കേരള രാഷ്ട്രീയത്തിലെ ഇതിഹാസ പുരുഷനായിരുന്ന എമ്മെന്റെ ജത്തശതാബ്ദി വര്‍ഷമാണ് 2010. ഇതോടനുബന്ധിച്ച് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലേക്ക് വെളിച്ചം വീശുന്ന നിരവധി പ്രമുഖ വ്യക്തികള്‍ എഴുതിയ കുറിപ്പുകള്‍ സമാഹരിച്ച് ഒരു ഗ്രന്ഥം പുറത്തിറക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ആ തീരുമാനത്തിന്റെ സാക്ഷാത്‌കാരമാണ് ഇത്. ത്യാഗോജ്ജലമായ അദ്ദേഹത്തിന്റെ ജീവിതവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വളരെ അപൂര്‍ണ്ണമാണ്. പലരുടേയും കുറിപ്പുകള്‍ സ്ഥലപരിമിതിമൂലം ഉള്‍പ്പെടുത്തിയിട്ടില്ല. എമ്മെന്‍ ജീവിച്ചത് ജനഹൃദയങ്ങളിലായിരുന്നുവെന്ന് ഈ കുറിപ്പുകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. ജനങ്ങള്‍ സ്‌നേഹിച്ച് ജനങ്ങളെ ഏറെ സ്‌നേഹിച്ച എമ്മെന്റെ ജീവിതം പാവപ്പെട്ടവര്‍ക്ക് വേണ്ടി ഉഴിഞ്ഞുവെച്ചതായിരുന്നു. പുതിയ തലമുറയുടെ മുന്നില്‍ ഒരോര്‍മ്മപ്പെടുത്തല്‍ കൂടിയായി ഈ എളിയ സംരംഭം ഞങ്ങള്‍ അവതരിപ്പിക്കുന്നു.
കേരള രാഷ്ട്രീയ ചരിത്രത്തില്‍ അനന്യമായ സ്ഥാനമുള്ള നേതാവാണ്. സ:എം.എന്‍.ഗോവിന്ദന്‍ നായര്‍. വളരെ വിപുലമായിരുന്നു എം.എന്റെ പ്രവര്‍ത്തനരംഗങ്ങള്‍. കടന്നുചെന്ന കര്‍മ്മമണ്ഡലങ്ങളിലെല്ലാം മായാത്ത വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. തൊഴിലാളികളെ സംഘടിപ്പിക്കുകയും രാഷ്‌ട്രീയപ്രബുദ്ധരാക്കുകയും ചെയ്യുന്നതില്‍ അനുകരണീയ മാതൃകയായിരുന്നു എം.എന്റെ പ്രവര്‍ത്തനശൈലി. കക്ഷിരാഷ്ട്രീയ പരിഗണനകള്‍ക്കതീതമായി എല്ലാ വിഭാഗങ്ങളുടേയും സ്‌നേഹവും ആദരവും നേടിയ നേതാവായിരുന്നു എം.എന്‍. എം.എന്റെ ജീവിതത്തേയും സംഭാവനകളേയും കുറിച്ച് കൂടുതല്‍ വിശദമായ പഠനങ്ങള്‍ ആവശ്യമാണ്. എം.എന്റെ ജത്തശതാബ്ദി ആഘോഷിക്കുന്ന ഘട്ടത്തില്‍ എം.എനെക്കുറിച്ചുള്ള അനുസ്‌മരണങ്ങളും വിലയിരുത്തലുകളും ഉള്‍പ്പെടുത്തിയ ഗ്രന്ഥം പ്രസിദ്ധീകരിക്കാന്‍ പ്രഭാത് ബുക്ക് ഹൌസ് മുന്നോട്ട് വന്നത് ഉചിതമായി.
സ്വാതന്ത്ര്യസമര സേനാനി, കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാള്‍, ഭാരതീയ തത്വചിന്തയിലും മാര്‍ക്‌സിസം ലെനിനിസത്തിലും അഗാധപാണ്ഡിത്യമുണ്ടായിരുന്ന ദാര്‍ശനികന്‍, എഴുത്തുകാരന്‍, പ്രക്ഷോഭകാരി തുടങ്ങിയ നിലകളില്‍ അതുല്യമായ സംഭാവനകള്‍ നല്‍കിയ കമ്മ്യൂണിസ്റ്റ് നേതാവാണ് കെ. ദാമോദരന്‍. ദാമോദരനെ കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് അടുപ്പിച്ചത് അദ്ദേഹത്തിന്റെ പരന്ന വായനയാണ്. കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ പ്രചരണങ്ങളെ ഫലപ്രദമായി നേരിടാനും ഖണ്ഡിക്കാനും അദ്ദേഹത്തിന് പ്രത്യേകം കഴിവുണ്ടായിരുന്നു. ``യേശുക്രിസ്‌തു മോസ്‌കോവില്‍'' എന്ന ലഘുലേഖ ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ആശയപ്രചാരണത്തില്‍ ദാമോദരന്‍ വഹിച്ച പങ്ക് അദ്വിതീയമാണ്. തലമുറകള്‍ക്ക് മാര്‍ക്‌സിസത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കിയ താത്വികാചാര്യനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ രചനകള്‍ സമാഹരിച്ച് പ്രസിദ്ധീകരിക്കുവാന്‍ മുന്നോട്ടുവന്ന പ്രഭാത് ബുക്ക് ഹൗസ് അഭിനന്ദനമര്‍പ്പിക്കുന്നു.
``മനസ്സില്‍ തുളുമ്പിയത് അതേ വിധത്തിലെഴുതണം. അപ്പോഴാണ് രചനകള്‍ വെള്ളിവെളിച്ചത്തിന്റെ സ്രോതസ്സില്‍ നിന്നും പ്രസരിക്കുന്ന സൂര്യകിരണങ്ങള്‍ മാതിരിയാകുന്നത്."– ലുഷൂണ്‍ ആധുനിക ചൈനീസ് സാഹിത്യത്തിന്റെ പിതാവായ ലുഷൂണിന്റെ `വാണ്ടറിംഗ്' എന്ന ചെറുകഥാ സമാഹാരത്തിലെ പതിനൊന്ന് കഥകളുടെ വിവര്‍ത്തനം.
2012 ലെ വിശുദ്ധ റംസാന്‍ മാസത്തില്‍ കൈരളി ചാനല്‍ ലൈലത്തുന്നൂര്‍ (ഖുര്‍ആന്‍ ക്വിസ്) എന്ന മികച്ച പ്രോഗ്രാമിലൂടെ ഈ ഗ്രന്ഥത്തിലെ ചോദ്യോത്തരങ്ങള്‍ 30 എപ്പിസോഡുകളിലാക്കി സംപ്രേക്ഷണം ചെയ്‌തിട്ടുള്ളതാണ്. ഖുര്‍ആനെ വളരെയധികം മനസ്സിലാക്കാന്‍ ഈ ഗ്രന്ഥം സഹായകമാകും.