Prabhath Books House
  • Home
  • About Us
    • History
    • Board members
    • 60th anniversary
  • Categories
    • Agriculture
    • Autobiography
    • Biography
    • Children's literatures
    • Classics
    • Dictionaries
    • Drama
    • Essays
    • History
    • Jokes
    • Memories
    • Novel
    • Philosophy
    • Poetry
    • Romance
    • Science
    • Short Stories
    • Sports
    • Stories
    • Studies
    • Travelogue
    • OTHERS
  • Events
  • GALLERY
  • Our Stores
  • Reviews
  • Contact Us
SCHEME / LATEST OFFER
  • Categories
  • »
  • Stories
  • കലിയുഗത്തിലെ സീത

    വക്കം സുകുമാരന്‍

    ``നമ്മുടെ നാട്ടിന്‍പുറത്ത്‌ എപ്പോഴും മനുഷ്യരുണ്ട്‌. നേര്‍വഴിക്ക്‌ നടക്കുന്നവരും  വളഞ്ഞവഴികള്‍ തേടുന്നവരുമുണ്ട്‌. അവര്‍ സ്‌നേഹിക്കുകയും കലഹിക്കുകയും ചെയ്യുന്നു.  പുറംമോടികള്‍ അവരുടെ പ്രകൃതം മറയ്ക്കുന്നില്ല. തനിമ വെളിപ്പെടുത്തുന്ന സ്വഭാവരീതികള്‍, സംസാരശൈലികള്‍. പ്രതിഭയുടെ ഊര്‍ജ്ജമുള്ള ഒരെഴുത്തുകാരന്‌ കഥയുടെ ഉറവകള്‍ വെളിപ്പെട്ടുവരും. വൈവിധ്യമാര്‍ന്ന ഭാവലോകം സൃഷ്ടിക്കാന്‍ സാധ്യമാകും. വക്കം സുകുമാരന്റെ പുതിയ സമാഹാരത്തിലെ 17 കഥകളില്‍ ആവിഷ്‌കരിക്കുന്നത്‌ സ്വന്തം ജീവിതപരിസരങ്ങള്‍ തന്നെയാണ്‌. എവിടെയൊക്കെയോവെച്ച്‌ നാം കണ്ട്‌ മുട്ടിയവര്‍, പരിചയപ്പെട്ടവര്‍, സ്‌നേഹിച്ചു പോയവര്‍. അപരിചിതത്വത്തിന്റെ മുഖങ്ങള്‍ എങ്ങും പ്രത്യക്ഷമാവുകയില്ല. അവരുടെ ജീവിത ദുഃഖങ്ങള്‍ അസ്വസ്ഥത വളര്‍ത്തുന്നു. അന്യമായിക്കൊണ്ടിരിക്കുന്ന ഗ്രാമീണതയുടെ യാഥാര്‍ത്ഥ്യം അടയാളപ്പെടുത്തിക്കൊണ്ടാണ്‌ ഈ കഥകള്‍ സാഹിത്യത്തില്‍ ഇടംതേടുന്നത്‌. പുരുഷഭാവങ്ങള്‍ക്കാണ്‌ പ്രാധാന്യം. സമരസപ്പെടുത്തലുകള്‍ സംഭവിച്ചിട്ടില്ല. കഥപറച്ചിലിന്റെ കൌതുകത്തോടൊപ്പം സൗന്ദര്യാനുഭൂതിയുടെ സൃഷ്‌ടിയും അവഗണിക്കാവുന്നതല്ല.

    പുസ്‌തകരൂപത്തില്‍ പുറത്തിറക്കുന്ന എന്റെ നാലാമത്തെ കൃതിയാണിത്‌. ആനുകാലികങ്ങളിലും വാരാന്ത്യപ്പതിപ്പുകളിലും പ്രസിദ്ധീകരിച്ച 17 കഥകളാണ്‌ ഈ സമാഹാരത്തിലുള്ളത്‌. ഒന്നൊഴികെ ബാക്കിയെല്ലാം എഴുപതുകളിലാണ്‌ പ്രസിദ്ധീകരിച്ചത്‌. `സ്വന്തം കവിത\'(കഥ) 1981 ലാണ്‌ പ്രസിദ്ധീകരിച്ചത്‌. എന്റെ മറ്റ്‌ കൃതികള്‍ക്ക്‌ വായനക്കാരില്‍ നിന്ന്‌ ലഭിച്ച സഹകരണവും പ്രോത്സാഹനവും ഈ കൃതിക്കും പ്രതീക്ഷിക്കുന്നു.

  • വെറുതേ

    മാത്യു ചൂരയ്ക്കന്‍

    കാല്‌പനികതയുടെ സുവര്‍ണകാലത്തിന്റെ ഓരം പറ്റി സഞ്ചരിക്കുന്നവയാണ്‌ ഈ സമാഹാരത്തിലെ കഥകള്‍. മനുഷ്യമനസ്സിന്റെ കാലാതിവര്‍ത്തിയായ സ്ഥായീഭാവങ്ങള്‍ക്ക്‌ ഇവ അടിവരയിടുകയും ചെയ്യുന്നു.

