1859 മെയ് 22 ന് സ്‌കോട്‌ലന്റില്‍ ജനിച്ച ആര്‍തര്‍ കോനന്‍ ഡോയ്‌ല്‍ സൃഷ്ടിച്ച അനശ്വര കഥാപാത്രമാണ് ഷെര്‍ലക് ഹോംസ്. കഥാപാത്രം ഗ്രന്ഥകാരനെ കീഴടക്കി. കുറ്റാന്വേഷകനായ ഷെര്‍ലക് ഹോംസ് ആണ് ഗ്രന്ഥകാരനായ ആര്‍തര്‍ കോനന്‍ ഡോയ്‌ലിനെക്കാള്‍ ജനസമ്മിതി നേടിയത്. നിശിതമായ ബുദ്ധിവൈഭവം കൊണ്ട് ആരും മുമ്പ് പരീക്ഷിച്ചിട്ടില്ലാത്ത മാര്‍ഗ്ഗത്തിലൂടെ ഷെര്‍ലക് ഹോംസ് നടത്തുന്ന കുറ്റാന്വേഷണങ്ങള്‍, ഭരണകൂടങ്ങള്‍ക്ക് പോലും മാതൃകയായിരുന്നത്രേ. കുറ്റാന്വേഷണത്തില്‍ ഇവിടെ ജീവിതത്തിലെ പല മേഖലകളും ഉള്‍ക്കൊള്ളുന്നു. നാടകീയത ചടുലമാണ്. സംഭാഷണം ഫലിതമയമാണ്, കാഴ്‌ചപ്പാട് ധാര്‍മ്മിക സൌന്ദര്യത്താല്‍ ആദര്‍ശയോഗ്യവും. കോനന്‍ ഡോയ്‌ലിന്റെ പ്രശസ്‌തങ്ങളായ മൂന്ന് കഥകളാണ് ഇവിടെ പുനരാഖ്യാനം ചെയ്‌തിരിക്കുന്നത്.
ജീവിതത്തിന്റെ പല വഴികളിലൂടെ പല മുഹൂര്‍ത്തങ്ങളിലൂടെ പല സന്ദിഗ്‌ധതകളിലൂടെ കടന്നു പോകുന്ന വ്യക്തികള്‍. അവരുടെ വിഹ്വലതകളും ശമിക്കാത്ത വ്യഥകളും ആശങ്കകളും പങ്കുവെയ്ക്കുകയാണ് സി.വി. ബാലകൃഷ്‌ണന്‍ ഈ കഥകളില്‍.
വിജയ മോഹന്‍-ന്റെ ആദ്യ പുസ്‌തകമാണിത്. പലപ്പോഴായി ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള 12 കഥകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യം പ്രസിദ്ധീകരിച്ച കഥയും (യുവതലമുറ–1972) ആദ്യമായി പ്രതിഫലം കിട്ടിയ കഥയും (മലയാള മനോരമ–1980) 2011ല്‍ അവസാനം പ്രസിദ്ധീകരിച്ച കഥയും ഇതില്‍പ്പെടുന്നു. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും കൊതിക്കുന്ന മനസ്സുകളുടെ മധുരനൊമ്പരങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളുന്നത്.
കഥപറയാനും കേള്‍ക്കാനുമുള്ള കൗതുകം സംസ്‌കാരത്തിന്റെ ആദിമഘട്ടം മുതല്‍ക്കേ മനുഷ്യന്‍ പ്രകടിപ്പിച്ചിരുന്നു. വാമൊഴിയില്‍ നിന്ന് വരമൊഴിയിലേക്ക് കഥ പ്രവേശിക്കുന്നത് പിന്നേയും പല സഹസ്രങ്ങള്‍ കഴിഞ്ഞാണ്. കേരളസാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നേടിയ ഷുക്കൂറിന്റെ കൃതിയാണ് `കുടീചരന്‍'എന്ന നാടകം. പുസ്‌തകത്തിന്റെ തലവാചകമായി സ്വീകരിച്ചിരിക്കുന്നത് `മന്‍ റബ്ബുക്ക വമാ ദീനുക്കാ' എന്ന കഥയാണ്. കഥാശീര്‍ഷകത്തിനര്‍ത്ഥം നിന്റെ രക്ഷിതാവാര്, നിന്റെ ജീവിതദര്‍ശനം എന്ത്, എന്നതാണ്. മന്‍ റബ്ബുക്കായുടെ അര്‍ത്ഥം`നിന്റെ രക്ഷിതാവാര്' ? വമാ ദീനുക്കയുടെ അര്‍ത്ഥം നിന്റെ ദീന്‍ (മതം, ജീവിതദര്‍ശനം) ഏത് എന്നതാണ്. പലിശ ഹറാമാണ് എന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന കഥ ലാഭവിഹിതം എന്ന പേരില്‍ വാങ്ങുന്ന പലിശയും ഹറാമാണെന്ന് വ്യക്തമാക്കുന്നു.