;
മലയാളത്തിലെ പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രഭാത് ബുക്ക് ഹൗസ് സംഘടിപ്പിച്ചുവരുന്ന നോവൽ അവാര്‍ഡിന്റെ തുടര്‍ച്ചയായി 2014 ലെ പ്രഭാത് നോവൽ അവാര്‍ഡിന് രചനകള്‍ ക്ഷണിക്കുന്നു . ഇതുവരെ പ്രസിദ്ധീകരിക്കാത്ത പുതിയ നോവലുകളാണ് പരിഗണിക്കുക. പരിഭാഷകള്‍ പാടില്ല. 200 പേജിനും 400 പേജിനും ഇടയ്ക്കുള്ള കൈയെഴുത്തുപ്രതിയോ ഡിറ്റിപി കോപ്പിയോ അയയ്ക്കാം. കവറിനുമുകളിൽ പ്രഭാത് നോവൽ അവാര്‍ഡ് –2014 എന്ന് രേഖപ്പെടുത്തിയിരിക്കണം.
25000 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. 2014 നവംബര്‍ 30നകം രചനകള്‍ താഴെപ്പറയുട്ട വിലാസത്തിൽ ലഭിച്ചിരിക്കണം.
ജനറൽ മാനേജര്‍
പ്രഭാത് ബുക്ക് ഹൗസ്
വഞ്ചിയൂർ
തിരുവനന്തപുരം.–35