  • കുട്ടികൾക്ക് ‌ ദർശാനാമൃതം

    ഡോ. എം.എ. കരീം

    ആദര്‍ശകഥകളും അറിവിന്റെ കഥകളും ഗുണപാഠകഥകളും വായിച്ച്‌ നാളത്തെ പൌരത്താരാകേണ്ട കുട്ടികള്‍ നല്ലവരായി വളര്‍ന്നു വരണമെന്നാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌. ഈ ലക്ഷ്യം സാക്ഷാത്‌കരിക്കുന്നതിനു വേണ്ടിയാണ്‌  ബാലസാഹിത്യരംഗത്തേക്ക്‌ ഞാന്‍ ശ്രദ്ധതിരിച്ചുവിട്ടത്‌. കേരളത്തിലെ പ്രശസ്‌തരായ സാഹിത്യകാരത്താര്‍ അവതാരികകളാലും അഭിപ്രായങ്ങളാലും എന്നെ ആശീര്‍വദിച്ചിട്ടുണ്ട്‌. എന്റെ ബാലസാഹിത്യഗ്രന്ഥങ്ങളും ഗവേഷണ പഠനഗ്രന്ഥങ്ങളും  കൂടുതലായി പ്രസിദ്ധീകരിച്ചിട്ടുശള്ളത്‌ പ്രഭാത്‌ ബുക്ക്‌ ഹൌസാണെന്നുള്ള കാര്യം നന്ദിപൂര്‍വ്വം സ്‌മരിക്കുന്നു.

    മനുഷ്യജീവിതം ഒരു നദിപോലെയാണ്‌. ഒന്നും അറിയാത്ത നിഷ്‌കളങ്കമായ കുഞ്ഞായി ജനിച്ച്‌ കൌമാര യൌവ്വന വാര്‍ധക്യത്തിലൂടെ വഴിയില്‍ കാണുന്ന ചെറിയ തടസ്സങ്ങളെ അതിജീവിച്ച്‌ വലിയ തടസ്സങ്ങള്‍ കണ്ടാല്‍ വഴിമാറി സഞ്ചരിച്ചും ലക്ഷ്യസ്ഥാനത്തെത്തുവരെ പ്രയാണം തുടരണം. ആ പ്രയാണത്തില്‍ പ്രകൃതിയില്‍ നിന്നും പഠിക്കുന്ന പാഠങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണം. കുട്ടികള്‍ക്ക്‌ സാരോപദേശത്തിന്റെ മധുരം പകരുകയും മതങ്ങളുടെ യഥാര്‍ത്ഥ സന്ദേശത്തെ വെളിപ്പെടുത്തുകയും ചെയ്യുന്നതാണ്‌ ഡോ. എം.എ കരീമിന്റെ ദര്‍ശനാമൃതങ്ങള്‍.

  • കിഷന്ചമന്ദറുടെ കഥകള്‍

    വിവര്ത്ത നം : എം.കെ.ശശികുമാര്‍

    തൂലിക കൊണ്ട്‌ ഇന്ദ്രജാലം കാട്ടുന്ന വിശ്വവിഖ്യാത എഴുത്തുകാരനായ കിഷന്‍ചന്ദറുടെ അതീവഹൃദ്യമായ 7 കഥകളുടെ സമാഹാരമാണിത്‌. ഈ കഥകളില്‍ ആഴമേറിയ വേദന തങ്ങിനില്‍പ്പുണ്ടെന്ന്‌ ഏതൊരു അനുവാചകനും ബോധ്യപ്പെടും. സാമൂഹ്യമായ അന്യായത്തിനേയും അതിക്രമത്തിനേയും നിശിതമായ ഭാഷയില്‍ വിമര്‍ശിക്കുന്ന മഹാനായ മനുഷ്യസ്‌നേഹിയുടെ പരിഹാരം സ്‌ഫുരിക്കുന്ന കഥകള്‍! പ്രതിഷേധിക്കുന്ന ജ്വലിക്കുന്ന കഥകള്‍! ഇന്ത്യയിലെ മിക്ക ഭാഷകളിലും ഈ കഥകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. ചെരുപ്പ്‌, കിലുക്കാംപെട്ടി, അലാവുദ്ദീന്റെ വിളക്ക്‌, എഴുതാനാവാത്ത കഥ, ഞാവല്‍മരം, ഹിരയുടെ കഥ, ആദ്യത്തെ ബില്ല്‌ എന്നീ കഥകളാണ്‌ ഈ സമാഹാരത്തിലുള്ളത്‌. അനുഗ്രീതനായ, സര്‍ഗ്ഗധനനായ ഒരെഴുത്തുകാരനെ ഈ കഥകളില്‍ നമ്മുക്ക്‌ ദര്‍ശിക്കാം.

  • Prev
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • Next
NEW RELEASE
  • ലോക തണ്ണീർത്തട ദിനം

    പ്രഭാത് ന്യൂസ്റീൽ
  • തോന്നിയ പോലൊരു പുസ്തകം

    രാജേഷ് നന്ദിയംകോട്
  • സിക്സ്ത് സെൻസ്

    എസ്. സജീവ്കുമാർ
  • നല്ലച്ഛൻ

    സുരേഷ് ബാബു മാങ്ങാട്
  • എലികൾ (ജന്തുകഥ)

    ബി. ഇന്ദിര
  • മഡെ മഡെ സ്‌നാന

    രവീന്ദ്രൻ രാവണേശ്വരം
[ VIEW ALL ]
Autobiography| Biography| Classics | Novel | Short Stories | Travelogue | Children's literatures | Jokes| Science| Poetry| Agriculture| Memories| Others| History| Stories| Essays | Dictionaries| Drama| Studies| Sports| Philosophy| Romance
Home| About| Categories| Events| Gallery| Our Stores| Contact Us
Copyright © 2013 - 2019. Prabhath Books. All Rights Reserved
Powered by MistAllianzDesigned and Developed by MistAllianz Info Solutions Pvt Ltd