• Prabhath Books House

    ഉത്തരമേത്‌

    Author :കെ.കെ വാസു

    Edition : 2013

    125

പഠിച്ചും പഠിപ്പിച്ചും ചിന്തിച്ചും നേടിയ ചിന്താതീര്‍ത്ഥമാണ്‌ ഈ ഗ്രന്ഥം. നവീന വിജ്ഞാനതത്വങ്ങളെ സരളമായ കഥാശൈലിയില്‍ പ്രതിപാദിക്കുന്ന ഈ കൃതി ഉള്ള അറിവ്‌ ദൃഢീകരിക്കാനും പുത്തന്‍ അറിവുകള്‍ സ്വായത്തമാക്കുവാനും സഹായിക്കും. ട്യൂഷന്‍ ക്ലാസ്സുകളിലൂടെയും ഗൈഡ്‌ മാസികകളിലൂടെയും പോസ്റ്റല്‍ ട്യൂഷന്‍ പായ്ക്കറ്റുകളിലൂടെയും വിലയിക്ക്‌ കിട്ടുന്ന വിജ്ഞാനമല്ല `ഉത്തരമേതില്‍\'. യുക്തിയുക്തമായും സത്യസന്ധമായും നേര്‍വഴിക്ക്‌ ചിന്തിക്കാനും ഉത്തരം കണ്ടെത്താനും പ്രേരിപ്പിക്കുന്ന വിധത്തില്‍ ചിന്തകളേയും അനുഭൂതികളേയും ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു. അതുകൊണ്ട്‌ തന്നെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗപരീക്ഷാര്‍ത്ഥികള്‍ക്കും അച്ഛനമ്മമാര്‍ക്കും പരിഷ്‌കരിച്ച ഈ പതിപ്പ്‌ പ്രയോജനപ്പെടും.

മക്കളുടേയും മാതാപിതാക്കളുടേയും ഭാവി തൂങ്ങിനില്‍ക്കുന്നത്‌ എം.സി ക്യൂവില്‍. എം.സി ക്യൂവെന്നാല്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ്‌ ചോദ്യം. വിദ്യാര്‍ത്ഥികളുടേയും ഉദ്യോഗാര്‍ത്ഥികളുടേയും പ്രാപ്‌തി നിര്‍ണ്ണയിക്കുന്നത്‌ എം.സി.ക്യുവാണ്‌. ജീവിതത്തിലെ ശ്രേയസ്സ്‌ നിര്‍ണ്ണയിക്കുന്ന എം.സിക്യൂകളുടെ അപൂര്‍വ്വ സമാഹാരമാണ്‌ ഈ ഗ്രന്ഥം. യുക്തിയുക്തമായി സത്യസന്ധമായി നേര്‍വഴിക്ക്‌ അതിവേഗം ചിന്തിക്കാന്‍ പഠിപ്പിക്കുന്ന അനുഭവകഥകള്‍ എം.സി.ക്യു ഫോര്‍മാറ്റില്‍ അവതരിപ്പിക്കുന്ന വിശിഷ്ടഗ്രന്ഥം മത്സര പരീക്ഷകളില്‍ മാത്രമല്ല ജീവിത പരീക്ഷണങ്ങളിലും മുന്നിലെത്താന്‍ സഹായിക്കുന്നു.

പ്രധാനകൃതികള്‍ : 2+1=2 മലയാളം, 2+1=2 ഇംഗ്ലീഷ്‌, അപായം, ആയിരം കൈയ്യുള്ള സഹായി, ആ കഥ ഞാന്‍ പറയാം, മിന്നല്‍ കഥകള്‍, ആ വിദ്യ ഞാന്‍ പറയാം, കള്ളനും പോലീസും, പൂന്തേനരുവി, പരമാണുപുരാണം, മിന്നല്‍ വില്ലന്‍, ശരി ഏറ്റവും ശരി, മലയാള സാഹിത്യത്തിലെ ശാസ്‌ത്രസ്വാധീനം, ചോദ്യം എത്ര വിചിത്രം ഉത്തരം എത്ര രസകരം, ആ കണ്ണീര്‍കണങ്ങളും ആധുനിക ചലച്ചിത്രകലയും, വെളിച്ചത്തിലേക്ക്‌, തെരഞ്ഞെടുത്ത ശാസ്‌ത്രകഥകള്‍, അണ്ണാന്‍ കുന്നിലെ അത്ഭുതങ്ങള്‍, കമ്പ്യൂട്ടര്‍ എന്ത്‌, എന്തിന്‌, എങ്ങനെ ?, സമ്മാനം, ദി ഗിഫ്‌റ്റ്‌,  ഇത്‌ കുഠു കണ്ട കഥ, ഫസ്റ്റ്‌ റാങ്ക്‌, പഠിപ്പിലും പരീക്ഷയിലും ഉന്നതവിജയത്തിന്‌, വൈദ്യുത വിസ്‌മയങ്ങള്‍, അപ്പോള്‍ നാം എന്തു ചെയ്യണം,  ഉത്തരമേത്‌ ?, ശാസ്‌ത്രസാങ്കേതിക സാഹിത്യവും തൊഴില്‍ പുസ്‌തകങ്ങളും, വയര്‍മെന്‍ പരീക്ഷാപാഠാവലി, ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ – ഇലക്ട്രിക്കല്‍ ഡിവൈന്‍സ്‌, ഇലക്ട്രിക്കല്‍ ടെക്‌നോളജി, വൈദ്യുത ഉപയോജനം, നേര്‍ കറന്റ്‌ എഞ്ചിനിയറിംഗ്‌, കടലില്‍ നിന്നും കരയിലേക്ക്‌ കറന്റ്‌ ഒഴുകിയ നിമിഷങ്ങള്‍, പമ്പ്‌ സെറ്റ്‌ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും, കുടുംബവിജ്ഞാന കോശം, മിന്നലില്‍ നിന്നും രക്ഷ.

പുരസ്‌കാരങ്ങള്‍ : എന്‍.സി.ആര്‍.ടി ദേശീയ അവാര്‍ഡ്‌, കേരളസാഹിത്യ അക്കാദമി അവാര്‍ഡ്‌, ഇന്റര്‍നാഷണല്‍ ബുക്ക്‌ ഫെയര്‍ അവാര്‍ഡ്‌, എന്‍.ബി.എസ്‌ അവാര്‍ഡ്‌, ചെറുകഥയ്ക്കുള്ള രചനാ പ്രൈസ്‌,  ബാലസാഹിത്യപരിഷത്‌ അവാര്‍ഡ്‌, ഇലക്‌ട്രോണില്‍ മീഡിയ അവാര്‍ഡ്‌, കേരളസര്‍ക്കാരിന്റെ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ്‌, സര്‍ക്കാരിന്റെ ഫിലിം ഫെസ്‌റ്റിവല്‍ അവാര്‍ഡ്‌, ഭീമസാഹിത്യ അവാര്‍ഡ്‌.

ലോകത്തിലെ ആദ്യത്തെ കടല്‍ വൈദ്യുതനിലയത്തിന്റെ കണ്‍ട്രോള്‍ പാനല്‍ മാദ്രാസ്‌ ഐ.ഐ.ടിയുമായി ചേര്‍ന്ന്‌ ഡിസൈന്‍ ചെയ്‌ത്‌ നിര്‍മ്മിച്ച്‌ വിജയകരമായി പ്രവര്‍ത്തിപ്പിച്ചു.