\'സത്യത്തിന്റെ അടിവേരുകള്‍\' നാലാംപതിപ്പിലെത്തിയിരിക്കുന്നു. ഈ പുസ്‌തകത്തിലെ ലേഖനങ്ങള്‍ എഴുതാനുണ്ടായ സാഹചര്യങ്ങളെപ്പറ്റിയും അതിനൊരുങ്ങിയ സജ്ജീകരണങ്ങളെപ്പറ്റിയും ആദ്യ പതിപ്പുകളില്‍ വിശദീകരിച്ചിട്ടുണ്ട്. ഈ ലേഖനങ്ങളിലെ പരാമര്‍ശങ്ങളില്‍ മിക്കതിനും ഒരു നിരീക്ഷകനെപ്പോലെയോ അനുഭവസ്ഥനെപ്പോലെയോ ഭാഗഭക്കാകുവാന്‍ ഞാനുണ്ടായിരുന്നുവെന്നതാണ് എനിക്കിത് എഴുതാനുള്ള യോഗ്യത. ആറ് ദശകങ്ങള്‍ നീണ്ട, അഭിമാനകരമായ പ്രവര്‍ത്തനചരിത്രവുമായി പുസ്‌തകപ്രസാധനരംഗത്ത് തളരാതെ മുന്നോട്ട് പോകുന്ന പ്രഭാത് ബുക്ക്‌ഹൌസാണ് ഈ നാലാം പതിപ്പിന്റെ പ്രയോക്താക്കളെന്ന വസ്‌തുതയും സാഭിമാനം ഞാനോര്‍ക്കുന്നു.
ജീവിതത്തിന്റെ സമസ്‌ത മേഖലകളേയും സ്‌പര്‍ശിക്കുന്നവയാണ് സി. അച്യുതമേനോന്റെ രചനകള്‍. ആത്മകഥാംശമുള്ള രചനകള്‍ക്ക് ഇതില്‍ സവിശേഷമായ സ്ഥാനമാണുള്ളത്. അച്യുതമേനോന്‍ പൂര്‍ണ്ണമായ ആത്മകഥ എഴുതിയിട്ടില്ല. എന്നാല്‍ `എന്റെ ബാല്യകാലസ്‌മരണകള്‍\' രാഷ്ട്രീയത്തില്‍ വരുന്നതിന് മുമ്പുള്ള കാലത്തെ ഓര്‍മ്മക്കുറിപ്പുകളാണ്. സ്വാതന്ത്ര്യസമരത്തിന്റെയും സാമൂഹ്യ നവോത്ഥാന പ്രസ്ഥാനത്തിന്റെയും ബഹുജനപ്രക്ഷോഭണങ്ങളുടെയും അനുഭവങ്ങള്‍ പ്രതിഫലിപ്പിക്കുന്നവയാണ് അനുസ്‌മരണക്കുറിപ്പുകള്‍. അച്യുതമേനോന്റെ സമ്പൂര്‍ണ്ണകൃതികളുടെ പ്രസിദ്ധീകരണത്തില്‍ ഞങ്ങളുമായി സഹകരിച്ചവരും സഹായിച്ചവരും നിരവധിയാണ്. അവരുടെയെല്ലാം പേരുകള്‍ എടുത്തുപറയുക അസാദ്ധ്യമായതുകൊണ്ട് അവര്‍ക്കെല്ലാം പൊതുവായി ഞങ്ങള്‍ നന്ദി രേഖപ്പെടുത്തുന്നു.
സി. അച്യുതമേനോന്‍ കഥാവശേഷനായിട്ട് 21 വര്‍ഷം കഴിഞ്ഞു. എട്ട് പതിറ്റാണ്ടോളം നീണ്ട ധന്യമായൊരു ജീവിതത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. സി. അച്യുതമേനോന്‍ സ്‌മൃതിചിത്രങ്ങളും സി. അച്യുതമേനോന്‍ ശതാബ്ദി സ്‌മരണികയും 2 വ്യത്യസ്‌ത പദ്ധതികളായാണ് ഫൌണ്ടേഷന്‍ വിഭാവനം ചെയ്യുന്നത്. അച്യുതമേനോനെ പഠിക്കുക വര്‍ത്തമാനകാലത്തിന്റെയും വരാനിരിക്കുന്ന കാലഘട്ടങ്ങളുടെയും അനിവാര്യമായ ധര്‍മ്മമാകുന്നു. അത് ഒരിക്കലും അച്യുതമേനോനോട് പുലര്‍ത്തുന്ന ഔദാര്യമല്ല. മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പൊതുപ്രവര്‍ത്തകനും ഭരണാധികാരിക്കും എക്കാലവും ചൂണ്ടിക്കാണിക്കാവുന്ന മാതൃകയാണ് അച്യുതമേനോന്‍. മുഴുവന്‍ ലേഖനകര്‍ത്താക്കളോടും അച്യുതമേനോന്‍ ഫൌണ്ടേഷനുളള കടപ്പാട് ഇവിടെ രേഖപ്പെടുത്തട്ടെ.
10 വാല്യങ്ങളടങ്ങുന്ന എന്‍. ഇ ബാലറാമിന്റെ സമ്പൂര്‍ണ്ണകൃതികളുടെ അവസാന വാല്യമാണിത്. ഈ വാല്യത്തില്‍ പ്രധാനമായും ഉള്‍ക്കൊള്ളിച്ചിട്ടുള്ളത് കേരള നിയമസഭയില്‍ ബാലറാം ചെയ്‌തിട്ടുള്ള പ്രസംഗങ്ങളാണ്. ലോകസാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ മാര്‍ക്‌സിസത്തിന്റെ പ്രസക്തിയും ഏറിവരുന്നു. ``തത്വശാസ്‌ത്രത്തിന്റെ അന്ത്യം\'\' സ്വപ്‌നം കണ്ടിരുന്നവര്‍ പോലും മാര്‍ക്‌സ് പറഞ്ഞതാണ് ശരിയെന്ന് സമ്മതിക്കുന്നു. ``മാര്‍ക്‌സിസത്തിന്റെ ജൈത്രയാത്രയാണ് ലോകം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. സമ്പൂര്‍ണ്ണകൃതികളുടെ പത്താം വാല്യമായ ഇതില്‍ ഇത്തരം ലേഖനങ്ങളെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്.