Prabhath Books House
  • Home
  • About Us
    • History
    • Board members
    • 60th anniversary
  • Categories
    • Agriculture
    • Autobiography
    • Biography
    • Children's literatures
    • Classics
    • Dictionaries
    • Drama
    • Essays
    • History
    • Jokes
    • Memories
    • Novel
    • Philosophy
    • Poetry
    • Romance
    • Science
    • Short Stories
    • Sports
    • Stories
    • Studies
    • Travelogue
    • OTHERS
  • Events
  • GALLERY
  • Our Stores
  • Reviews
  • Contact Us
SCHEME / LATEST OFFER
  • Categories
  • »
  • Autobiography
  • Prabhath Books House

    ഒളിവിലെ ഓർമ്മകൾ

    തോപ്പില്‍ ഭാസി

    20 നാടകങ്ങള്‍ ഉള്‍പ്പെടെ ശ്രദ്ധേയങ്ങളായ മുപ്പതോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്‌ തോപ്പില്‍ ഭാസി. വ്യാപരിച്ച രംഗങ്ങളിലെല്ലാം ഭാസിയുടെ സ്ഥാനം പൊതുവേ മുന്‍നിരയില്‍ തന്നെയായിരുന്നു. ഏവര്‍ക്കും പ്രിയങ്കരനായ തോപ്പില്‍ ഭാസി ജീവിതത്തിന്റെ അരങ്ങില്‍ നിന്ന്‌ നിഷ്‌ക്രമിച്ചതിനു ശേഷമുള്ള ആദ്യത്തെ പതിപ്പാണിത്‌. തോപ്പില്‍ഭാസിയുടെ ഒളിവുകാലത്തെ ഓര്‍മ്മക്കുറിപ്പുകള്‍ ഒരേസമയം ഒരു വ്യക്തിയുടേയും പ്രസ്ഥാനത്തിന്റേയും സവിശേഷഘട്ടത്തിലെ അനുഭവങ്ങള്‍ പ്രതിഫലിപ്പിക്കുന്നു. അനുഭവങ്ങള്‍ക്കുടമയായ കഥാനായകന്‍, അനുഗ്രഹീതനായ എഴുത്തുകാരന്‍ കൂടിയായതിനാല്‍ ഒളിവിലെ ഓര്‍മ്മകളുടെ പാരായണം ഹൃദ്യവും അവിസ്‌മരണീയവുമാവുന്നു. ബഹുലക്ഷങ്ങള്‍ ഇതിനകം വായിച്ചു കഴിഞ്ഞ, ഇനിയും വായിക്കാനിരിക്കുന്ന ഒളിവിലെ ഓര്‍മ്മകള്‍ വീണ്ടും പ്രഭാതതിലൂടെ.

  • Prabhath Books House

    പി.കെ.വിയുടെ ആത്മകഥ

    വക്കം സുകുമാരന്‍

    വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത്‌ പ്രവര്‍ത്തനമാരംഭിച്ച പി.കെ.വാസുദേവന്‍ നായര്‍, പാര്‍ലമെന്റംഗം, അസംബ്ലി മെമ്പര്‍, മന്ത്രി, മുഖ്യമന്ത്രി എന്നീ നിലകളില്‍ പ്രഗത്ഭമായ സേവനങ്ങള്‍ കാഴ്‌ചവെച്ചു. തന്റെ ലളിതമായ ജീവിതം, സത്യസന്ധത, കുലീനത്വം തുടങ്ങിയവ കൊണ്ട്‌ ശ്രദ്ധേയനായ പി.കെ.വി ഒന്നാംതരം പ്രാസംഗികനായിരുന്നു. മാനവികത ഉയര്‍ത്തിപ്പിടിച്ചു കൊണ്ട്‌ മൂല്യാധിഷ്‌ഠിത രാഷ്‌ട്രീയത്തിന്‌ വലിയ സംഭവാനകള്‍ നല്‍കിയ പി.കെ.വി തന്റെ കാലഘട്ടത്തില്‍ രാഷ്‌ട്രീയ സത്യസന്ധതയുടെയും കുലീനതയുടെയും പ്രതീകമായിരുന്നു. പ്രഭാത്‌ ബുക്ക്‌ ഹൌസിന്റെ 60-)o വാര്‍ഷികവേളയില്‍ പി.കെ.വിയുടെ ആത്മകഥ, അപൂര്‍ണ്ണമാണെങ്കിലും പ്രസിദ്ധീകരിക്കുവാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ 8-)o ചരമവാര്‍ഷിക വേളയില്‍ പി.കെ.വിയുടെ ആത്മകഥയുടെ 2-)o പതിപ്പ്‌ പുറത്തിറക്കി മഹാനായ ആ നേതാവിന്‌ പ്രഭാത്‌ ആദരാഞ്‌ജലി അര്‍പ്പിക്കുന്നു.

