ചെന്നൈ: എം.ടി. വാസുദേവന്‍ നായരെ കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഷിപ്പിനായി തെരെഞ്ഞെടുത്തു. സാഹിത്യ രംഗത്ത് നല്‍കിയ സമഗ്ര സംഭാവനയെ പരിഗണിച്ചാണ് തെരെഞ്ഞെടുത്തത്. ഒഡിയ സാഹിത്യകാരന്‍ സീതാകാന്ത് മഹാപാത്രയേയും ഫെല്ലോഷിപ്പിനായി തെരെഞ്ഞെടുത്തിട്ടുണ്ട്.
21 പേരാണ് കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഷിപ്പിനായുള്ള പട്ടികയിലുള്ളത്. ഇവരില്‍ രണ്ടുപേര്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് എം.ടി.യേയും മഹാപാത്രയേയും അക്കാദമിയുടെ നിര്‍വ്വാഹ സമിതിയോഗം തെരെഞ്ഞെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും.