• Prabhath Books House

    മഹാകവി എം.പി അപ്പന്‍

    Author :പ്രൊഫ.എം.സത്യപ്രകാശം

    Edition : 2009

    140

മഹത്വപൂര്‍ണ്ണവും മഹോന്നതവുമായ മാനവിക മൂല്യങ്ങളുടെ പ്രവാചകനായിരുന്നു മഹാകവി ഡോ.എം.പി. അപ്പന്‍. കാവ്യരചന ഒരു സാധനയായും ജീവിതയജ്ഞമായും കരുതി സാഹിതീസപര്യ അനുഷ്‌ഠിച്ചുപോന്നിരുന്ന ചുരുക്കം ചില അനുഗ്രീത കവികളിലൊരാളാണ്‌ ഈ കാവ്യോപാസകന്‍. ``അഭ്രശുഭ്രമായ കസവുചേലയണിഞ്ഞ്‌ ഒരുങ്ങിവരുന്ന ഒരു കുലീനനായികയുടെ പ്രതീകമാണ്‌ അപ്പന്‍സാറിന്റെ കവിതകള്‍\'\' നമ്മളിലുളവാക്കുന്നതെന്ന്‌ പത്മശ്രീ ഡോ.ശൂരനാട്‌ കുഞ്ഞന്‍പിള്ള പ്രസ്‌താവിച്ചിട്ടുള്ളത്‌ അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്‌. ഈ കവി ശ്രേഷ്‌ഠന്റെ വ്യക്തിജീവിതത്തിലെ പ്രത്യേകതകള്‍ കാവ്യകലയുടെ സവിശേഷതകള്‍, രാജ്യസ്‌നേഹം, ഭരണനൈപുണ്യം, അധ്യാപനപാടവം, വിവര്‍ത്തന സാമര്‍ത്ഥ്യം തുടങ്ങിയവയെ ഭംഗിയായി അവതരിപ്പിക്കാന്‍ പ്രൊഫ.എം.സത്യപ്രകാശം തന്റെ കൃതികളില്‍ ശ്രമിച്ചിട്ടുണ്ട്‌. ഈ മഹിഷ്‌ഠ കവിയുടെ കൃതികളിലെ സമസ്‌തഭാവങ്ങളേയും സമഗ്രമായി വിലയിരുത്തുവാന്‍ ശ്രീ സത്യപ്രകാശം നടത്തിയിട്ടുള്ള കഠിനയത്‌നം വിജയിച്ചിട്ടുണ്ടെന്ന്‌ പറയാന്‍ സന്തോഷമുണ്ട്‌.

1940 ല്‍ കടയ്ക്കാവൂരില്‍ കെ.വി മാധവന്റേയും ആര്‍. കുഞ്ഞമ്മയുടേയും മകനായി ജനിച്ചു.
    പ്രധാനകൃതികള്‍ : ആത്മാവ്‌ അനശ്വരമാണ്‌ (കഥ), ലേഖനമാല്യം, ചിന്താസൌരഭം, ആശാന്റെ ശില്‍പ്പശാല, മഹാകവി എം.പി അപ്പന്‍ (ലഘു ജീവചരിത്രം), ഗുരുപ്രഭാവം, ഭാസുരഭാവങ്ങള്‍, സര്‍ഗ്ഗദീപം, അനശ്വരചിന്തകള്‍, വിശ്വസാഹിതീയ ദര്‍ശനം (ലേഖനങ്ങളും പഠനങ്ങളും), തകര്‍ന്ന തംബുരു, ആഴിയുടെ മകള്‍, അനന്തത, അവളൊരു ദുഃഖം (നോവലുകള്‍), വര്‍ക്കലയും ശിവഗിരിയും, കയറിന്റെ കഥ (പഠനങ്ങള്‍)
    ബഹുമതികള്‍: വിവേകോദയം അവാര്‍ഡ്‌ (ശ്രീനാരായണഗുരുവിന്റെ ജീവചരിത്രം), കാന്‍ഫെഡ്‌ പുരസ്‌കാരം (ആഴിയുടെ മകള്‍ക്ക്‌), ചെങ്ങന്നൂര്‍ അധ്യാപക കലാസാഹിത്യ അവാര്‍ഡ്‌ (സര്‍ഗ്ഗ ദീപം), കേന്ദ്രസാഹിത്യ അക്കാദമിയുടെ ഫെല്ലോഷിപ്പ്‌ (ദളിത്‌ കവിത), സാമൂഹിക സേവനത്തിന്‌ ഹരിയാന ജയിമിനി അക്കാദമി അവാര്‍ഡ്‌, തിരുവനന്തപരം എസ്‌.എന്‍ അക്കാദമിയുടെ സാഹിത്യ നിപുണ പുരസ്‌കാരം (2008).