  • Prabhath Books House

    എമ്മെന്റെ ആത്മകഥ

    എം. എന്‍ ഗോവിന്ദന്‍ നായര്‍

    ആധുനിക കേരളത്തിന്റെ മനോഭാവത്തെ ഏറെ സ്വാധീനിച്ച വ്യക്തികള്‍ എമ്മെനെപ്പോലെ അധികം പേരില്ല. തീവ്രമായ മനുഷ്യസ്‌നേഹം എമ്മെനെ പൊതുപ്രവര്‍ത്തകനാക്കി. ആത്മാര്‍ത്ഥതയും സത്യസന്ധതയും കര്‍മ്മകുശലതയും തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഏറ്റവും വിശ്വസ്‌തരായ നായകത്താരില്‍ ഒരാളാക്കി എമ്മെനെ ഉയര്‍ത്തി. നല്ലൊരു ആത്മകഥ എത്രമേല്‍ സത്യസന്ധമാകാം എന്നതിന്റെ നിദര്‍ശനമാണ്‌ എമ്മെന്റെ ആത്മകഥ. സമീപഭൂതകാല ചരിത്രത്തില്‍ മങ്ങിപ്പോവുകയോ മാഞ്ഞുപോവുകയോ ചെയ്‌തിട്ടുള്ള ചില ഉജ്ജ്വല വ്യക്തിത്വങ്ങള്‍ ഈ കൃതിയില്‍ തിളക്കംപൂണ്ട്‌ നില്‍ക്കുന്നു. ചരിത്രത്തിന്റെ രാജവീഥിയിലൂടെയും ഊടുവഴിയിലൂടെയും എമ്മെനെ പിന്തുടരുമ്പോള്‍ നമ്മുടെ അവബോധം കൂടുതല്‍ സൂക്ഷ്‌മവും സത്യനിഷ്‌ഠവുമായിത്തീരുന്നു. സാഹിത്യപരവും ചരിത്രപരവുമായ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ കൃതിയുടെ പുനഃപ്രകാശനത്തിലൂടെ പ്രഭാത്‌ ചാരിതാര്‍ത്ഥ്യം കൈവരിക്കുന്നു.

    അടിമവ്യവസ്ഥ മണ്‍മറഞ്ഞതുപോലെ, നാടുവാഴിത്തം പിന്‍വാങ്ങിയതുപോലെ, മുതലാളിത്ത വ്യവസ്ഥയും അതിന്റെ അന്ത്യത്തിലേക്ക്‌ നീങ്ങുകയാണ്‌. ചരിത്രത്തിന്റെ അലംഘനീയമായ ഗതി ആര്‍ക്കും തടയാനും തകര്‍ക്കാനും ആകില്ല. അങ്ങനെ 21–ാം നൂറ്റാണ്ടിലെങ്കിലും മനുഷ്യന്‍ തന്റെ മഹനീയത ഉയര്‍ത്തിപ്പിടിച്ചു കൊണ്ട്‌ വിദ്വേഷ–വിവേചനങ്ങളെല്ലാം ഉപേക്ഷിച്ച്‌ സ്‌നേഹവും സൌഹൃദവും സാഹോദര്യവും പുലര്‍ത്തി പ്രകൃതിവിഭവങ്ങളേയും മഹോന്നതങ്ങളായ തന്റേ നേട്ടങ്ങളേയും മനുഷ്യസ്‌നേഹത്തിനാകെ പ്രയോജനപ്പെടുത്തി ഭൂമിയില്‍ സ്വര്‍ഗ്ഗം സൃഷ്ടിക്കുന്നത്‌ സ്വപ്‌നം കണ്ടുകൊണ്ട്‌ ഇവിടെ നിന്നും വിടപറയണം–അതാണെന്റെ അന്തിമാഭിലാഷം.

    കേരള രാഷ്ട്രീയത്തില്‍ പതിഞ്ഞ ഒരു മാന്ത്രിക വിപ്ലവകാരിയുടെ പാദമുദ്രകള്‍. ത്യാഗത്തിന്റേയും ചോരയുടേയും സാഹസികതയുടേയും ചോരപ്പാടുകള്‍. ഇത്‌ ഒരു വ്യക്തിയുടെ കഥയല്ല. സമൂഹത്തിന്റെ പരിവര്‍ത്തന കഥയാണ്‌. ഇത്‌ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രമാണ്‌. ചരിത്രം മാറ്റിയെഴുതിയ കേരളത്തിലെ ജനങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയാണ്‌. ചോരയുടെ ചുവപ്പും, കണ്ണുനീരിന്റെ കയ്‌പ്പും, പൊട്ടിച്ചിരിയുടെ കിലുകിലാരവും പരിവര്‍ത്തനത്തിന്റെ വേഗതയും, ജീവിതത്തിന്റെ സ്‌പന്ദനവും, മണ്ണിന്റെ മണവും ഉള്‍ക്കൊണ്ട ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം.

  • 1
NEW RELEASE
  • ലോക തണ്ണീർത്തട ദിനം

    പ്രഭാത് ന്യൂസ്റീൽ
  • തോന്നിയ പോലൊരു പുസ്തകം

    രാജേഷ് നന്ദിയംകോട്
  • സിക്സ്ത് സെൻസ്

    എസ്. സജീവ്കുമാർ
  • നല്ലച്ഛൻ

    സുരേഷ് ബാബു മാങ്ങാട്
  • എലികൾ (ജന്തുകഥ)

    ബി. ഇന്ദിര
  • മഡെ മഡെ സ്‌നാന

    രവീന്ദ്രൻ രാവണേശ്വരം
[ VIEW ALL ]
Autobiography| Biography| Classics | Novel | Short Stories | Travelogue | Children's literatures | Jokes| Science| Poetry| Agriculture| Memories| Others| History| Stories| Essays | Dictionaries| Drama| Studies| Sports| Philosophy| Romance
Home| About| Categories| Events| Gallery| Our Stores| Contact Us
Copyright © 2013 - 2019. Prabhath Books. All Rights Reserved
Powered by MistAllianzDesigned and Developed by MistAllianz Info Solutions Pvt Ltd