• Prabhath Books House

    ചൈനീസ്‌ തത്വശാസ്‌ത്രം

    Author :ഡോ.എന്‍.ബാബു

    Edition : 2000

    40

ഒരു രാജ്യത്തെ അറിയുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള എളുപ്പമാര്‍ഗ്ഗം ആ രാജ്യത്തിന്റെ തത്ത്വശാസ്‌ത്രം അവലോകനം ചെയ്യുകയാണ്‌. ഏതാണ്ട്‌ 2500 വര്‍ഷക്കാലത്തെ പാരമ്പര്യമുള്ള ചൈനീസ്‌ ദര്‍ശനത്തിന്‌ ചൈനീസ്‌ ചരിത്രത്തേയും ചൈനീസ്‌ സംസ്‌കാരത്തേയും പൂര്‍ണ്ണമായ തോതില്‍ അനാവരണം ചെയ്യാന്‍ കഴിയും. തനതായ പല സവിശേഷതകളുള്ള ഒരു രാജ്യമാണ്‌ ചൈന. മാനവിക സംസ്‌കാരത്തിന്റെ ആദ്യ സ്രോതസ്സുകളില്‍ ഒന്നായ ചൈനയ്ക്ക്‌  ജനസംഖ്യയില്‍ ലോകത്ത്‌ ഒന്നാം സ്ഥാനമാണുള്ളത്‌. ഭൂമുഖത്ത്‌ വസിക്കുന്ന ജനങ്ങളില്‍ അഞ്ചില്‍ ഒന്ന്‌ ചൈനാക്കാരാണ്‌. രാജ്യവിസ്‌തൃതിയില്‍ ഏഷ്യയില്‍ ഒന്നാം സ്ഥാനം  ചൈനയ്ക്ക്‌ അവകാശപ്പെടാവുന്നതാണ്‌. ലോകത്തിന്റെ വന്‍ശക്തികളില്‍ ഒന്നാണ്‌ ചൈന. ചൈനയെക്കുറിച്ചുള്ള അറിവ്‌ ഏതൊരു വിജ്ഞാനദാഹിക്കും ഒഴിവാക്കാന്‍ പാടില്ലാത്തതാണ്‌ അതിനുള്ള ഒരു വഴികാട്ടിയാണ്‌ ഈ ഗ്രന്ഥം.

കൊല്ലം ജില്ലയിലെ നെടുണ്ടോലത്ത്‌ നാരായണന്റേയും നാരായണിയുടേയും മകനായി ജനിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും എഴുതാറുള്ള ബാബു ധാരാളം ഗവേഷണപ്രബന്ധങ്ങളും ലേഖനങ്ങളും പുസ്‌തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.പ്രസിദ്ധീകരണങ്ങള്‍ : സയന്‍സ്‌ എഡ്യൂക്കേഷന്‍ ട്വൊന്റി സെഞ്ച്വറി, മനഃശാസ്‌ത്രം നിത്യജീവിതത്തില്‍, ശിശുപരിപാലനം, ചരിത്രശില്‌പികള്‍, സ്വപ്‌നത്തിന്റെ രഹസ്യം, ഭാരതവിജ്ഞാനകോശം, സര്‍വ്വവിജ്ഞാനകോശം, ജീവചരിത്രവിജ്ഞാനകോശം,  അഖില വിജ്ഞാനകോശം.