94 വരെ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായിരുന്നു. ഭാര്യയും മൂന്നു മക്കളുമുണ്ട്.