ശൂരനാട് രവിയുടെ നൂറ്റൊന്നു കുട്ടികഥകളുടെ സമാഹാരമാണ് ഈ കൃതി. കഥകൾ പറഞ്ഞും പാടിയുമാണ് ഇതിന്റെ രചന. ഇതിനകം 500 ൽ പരം ലോക കഥകളും അമേരിക്കൻ ആദിവാസികളായ ചുവന്ന ഇന്ത്യക്കാരുടെ കഥകളും എല്ലാംകൂടി കുട്ടികൾക്കായി ഒരു വലിയ പ്രപഞ്ചം ഗ്രന്ഥകാരൻ ഒരുക്കിയിട്ടുണ്ട്. ഇതിലെ കഥകൾ മുതിർന്നവർ കുട്ടികൾക്ക് വായിച്ചുകൊടുക്കാം. വലിയ വിലപ്പെട്ട ഉപദേശങ്ങളും കഥകളില നിന്നും വായിച്ചെടുക്കാം. കൂടാതെ കൊറിക്കാൻ വറ്റൽ പോലെ ചില എരിവുള്ള സ്വന്തം കവിതകളുംമുണ്ട്.
1989-ൽ കേന്ദ്രസർക്കാരിന്റെ ബാലസാഹിത്യത്തിനുള്ള എന.സി.ഇ.ആർ.ടി അവാർഡ് അരിയുണ്ട എന്ന കവിതയ്ക്ക് ലഭിച്ചു. മിലൻ അവാർഡ് (യു.എസ്) ഫ്രണ്ട്ഷിപ് ഫോറം അവാർഡ് (ഡൽഹി ) പെൻഗിൻ ബുക്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. അദ്ധ്യാപനവൃത്തിയിൽ നിന്നും വിരമിച്ചു സാംസ്കാരിക പ്രവർത്തന രംഗത്ത് സജീവം
01 കഥകള്‍ കുട്ടികള്‍ക്ക്, കഥകള്‍ കൊണ്ട് ഭൂമിചുറ്റാം, ലോകകഥകള്‍ കുട്ടികള്‍ക്ക്, 101 റെഡ് ഇന്ത്യന്‍ നാടോടിക്കഥകള്‍, ഗാന്ധിജിയുടെ അന്ത്യപ്രഭാഷണങ്ങള്‍, ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം, ശ്രീബുദ്ധന്റെ അപദാന കഥകള്‍, സചിത്രബുദ്ധക്കഥകള്‍, തെയ്യക്കഥകള്‍, പൂത്തിരിപ്പാട്ടുകള്‍, അക്ഷരഗീതങ്ങള്‍, തമിഴില്‍നിന്നും ഒട്ടേറെ വിവര്‍ത്തനങ്ങള്‍, ക്രിസ്‌തു വീണ്ടും ക്രൂശിക്കപ്പെടുന്നു (കസാന്റ് സാക്കീസ്) തുടങ്ങി അമ്പതില്‍പ്പരം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.