• Prabhath Books House

    ചിരിപ്പുസ്‌തകം

    Author :സുകുമാര്‍

    Edition : 2012

    270

'ചിരിയും കരച്ചിലും'പകലും രാവും പോലെ പ്രകൃതിയുടെ രണ്ട്‌ തുല്യാവസ്ഥകളാണ്‌. ചിരിയുടെ പുറകെ കരച്ചിലും പകലിനു പിന്നാലെ രാവും, പ്രകൃതിനിയമമാണ്‌, രണ്ടിനും തുല്യ അനുപാതവും. പ്രകൃതിയുടെ ഈ നിയമം മനുഷ്യര്‍ക്കും ബാധകമാണ്‌.അവരുടെ ചിരിക്കും കരച്ചിലിനും തുല്യ അനുപാതം വേണം. അഥവാ ആ തുല്യത പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ചിരിയുടെ അളവ്‌ വേണം കൂട്ടാന്‍. കരച്ചിലിന്റേതല്ല. സുഖദുഃഖ മിശ്രിതമായ ജീവിതത്തില്‍, സുഖത്തിന്റെ അളവ്‌ കൂടുമ്പോള്‍ അത്‌ അതിര്‌ കവിയാതിരിക്കാനും ശ്രദ്ധിക്കണം. കരച്ചില്‍ തൊട്ട്‌ പുറകേയുണ്ട്‌! ഏറെ ചിരിച്ചാല്‍ കരയുന്നത്‌ അതുകൊണ്ടാണ്‌......വലിയ സംഘര്‍ഷങ്ങളില്‍പ്പെട്ട്‌ നട്ടംതിരിയുന്ന ഇന്നത്തെ മനുഷ്യന്‍ ഒരിക്കലും ഉപേക്ഷിക്കരുതാത്ത ഒരു ദിവ്യ ഔഷധമാണ്‌ ചിരി. അരശതാബ്ദം കഴിഞ്ഞു ഞാന്‍ നിങ്ങളെ ചിരിപ്പിക്കാന്‍ തുടങ്ങിയിട്ട്‌. ഇതെന്റെ മുപ്പത്തിയൊന്നാമത്തെ  ``ചിരിപ്പുസ്‌തകം".

ഹാസ്യസാഹിത്യകാരന്‍, ഹാസ്യചിത്രകാരന്‍ എന്നീ നിലകളില്‍ പ്രശസ്‌തന്‍. കേരള സാഹിത്യ അക്കാദമിയുടേയും ഈവി സ്‌മാരക സമിതിയുടേയും പുരസ്‌കാരങ്ങള്‍ക്ക്‌ അര്‍ഹന്‍. ഹാസ്യപ്രഭാഷണത്തിന്‌ ലോകറെക്കോര്‍ഡ്‌ സ്ഥാപകന്‍.

ഗ്രന്ഥകാരന്റെ പ്രധാനകൃതികള്‍ : ഹാസ്യനോവല്‍ – സര്‍ക്കാര്‍ കാര്യം, കോടമ്പക്കം, പ്ലഗ്ഗുകള്‍, അ, കൂത്തമ്പലം, കുടുമ, ഒട്ടിപ്പോ. ഹാസ്യകഥകള്‍ – ഒരു നോണ്‍ ഗസറ്റഡ്‌ ചിരി, രാജാകേശവദാസന്‍, ഞാന്‍ എന്നും ഉണ്ടായിരുന്നു, സുസ്‌മിതം, ഓപ്പറേഷന്‍ മുണ്ടങ്കുളം, ഹാസ്യം സുകുമാരം, അട്ടയും മെത്തയും, ഊളനും കോഴിയും, കൊച്ചിന്‍ ജോക്ക്‌സ്‌, കാക്കിക്കഥകള്‍, സുകുമാര്‍ കഥകള്‍, അഹം നര്‍മ്മാസ്‌മി, ഹാസ്യപ്രസാദം. ഹാസ്യലേഖനങ്ങള്‍ – പൊതുജനം പലവിധം (2 ഭാഗം), ജനം, കഷായവും മേമ്പൊടിയും, കഷായം (2 ഭാഗം), ചിരിചികിത്സ, സുകുമാര ഹാസ്യം. ഹാസ്യനാടകം – സോറി റോങ്‌ നമ്പര്‍, തല തിരിഞ്ഞ ലോകം, ഒത്തുകളി. ഹാസ്യനോവലെറ്റ്‌ – സ്‌ത്രീകള്‍ക്കു മാത്രം – പുരുഷത്താര്‍ക്കും, ഹാസ്യകവിതകള്‍ – വായില്‍ വന്നത്‌ കോതയ്ക്ക്‌ പാട്ട്‌, കാവ്യം സുകുമാരം. ഹാസ്യചിത്രസമാഹാരം – ഡോ.മനശ്ശാസ്‌ത്രി, സുകുമാര്‍ ടൂണ്‍സ്‌.