• Prabhath Books House

    മറുവാക്ക്

    Author :വടയാർ രമണൻ

    Edition : 1

    100

ചിന്തയുടെയും നർമ്മവ്യാകരണമുള്ള ഭാഷയുടെയും സവിശേഷ ചേർച്ചയിൽനിന്നാണ്‌ ആക്ഷേപ ഹാസ്യത്തിന്റെ ധ്വനി ഉയരുന്നത് .വായനക്കാരൻ അത് സ്വന്തം ബോധ്യത്തോട്‌ ചേർത്തുവയ്ക്കുമ്പോൾ ആക്ഷേപ ഹാസ്യത്തിന്റെ ഫലശ്രുതി സാധ്യമാകുകയും ചെയ്യുന്നു.മഹാഭാരതമായാലും കുമാരനാശാന്റെ വീണപൂവായാലും അവയിലെ സൂചനകൾ സമകാലീകാവസ്ഥക്ക് മുമ്പിൽ കണ്ണാടിയായി വച്ച് വൈരുധ്യങ്ങൾ ജീവസുറ്റ പ്രതിഭലനമാക്കി മാറ്റുന്നു ലേഖകൻ. 

 

വൈക്കം വടയാർ ഗ്രാമത്തിൽ ജനനം .സോഷ്യോളജിയിൽ എം.എ,റഷ്യൻ ഭാഷയിൽ സർട്ടിഫിക്കറ്റ് എന്നിവ നേടിയിട്ടുണ്ട്. കൃഷി വകുപ്പിൽ 1962 -ൽ ജോലിയിൽ പ്രവേശിച്ചു. പൌരപ്രഭ വാരിക,കമലദളം മാസിക എന്നിവയിൽ മറുവാക്ക് എന്ന ആക്ഷേപഹാസ്യപംക്തി എഴുതി.