• Categories
  • »
  • Travelogue
  • »
  • പശുപതിനാഥന്‍റെ തിരുനടയില്‍
  • Prabhath Books House

    പശുപതിനാഥന്‍റെ തിരുനടയില്‍

    Author :പ്രൊഫ. ജി.ഗോമതി അമ്മ

    Edition : 2011

    75

ചെറിയ ക്ലാസ്സുകളില്‍ പഠിച്ചതോര്‍മ്മയില്ലേ– ``നേപ്പാളക്ഷിതി തന്നില്‍ വസിക്കും......\'\'

 അതേ, നേപ്പാള്‍–കസ്‌തൂരിയുടെ സ്വന്തം നാട്‌. ഹിമാലയ ശ്യംഗങ്ങളുടെ കളിത്തൊട്ടിലിലെ ഒരു വെണ്ണക്കല്‍ പ്രതിമ. ആരേയും മോഹിപ്പിക്കുന്ന വശ്യവും വന്യവുമായ സൌന്ദര്യം. താരാപഥങ്ങളില്‍ ഊയലാടുന്ന  ഏതോ അപ്‌സര കന്യകയുടെ മാറില്‍ നിന്ന്‌ ഇഴിഞ്ഞുവീണ സ്‌തനപടം പോലെ ഫേവാതടാകം. ആകാശക്കൂടയുടെ വക്കില്‍ അന്നപൂര്‍ണ്ണയുടെ വെള്ളിയലുക്കുകള്‍. സ്‌നര്‍ഗ്ഗവും ഭൂമിയും കൈകോര്‍ത്തു നില്‍ക്കുന്നസാഗര്‍മാതാ–വിശേഷണങ്ങളെ നിഷ്‌പ്രഭമാക്കുന്ന എവറസ്റ്റ്‌. നാഗര്‍കോട്ട്‌ മലകളിലെ അപൂര്‍വ്വസുന്ദരമായ സൂര്യോദയം. കാഠ്‌മണ്ഡു കൊട്ടാരങ്ങള്‍ക്കുള്ളില്‍ പ്രതിധ്വനിക്കുന്ന പുരുഷാന്തരങ്ങളുടെ കാല്‍ചിലമ്പൊലി. പശുപതിനാഥന്റെ കലവറയില്ലാത്ത അനുഗ്രഹവര്‍ഷം. മറ്റെല്ലാം നമ്മുക്ക്‌ മറക്കാം: പങ്കുചേരാം ഈ നേപ്പള്‍ യാത്രയില്‍. എന്റെ പൂര്‍വ്വകൃതങ്ങളായ രണ്ട്‌ യാത്രാവിവരണ ഗ്രന്ഥങ്ങള്‍ എന്ന പോലെ ഈ നേപ്പാള്‍ യാത്രയും വായനക്കാര്‍ സ്വീകരിക്കുമെന്ന വിശ്വാസത്തോടെ സമര്‍പ്പിക്കുന്നു.

1942 ല്‍ കൊല്ലം ജില്ലയിലെ പരവൂരില്‍ ജനനം. പിതാവ്‌ എസ്‌ രാമകൃഷ്‌ണപിള്ള, മാതാവ്‌ കെ. ഗൌരിയമ്മ.    

പ്രധാനകൃതികള്‍ : കവിത – ജാഗ്രത, അനാവരണം. ജീവചരിത്രം – കെ.സി. കേശവപിള്ള, മഹായുദ്ധത്തിന്റെ കനല്‍വഴികള്‍ നീന്തി ഒരാള്‍. യാത്രാവിവരണം –