• Prabhath Books House

    പെണ്ണിര

    Author :ശാന്താതുളസീധരൻ

    Edition : 1

    220

ശാന്താതുളസീധരൻ   പെണ്ണിര  അധിനിവേശങ്ങളിൽ ഇരയാക്കപ്പെടുന്ന  പെണ്ണുടലുകളുടെ ആത്മസഞ്ചാരത്തിന്റെ നേരെഴുത്താണ് പെണ്ണിര. കാലഹരണപ്പെട്ട മാമൂലുകളിൽ സ്വന്തം കഴിവുകേടുകളെ മറക്കുമ്പോൾ ഇര പിടിയന്മാരുടെ കാലൻകുടകൾ ഇടവഴിതാണ്ടിവരും.ജസീലാക്ക് കാനേത്ത്ണ്ട്...ബല്യപണക്കാരനാ...ന്റെ റബ്ബേ ഒന്നെങ്കിലും ഒയ്യുല്ലോ...എളോമ്മ സന്തോഷിച്ചു.ഓള് കുട്ട്യല്ലേ റംലാ...? വല്യൂമ്മ ഇടപെട്ടു.ഓക്ക് പയിനഞ്ചായ്ക്ക്.ഇടവഴിയിലുടെ വരുന്ന കാലൻ കുടകൾ ഉറക്കമില്ലാത്ത രാത്രികളിൽ ഞെട്ടലാകുന്നു.ദുരന്ത ങ്ങളുടെ ഒരു ഗോളം തന്റെനേർക്കുവരുന്നതുപോലെയാണ് ജസീലയ്ക്ക്  തോന്നിയത്.സഞ്ചരിക്കുന്ന ദുരന്തഗോളങ്ങൾ എന്ന് ജസീല പലവട്ടം ഉരുവിട്ടത് സ്വന്തം ജീവിതാനുഭവങ്ങളുടെ തീച്ചൂളയിൽനിന്നാണ്
പുതിയകാലത്തിന്റെ പുതുമയിൽ എഴുതപ്പെട്ട  കാമ്പുള്ള രചന.                                 

ശാന്താതുളസീധരൻ