• Categories
  • »
  • Essays
  • »
  • പ്രണയാഗ്നിയുമായി കാഫ്‌ക
  • Prabhath Books House

    പ്രണയാഗ്നിയുമായി കാഫ്‌ക

    Author :എം. കെ. ഹരികുമാര്‍

    Edition : 2011

    80

എണ്‍പതുകളില്‍ ഞാന്‍ ആനുകാലികങ്ങള്‍ക്ക്‌ വേണ്ടി എഴുതിയ ലേഖനങ്ങളാണ്‌ ഈ സമാഹാരത്തിലുള്ളത്‌. സാഹിത്യത്തെപ്പറ്റിയുള്ള ചിന്തകളിലെ സ്വാഭാവികമായ തര്‍ക്കങ്ങളും അവയുടെ മൂല്യമന്വേഷിച്ചുള്ള യാത്രകളുമാണ്‌ ഇവിടെ വായിക്കാനാകുക. സഹൃദയരായ വായനക്കാരെ ഇതിലേക്ക്‌ ക്ഷണിക്കുന്നു.      അവതാരിക : ഉത്തര–ഉത്തരാധുനികതയെന്ന്‌ ആദ്യമായി മലയാളത്തില്‍ പ്രയോഗിച്ച എം. കെ. ഹരികുമാറിന്റെ ലേഖനങ്ങള്‍ കഴിഞ്ഞ നൂറ്റാണ്ടിലെ സാഹിതീയഭാവനയുടെ  രാസപരിണാമങ്ങളെ അന്വേഷിക്കുകയാണ്‌. സൂക്ഷ്‌മത്തില്‍ നിന്ന്‌ സ്ഥൂലത്തിലേക്ക്‌ പോകുന്ന ദാര്‍ശനികമായ അനുഭവം ഇവിടെ വായിക്കാം. കാഫ്‌കയുടെ പ്രണയത്തിലെ തീ മുതല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ബൌദ്ധിക വെല്ലുവിളികള്‍ വരെ ഈ ലേഖനങ്ങളിലൂടെ അദ്ദേഹം ചര്‍ച്ച ചെയ്യുന്നു. ഇത്‌ സമകാലീന സാഹിത്യ ചിന്തിയിലെ ത്രസിക്കുന്ന നിമിഷങ്ങളാണ്‌ നമ്മുക്ക്‌ തരുന്നത്‌.

എം.കെ കൃഷ്‌ണന്റേയും കെ.സരോജിനിയുടേയും മകനായി കൂത്താട്ടുകുളത്ത്‌ ജനിച്ചു.

പ്രധാനകൃതികള്‍ : ആത്മായാനങ്ങളുടെ ഖസാക്ക്‌, മനുഷ്യാംബരാന്തങ്ങള്‍, കഥ ആധുനികതയ്ക്ക്‌ ശേഷം, വീണപൂവ്‌–കാവ്യങ്ങള്‍ക്കു മുമ്പേ, നവാദ്വൈതം–വിജയന്റെ നോവലുകളിലൂടെ, അഹംബോധത്തിന്റെ സര്‍ഗാത്മകത, ചിന്തകള്‍ക്കിടയിലെ ശലഭം, എന്റെ മാനിഫെസ്റ്റോ, ബഷീറിന്റെ പ്രയോജനം.

പുരസ്‌കാരം : കേരള സാഹിത്യഅക്കാദമിയുടെ വിലാസിനി അവാര്‍ഡ്‌.