ഈ ഭൂമിയില്‍ മനുഷ്യനായി ജനിച്ച്, ജീവിച്ച് കുരിശുമരണം വരിച്ച യേശുക്രിസ്‌തു തന്റെ പൗരോഹിത്യ ജീവിതത്തിനിടയില്‍ അതിശയോക്തിയും, അപ്രതീക്ഷിതവും വിരോധാഭാസവുമായ നര്‍മ്മം ഉപയോഗിച്ച് തന്റെ സന്ദേശം എങ്ങനെയാണ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുത്തതെന്ന് ഉപാഖ്യാനങ്ങളും, ഉദ്ധാരണങ്ങളുമുപയോഗിച്ച് ഈ പുസ്‌തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നതോടൊപ്പം ലോകം കണ്ടതില്‍ വച്ച് ഏറ്റവും മഹാനായ നര്‍മ്മബോധമുള്ളയാള്‍ യേശുക്രിസ്‌തുവാണെന്ന് ഈ പുസ്‌തകം സമര്‍ത്ഥിക്കുകയും ചെയ്യുന്നു.