മികച്ച കളിയെഴുത്തുഗ്രന്ഥങ്ങൾ പ്രഭാത് ബുക്ക് ഗാലറിയിൽ
അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ മോചനമന്ത്രമാണ് ഫുട്‌ബോള്‍. ഏതാണ്ട് 2500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൈനയില്‍ പിറന്ന് ലോകമാസകലം വ്യാപിച്ചുകിടക്കുന്ന ജനപ്രിയ കായികരംഗമായി ഫുട്‌ബോള്‍ വളര്‍ന്നു. ഇന്ന് ലോകജനസംഖ്യയില്‍ 5% ഫുട്‌ബോള്‍ കളിക്കാരാണ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ അടിച്ചമര്‍ത്തപ്പെട്ടവന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് വഴിയൊരുക്കിയതില്‍ ഫുട്‌ബോളിനും ഒരു പങ്കുണ്ട്. ഫുട്‌ബോള്‍ ഐക്യത്തിന്റെ മന്ത്രമാണ്. ഫുട്‌ബോളിന്റെ ചരിത്രവും ഫിഫാകപ്പ് ഫുട്‌ബോളും സംഭവപരമ്പരകള്‍ നിറഞ്ഞതാണ്. ഫുട്‌ബോളിന് കാവ്യശൈലിയും വാശിയും ചന്തവുമുണ്ട്. ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തെക്കുറിച്ച് മലയാളത്തിന്റെ പ്രസിദ്ധീകരിക്കുന്ന ഒരു നല്ല പുസ്‌തകമാണിത്.