ചിന്തയുടെയും നർമ്മവ്യാകരണമുള്ള ഭാഷയുടെയും സവിശേഷ ചേർച്ചയിൽനിന്നാണ് ആക്ഷേപ ഹാസ്യത്തിന്റെ ധ്വനി ഉയരുന്നത് .വായനക്കാരൻ അത് സ്വന്തം ബോധ്യത്തോട് ചേർത്തുവയ്ക്കുമ്പോൾ ആക്ഷേപ ഹാസ്യത്തിന്റെ ഫലശ്രുതി സാധ്യമാകുകയും ചെയ്യുന്നു.മഹാഭാരതമായാലും കുമാരനാശാന്റെ വീണപൂവായാലും അവയിലെ സൂചനകൾ സമകാലീകാവസ്ഥക്ക് മുമ്പിൽ കണ്ണാടിയായി വച്ച് വൈരുധ്യങ്ങൾ ജീവസുറ്റ പ്രതിഭലനമാക്കി മാറ്റുന്നു ലേഖകൻ.
സ്കൂൾ അവധിക്കാലത്ത് കുട്ടികൾക്ക് വരാത്ത രോഗമേതു?ഡ്രാക്കുളയെ കണ്ടപ്പോൾ ചിത്രകാരൻ എന്ത് വരച്ചു?ഇരുട്ടത്ത് വായിക്കാവുന്ന പുസ്തകമേതു ?തുടങ്ങി കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിന്തയും തമാശയും നിറഞ്ഞ കുസൃതി ചോദ്യങ്ങളുടെയും ആനയും ഉറുമ്പും കഥകളുടെയും സമാഹാരമാണ് ഈ പുസ്തകം.
എഴുതുന്നതിൽ നർമ്മം കടന്നു വരികയാണെന്നോ, കണ്ട കാഴ്ച്ചകളെ ഫലിത രൂപേണ പറഞ്ഞുവെന്നോ ധരിച്ചു വെയ്ക്കാവുന്ന രചനകളാണിതിൽ. തിരക്കിനിടയിൽ തൂലിക ചലിപ്പിച്ചു ജനങ്ങളെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ആലോചനയുടെ കരങ്ങളിൽ കൊണ്ടെത്തിപ്പിക്കുകയും ചെയ്യുന്ന രചനകൾ.സി.പി.നായരുടെ വാക്കുകൾ ഒളിഞ്ഞും തെളിഞ്ഞും നമ്മളോട് പറയുന്നു - വായനക്കാരാ നിന്നെ ഞാൻ ജാഗ്രതയോടെ വീക്ഷിക്കുന്നുണ്ട്.
ഹൃദയം തുറന്ന് ചിരിക്കുന്നവരാണ് നല്ല മനുഷ്യൻ എന്ന മഹാദ്വചനം അക്ഷരാർത്ഥത്തിൽ ശരിവക്കുന്നതാണ് കൊല്ലം തുളസിയുടേത് . അദ്ദേഹം ചിരിക്കുന്നതുപോലെ മറ്റുള്ളവരെയും ചിരിപ്പിക്കാനും തുളസിക്കു കഴിയുമെന്ന സത്യം ഇതിലെ അനുഭവ നർമ്മങ്ങളിൽ നിന്ന് ബോധ്യമാവും.ഏതു വേഷവും തന്മയത്വത്തോടെ അവതരിപ്പിക്കാൻ തുളസിക്ക് കഴിയും എന്ന് മലയാള സിനിമ തെളിയിച്ചിട്ടുണ്ടല്ലോ. അതുപോലെ തന്നെ എഴുത്തിന്റെ ലോകത്തും അദ്ദേഹത്തിന് പ്രമുഖമായ ഒരു സ്ഥാനം ഉറപ്പിക്കാൻ കഴിയും. നർമ്മത്തിനപ്പുറമുള്ള ലോകസത്യങ്ങൾ തേടുന്ന ഈ സമാഹാരം വായനക്കാർക്ക് ഒരുത്സവമാണ്