Prabhath Books House
  • Home
  • About Us
    • History
    • Board members
    • 60th anniversary
  • Categories
    • Agriculture
    • Autobiography
    • Biography
    • Children's literatures
    • Classics
    • Dictionaries
    • Drama
    • Essays
    • History
    • Jokes
    • Memories
    • Novel
    • Philosophy
    • Poetry
    • Romance
    • Science
    • Short Stories
    • Sports
    • Stories
    • Studies
    • Travelogue
    • OTHERS
  • Events
  • GALLERY
  • Our Stores
  • Reviews
  • Contact Us
SCHEME / LATEST OFFER
  • Categories
  • »
  • Studies
  • വചനവഴിയിലെ വിസ്‌മയങ്ങള്‍

    ഡോ.ആര്‍.ബി. ശ്രീകല

    ഡോക്ടര്‍ ആര്‍.ബി ശ്രീകലയുടെ `വചനവഴിയിലെ വിസ്‌മയങ്ങള്‍\' എന്ന ലഘുകവിതാരൂപങ്ങളെക്കുറിച്ചുള്ള പഠനഗ്രന്ഥം സാഹിത്യത്തിന്റെ അതിവിസ്‌തൃതവും അഗാധവുമായ ലോകത്തില്‍ നിന്നും സര്‍ഗ്ഗാത്മകതയുടെ ഹൃദയമുദ്ര പതിഞ്ഞ കുഞ്ഞുമാണിക്യങ്ങളെ സൂക്ഷ്‌മവും സമഗ്രവുമായി  കണ്ടെത്താനുള്ള മലയാളഭാഷയിലെ ശ്രദ്ധേയമായ ഒരാദ്യ പരിശ്രമമാണ്‌. പൌരസ്‌ത്യവും പാശ്ചാത്യവുമായ ലഘുകവിതാരൂപങ്ങളെ കുറിച്ചുള്ള ശ്രദ്ധേയ പഠനം. മുക്തകം, വചനകവിത, ദോഹസാഹിത്യം, കുറുങ്കവിത, ഹൈക്കു, ഗസല്‍, കുഞ്ഞുണ്ണിക്കവിത, ലിമെറിക്‌, എപ്പിഗ്രാം, സോണറ്റ്‌ എന്നിങ്ങനെ ഭാരതീയവും വൈദേശികവുമായ ലഘുകവിതകളുടെ ചരിത്രവും വര്‍ത്തമാനവും അന്വേഷിക്കുന്ന മലയാളഭാഷയിലെ ആദ്യ പഠനഗ്രന്ഥം.

  • ഗാന്ധിയും അംബേദ്‌ക്കറും വ്യത്യസ്‌ത വീക്ഷണങ്ങള്‍

    പ്രൊഫ. ഹിരണ്‍ മുഖര്ജിറ,പരിഭാഷ : ഹനീഫാ റാവൂത്തര്‍

    പ്രശസ്‌ത പാര്‍ലമെന്റേറിയനും പണ്ഡിതനും പ്രഭാഷകനും കമ്മ്യൂണിസ്റ്റ്‌ നേതാവുമായിരുന്ന പ്രൊഫ. ഹിരണ്‍ മുഖര്‍ജിയുടെ പ്രഭാഷണമാണിത്‌. ഭരണഘടനാ പ്രകാരം ഉത്തൂലനം ചെയതതെന്ന്‌ അവകാശപ്പെടുന്നതും ഇന്നും തുടരുന്നതുമായ അയിത്താചരണമാണ്‌ വിഷയം. ഗാന്ധിജിയും അംബേദക്കറും ഈ കാര്യത്തില്‍ സ്വീകരിച്ച വീക്ഷണങ്ങളും സമീപനങ്ങളും ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. 1982 മാര്‍ച്ചില്‍ ഡല്‍ഹിയില്‍ നടത്തിയ ഈ പ്രഭാഷണം ഇന്ത്യയുടെ ചരിത്രത്തേയും ചാതുര്‍വര്‍ണ്ണ്യവ്യവസ്ഥയേയും  സ്വാതന്ത്ര്യസമര പ്രസ്ഥാനത്തേയും ഇന്ത്യയിലെ ദുര്‍ബല ജനവിഭാഗങ്ങളുടെ ദുരിതങ്ങളേയും പരിഹാരമാര്‍ഗ്ഗങ്ങളേയും പറ്റി വിശദമായി വിശകലനം ചെയ്യുന്നു.

