പ്രഭാഷണകലയില്‍ അപരാജിതനായ ചക്രവര്‍ത്തിയായി വിരാജിക്കുവാന്‍ കണിയാപുരത്തിന് മരണംവരെ സാധിച്ചിരുന്നു. ഒരു നല്ല പ്രഭാഷകന്‍ നല്ല എഴുത്തുകാരന്‍ ആകണമെന്നില്ല, എന്നാല്‍ കണിയാപുരം കൃതഹസ്‌തനായ എഴുത്തുകാരന്‍ കൂടിയായിരുന്നു. ലേഖനകര്‍ത്താവ് എന്ന നിലയില്‍ കണിയാപുരത്തിന്റെ സ്ഥാനം സവിശേഷമാണ്. ആരേയും വശീകരിക്കുന്ന ഭാഷ, വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്ന ശൈലി, എതിരാളികളുടേയും അഴിമതിക്കാരുടേയും മാറില്‍ തുളച്ചുകയറുന്ന പ്രയോഗങ്ങള്‍ ഇതെല്ലാം കണിയാപുരത്തിന്റെ ലേഖനങ്ങളുടെ സവിശേഷതയാണ്. തനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും താന്‍ ഒരു പാര്‍ട്ടിയില്‍ അംഗമാണെന്നും, പക്ഷേ, തന്റെ എഴുത്തിനെ കക്ഷിരാഷ്ട്രീയം സ്വാധീനിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കണിയാപുരത്തിന് എഴുത്തെന്നത് നേരിന്റേയും നത്തയുടേയും പക്ഷത്ത് നിന്നുള്ള പോരാട്ടമായിരുന്നു. തലോടേണ്ടിടത്ത് തലോടിയും തല്ലേണ്ടിടത്ത് തല്ലിയും, ഒഴുകുന്ന ഒരു പുഴ പോലെ ശാന്തവും സുന്ദരവുമാണ് അദ്ദേഹത്തിന്റെ ലേഖനങ്ങള്‍. അദ്ദേഹത്തിന്റെ പ്രഭാഷണം പോലെ തന്നെ ലേഖനങ്ങളും നമ്മെ ഊറിച്ചിരിക്കാനും ചിന്തിപ്പിക്കാനും സദാ ജാഗ്രത്തായിരിക്കുവാനും പ്രേരിപ്പിക്കുന്നു.
എണ്‍പതുകളില്‍ ഞാന്‍ ആനുകാലികങ്ങള്‍ക്ക് വേണ്ടി എഴുതിയ ലേഖനങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. സാഹിത്യത്തെപ്പറ്റിയുള്ള ചിന്തകളിലെ സ്വാഭാവികമായ തര്‍ക്കങ്ങളും അവയുടെ മൂല്യമന്വേഷിച്ചുള്ള യാത്രകളുമാണ് ഇവിടെ വായിക്കാനാകുക. സഹൃദയരായ വായനക്കാരെ ഇതിലേക്ക് ക്ഷണിക്കുന്നു. അവതാരിക : ഉത്തര–ഉത്തരാധുനികതയെന്ന് ആദ്യമായി മലയാളത്തില്‍ പ്രയോഗിച്ച എം. കെ. ഹരികുമാറിന്റെ ലേഖനങ്ങള്‍ കഴിഞ്ഞ നൂറ്റാണ്ടിലെ സാഹിതീയഭാവനയുടെ രാസപരിണാമങ്ങളെ അന്വേഷിക്കുകയാണ്. സൂക്ഷ്‌മത്തില്‍ നിന്ന് സ്ഥൂലത്തിലേക്ക് പോകുന്ന ദാര്‍ശനികമായ അനുഭവം ഇവിടെ വായിക്കാം. കാഫ്‌കയുടെ പ്രണയത്തിലെ തീ മുതല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ബൌദ്ധിക വെല്ലുവിളികള്‍ വരെ ഈ ലേഖനങ്ങളിലൂടെ അദ്ദേഹം ചര്‍ച്ച ചെയ്യുന്നു. ഇത് സമകാലീന സാഹിത്യ ചിന്തിയിലെ ത്രസിക്കുന്ന നിമിഷങ്ങളാണ് നമ്മുക്ക് തരുന്നത്.
ആഹാരം നിയന്ത്രിച്ചാല്‍ അനാരോഗ്യം ഒഴിവാക്കാമെന്നതാണ് ഇന്നത്തെ അവസ്ഥ. പൊണ്ണത്തടിയും ശരീരഭാരവും കുറച്ചാല്‍ നമ്മുക്ക് കുറച്ച് കാലം കൂടി ജീവിക്കാനാകുമെന്നും സുവ്യക്തമായ രീതിയില്‍ രക്തത്തില്‍ കൊളസ്‌ട്രേളിന്റെ അളവ് കുറച്ചുകൊണ്ട് രോഗമില്ലാതെ ജീവിക്കാനാകുമെന്നും കാറ്ററിംഗ് ടെക്‌നോളജിസ്റ്റായ മുന്‍ ഹോസ്‌പിറ്റാലിറ്റി അഡീ.ഡയറക്ടറും ഈ മേഖലയില്‍ ഏറെ വര്‍ഷക്കാലത്തെ അനുഭവ പരിചയവുമുള്ള അഡ്വ. എം.യൂനുസ്‌കുഞ്ഞ് സാക്ഷ്യപ്പെടുത്തുന്നു. വിദേശിയും സ്വദേശിയും ഉള്‍പ്പെടെ തെരഞ്ഞെടുത്ത പല പാചകവിധികളും എഡിറ്റ് ചെയ്‌ത് വിശിഷ്ടവും അനായാസം ഉണ്ടാക്കാവുന്നതുമായ റെസിപ്പികളും മലയാളത്തനിമ തിളങ്ങുന്ന പാചകവിധികളും ഈ പുസ്‌തകത്തിന്റെ സവിശേഷതയാണ്.
വിയറ്റ്‌നാം ജനാധിപത്യ റിപ്പബ്ലിക്കിന്റെ പ്രസിഡന്റും വിയറ്റ്‌നാം വര്‍ക്കിംഗ് പീപ്പിള്‍സ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി ചെയര്‍മാനും ലോക കമ്മ്യൂണിസ്റ്റ് തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിലെ അത്യുന്നത വ്യക്തിത്വവും വിയറ്റ്‌നാം വിപ്ലവത്തിന്റെ സംഘാടകനും നേതാവും വര്‍ത്തമാനകാല ദേശീയ വിമോചന പ്രസ്ഥാനങ്ങളിലെ ഏറ്റുവും പ്രഗത്ഭരായ നായകനുമായിരുന്നു ഹോച്ചിമിന്‍. അദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങളുടെയും പ്രസംഗങ്ങളുടെയും പരിഭാഷയാണ് ഈ കൃതി. ഹോച്ചിമിന്റെ ലഘു ജീവചരിത്രവും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാത്രമല്ല ചരിത്രാന്വേഷകര്‍ക്കെല്ലാം മുതല്‍ക്കൂട്ടാക്കാവുന്ന ഒരു കൃതിയാണിത്. ബിനോയ് വിശ്വത്തിന്റെ പരിഭാഷ സരളവും ഹൃദ്യവുമാണ്.