• Categories
  • »
  • Sports
  • »
  • ലോകകപ്പ്‌ ഫുട്‌ബോള്‍ ചരിത്രത്തിലൂടെ
  • Prabhath Books House

    ലോകകപ്പ്‌ ഫുട്‌ബോള്‍ ചരിത്രത്തിലൂടെ

    Author :പന്ന്യന്‍ രവിന്ദ്രന്‍

    Edition : 2010

    80

അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ മോചനമന്ത്രമാണ്‌ ഫുട്‌ബോള്‍. ഏതാണ്ട്‌ 2500 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ചൈനയില്‍ പിറന്ന്‌ ലോകമാസകലം വ്യാപിച്ചുകിടക്കുന്ന ജനപ്രിയ കായികരംഗമായി ഫുട്‌ബോള്‍ വളര്‍ന്നു. ഇന്ന്‌ ലോകജനസംഖ്യയില്‍ 5% ഫുട്‌ബോള്‍ കളിക്കാരാണ്‌  ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ അടിച്ചമര്‍ത്തപ്പെട്ടവന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ വഴിയൊരുക്കിയതില്‍ ഫുട്‌ബോളിനും ഒരു പങ്കുണ്ട്‌. ഫുട്‌ബോള്‍ ഐക്യത്തിന്റെ മന്ത്രമാണ്‌. ഫുട്‌ബോളിന്റെ ചരിത്രവും ഫിഫാകപ്പ്‌ ഫുട്‌ബോളും സംഭവപരമ്പരകള്‍ നിറഞ്ഞതാണ്‌. ഫുട്‌ബോളിന്‌ കാവ്യശൈലിയും വാശിയും ചന്തവുമുണ്ട്‌. ലോകകപ്പ്‌ ഫുട്‌ബോളിന്റെ ചരിത്രത്തെക്കുറിച്ച്‌ മലയാളത്തിന്റെ പ്രസിദ്ധീകരിക്കുന്ന ഒരു നല്ല പുസ്‌തകമാണിത്‌.

ലോകകപ്പ്‌ ഫുട്‌ബോള്‍ മത്സരങ്ങളെക്കുറിച്ച്‌ ഒരു ലഘുചരിത്രമാണ്‌ ഈ പുസ്‌തകം. ഈ പുസ്‌തകത്തില്‍ ലോകഫുട്‌ബോള്‍ ചരിത്രത്തിന്റെ പ്രസക്തഭാഗങ്ങളും ലോകകപ്പ്‌ ഫുട്‌ബോളിലെ പ്രധാനസംഭവങ്ങളുമാണ്‌ രേഖപ്പെടുത്തുവാന്‍ ശ്രമിച്ചത്‌. ഇത്‌ കുറ്റമറ്റതാണെന്ന്‌ ഒരിക്കലും അവകാശപ്പെടാന്‍ പറ്റില്ല. കാരണം 2500 വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണല്ലോ തുടക്കം. വാമൊഴിയായും വരമൊഴിയായും ലഭിച്ച വിവരങ്ങള്‍ മാത്രമാണ്‌ ആധാരം. ഈ പുസ്‌തകം അച്ചടിച്ച്‌ ഫുട്‌ബോള്‍ പ്രേമികള്‍ക്ക്‌ മുന്നിലെത്തിക്കാന്‍ ശ്രമിച്ച പ്രഭാത്‌ബുക്ക്‌ ഹൗസ് നോടുള്ള നന്ദി രേഖപ്പെടുത്തുന്നു.