  • ആന്റിന

    ഡോ. വള്ളിക്കാവ്‌ മോഹൻദാസ്‌

    പ്രകൃതിയെ പ്രണമിച്ചു കൊണ്ട്‌ ആരംഭിക്കുന്ന ഒരു പകല്‍. മുറ്റത്തേക്ക്‌ പാറിവീഴുന്ന ഒരു പത്രം. ദൃശ്യ–ശ്രവ്യ മാധ്യമങ്ങള്‍, ചലച്ചിത്രങ്ങള്‍ കംപ്യൂട്ടറുകളുടേയും ഇന്റര്‍നെറ്റിന്റേയും ലോകം. ആകശത്തേക്കുയര്‍ന്നുവരുന്ന മൊബാല്‍ ഫോണ്‍ ടവറുകള്‍. കമ്പോളവ്യവസ്ഥയില്‍ മാധ്യമങ്ങള്‍ മനുഷ്യനെസ്വാധീനിക്കുന്നതെങ്ങനെ ? ഗ്രാമത്തനിമയുടെ ഒരു അന്വേഷണം......അസാധാരണമായ മാധ്യമവിചാരം.

  • Prabhath Books House

    ലോകസിനിമ: കാലത്തെ അതി ജീവിച്ച ക്ലാസ്സിക്‌ ചിത്രങ്ങള്‍

    എം.കെ.ചന്ദ്രശേഖരന്‍

    ലോകസിനിമാരംഗത്ത്‌ വഴിത്തിരിവായി മാറിയ 50 ക്ലാസിക്‌ ചിത്രങ്ങളും അവയുടെ സംവിധായകരുമാണ്‌ ഈ പുസ്‌തകത്തിനാധാരം. വേള്‍ഡ്‌ ക്ലാസിക്‌ ചിത്രങ്ങള്‍ അമ്പതിലോ നൂറിലോ, നൂറ്റമ്പതിലോ ഒതുങ്ങുന്നില്ല. ഇവിടെ ഞാന്‍ കണ്ട ക്ലാസിക്‌ സിനിമകളെപ്പറ്റി മാത്രമേ എഴുതിയിട്ടുള്ളു. ഒരു സംവിധായകന്റെ ഒന്നിലേറെ ചിത്രങ്ങള്‍ ക്ലാസിക്‌ ചിത്രങ്ങളായി മാറിയിട്ടുണ്ട്‌. ചാപ്ലിന്‍, കുറസോവ, ബര്‍ഗ്മാന്‍, സത്യജിത്‌ റേ തുടങ്ങിയവരുടെ ഒന്നിലേറെ ചിത്രങ്ങള്‍ ക്ലാസിക്‌ വിഭാഗത്തില്‍ പെടുത്താവുന്നവയാണ്‌. പക്ഷേ, ഒരു സംവിധായകന്റെ ഒരു ചിത്രം എന്നതിലേയ്ക്കായി പഠനം ഒതുക്കിയതു കൊണ്ട്‌ മുഴുവന്‍ ചിത്രങ്ങളും ഈ പഠനത്തില്‍ വരുന്നില്ല. എന്റെ പഠനം അമ്പതിലൊതുങ്ങിയത്‌ അതുകൊണ്ടാണ്‌.

  • Prev
  • 1
  • 2
  • 3
  • 4
NEW RELEASE
  • ലോക തണ്ണീർത്തട ദിനം

    പ്രഭാത് ന്യൂസ്റീൽ
  • തോന്നിയ പോലൊരു പുസ്തകം

    രാജേഷ് നന്ദിയംകോട്
  • സിക്സ്ത് സെൻസ്

    എസ്. സജീവ്കുമാർ
  • നല്ലച്ഛൻ

    സുരേഷ് ബാബു മാങ്ങാട്
  • എലികൾ (ജന്തുകഥ)

    ബി. ഇന്ദിര
  • മഡെ മഡെ സ്‌നാന

    രവീന്ദ്രൻ രാവണേശ്വരം
[ VIEW ALL ]
Autobiography| Biography| Classics | Novel | Short Stories | Travelogue | Children's literatures | Jokes| Science| Poetry| Agriculture| Memories| Others| History| Stories| Essays | Dictionaries| Drama| Studies| Sports| Philosophy| Romance
Home| About| Categories| Events| Gallery| Our Stores| Contact Us
Copyright © 2013 - 2019. Prabhath Books. All Rights Reserved
Powered by MistAllianzDesigned and Developed by MistAllianz Info Solutions Pvt Ltd