• Prabhath Books House

    മൌനം കുറ്റകരമാകുന്നു

    Author :പ്രസന്നരാജന്‍

    Edition : 2013

    105

നമ്മുടെ രാഷ്ട്രീയസ്ഥാപനങ്ങള്‍ക്കും ഭരണക്കൂടത്തിനും സാംസ്‌കാരിക ജീവിതത്തിനും സംഭവിച്ച പേടിപ്പെടുത്തുന്ന അപചയത്തെക്കുറിച്ച്‌  ആഴത്തില്‍ പ്രതിപാദിക്കുകയാണ്‌ ഗ്രന്ഥകാരന്‍. തത്ത്വചിന്തയുടേയും പ്രത്യയശാസ്‌ത്രത്തിന്റെയും സാങ്കേതികപദങ്ങള്‍ ഉപയോഗിക്കാതെ, കാവ്യാത്മകമായും, സൂക്ഷ്‌മമായും സ്വതന്ത്ര്യമായും മനുഷ്യസ്വാതന്ത്ര്യത്തിന്റെമേല്‍ പതിച്ച കരിനിഴലുകള്‍ എടുത്തുകാണിക്കുന്ന ലേഖനങ്ങള്‍. കേരളത്തിലെ ബുദ്ധിജീവികളും സാംസ്‌കാരികനായകന്മരും പുലര്‍ത്തുന്ന ക്രൂരമായ മൌനം എത്രമാത്രം അപകടകരമാണെന്ന്‌ ഓരോ ലേഖനവും എടുത്തുകാണിക്കുന്നു. രണ്ടാംഭാഗത്ത്‌ പ്രശസ്‌തനായ ഫരീദ്‌ സക്കറിയായുടെ `സ്വാതന്ത്ര്യത്തിന്റെ ഭാവി\' എന്ന രാഷ്ട്രീയഗ്രന്ഥത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ വിലയിരുത്തുന്നു. കൂടാതെ കേസരി, കുറ്റിപ്പുഴ, എം.ഗോവിന്ദന്‍, സി.ജെ തോമസ്‌, കെ.പി അപ്പന്‍ എന്നിവരുടെ സ്വതന്ത്ര്യമായ രാഷ്ട്രീയ ചിന്തകള്‍ വിടര്‍ത്തി വിശദീകരിക്കുന്നു. സാഹിത്യ വിമര്‍ശകനായ പ്രസന്നരാജന്‍ നടത്തുന്ന ധീരവും സ്വതന്ത്ര്യവുമായ രാഷ്ട്രീയ ഇടപെടലുകളാണ്‌ ഈ ഗ്രന്ഥം.

1952 ല്‍ ജനനം. പ്രധാനകൃതികള്‍ : ലീലാകാവ്യം വീണ്ടും പരിശോധിക്കുമ്പോള്‍, കേരള കവിതയിലെ കലിയും ചിരിയും, തേനും വയമ്പും, തിരിച്ചറിവുകള്‍, ഉത്തരാധുനിക ചര്‍ച്ചകള്‍, കെടാത്ത ജ്വാല, കെ.ബാലകൃഷ്‌ണന്‍, നമ്മുടെ വിമര്‍ശകരില്‍ എത്ര സഹൃദയരുണ്ട്‌, ആസ്വാദനത്തിന്റെ ഉന്മാദം