വിശ്വമഹാകവി ടാഗൂറിനെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന ഗ്രന്ഥം. ഭൂമിയെ നോവിക്കാതെ ജീവിച്ച
ടാഗൂറിൻ്റെ അനുഭവപ്രപഞ്ചങ്ങളെ ഡി.സി.കുറുപ്പ് അവതരിപ്പിക്കുന്നു. അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ഗ്രന്ഥം.
അരനൂറ്റാണ്ടിലേറെക്കാലം കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന വെളിയം ഭാർഗവൻ നിസ്വാർത്ഥ പൊതു പ്രവർത്തനത്തിന്റെ ഉത്തമ മാതൃകയായിരുന്നു. ആദർശങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്ത കമ്മ്യൂണിസ്റ്റു കാരൻ,ഭാരതീയ ദർശനങ്ങളിലും മാർക്സിസത്തിലും അഗാധ പാണ്‍ഡിത്യം
കൊട്ടിഘോഷങ്ങളില്ലാതെ,പ്രചണ്‍ഡപ്രചാരണങ്ങളില്ലാതെ നടന്ന ആ കമ്മ്യുണിസ്റ്റ് യോഗിയുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നഓർമ്മക്കുറിപ്പുകളുടെ സമാഹാരം
ഗുരുദേവനെ മനസ്സിലാക്കുവാൻ ആവശ്യമായ സാധനയിലേക്കുള്ള ഒരു പ്രവേശിക മാത്രമാണീ ഗ്രന്ഥം . ഗുരുവിന്റെ ജീവിതത്തെ സമഗ്രമായി ദർശിക്കാനും ഗുരുദേവകൃതികൾ അഗാധമായി പഠിക്കുവാനുള്ള ഉപാധികൂടിയാണ് പി.കെ.ഗോപാലകൃഷ്ണൻ ഈ ഗ്രന്ഥരചന വഴി ലക്ഷ്യം വയ്ക്കുന്നത്
ശ്രീ നാരായണ ഗുരുവിന്റെ മഹത്തായ ജീവിതത്തെ അടിസ്ഥാനമാക്കി രചിട്ടുള്ള ഗ്രന്ഥങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് മഹാ കവി കുമാരനാശാന്റെ ബ്രഹ്മശ്രീ ശ്രീനാരായണ ഗുവിന്റെ ജീവചരിത്രസംഗ്രഹം . വസ്തുനിഷ്ഠവും ഹൃദയസ്പൃക്കുമാണീ ജീവചരിത്രത്തിന്റെ സവിശേഷത.
ആധ്യാത്മികവും ഭൗതികവുമായ രണ്ടു തലങ്ങളിലുള്ള വിലയിരുത്തലുകളും ഗുരുദേവന്റെ ജീവചരിത്രവും ഒറ്റ പുസ്തകത്തിൽ നിന്നു തന്നെ മനസ്സിലാക്കാമെന്നുള്ളതാണ് ഈ കൃതിയുടെ പ്രത്യേകത