കേരളത്തില അച്ചടിച്ച ആദ്യ മലയാള പുസ്തകം. ബെഞ്ചമിൻ ബെയിലി പരിഭാഷപ്പെടുത്തി, 1824-ൽ അച്ചടിച്ച് പ്രസിദ്ധപെടുത്തിയതാണു ഈ കൃതി. എട്ട് കഥകൾ ഉൾപ്പെടുന്ന ഈ പുസ്തകമാണ് മലയാളത്തിലെ ആദ്യ ബാലസാഹിത്യകൃതിയിം ചെറുകഥാ സമാഹാരവും പാഠ പുസ്തകവും.
നാളത്തെ പൗരന്മാരായ കുട്ടികൾക്ക് നേർവഴി കാണിക്കുന്ന സാരോപദേശ ഗുണ പഠകഥകൾ ഉള്കൊല്ലുന്ന ഈ പുസ്തകത്തിൽ ആരോഗ്യശാസ്ത്ര കഥകളും അറിവിന്റെ കഥകളും ആദര്ശ കഥകളും ഉണ്ട്. കുട്ടികള്ക്ക് മാത്രമല്ല മുതിർന്നവർക്കും ആസ്വദിക്കാൻ പറ്റുന്ന രീതിയിലാണ് ഇതിന്റെ രചന നിർവഹിച്ചിരിക്കുന്നത്
ബാലമനസ്സുകളുടെ ലോകം വിപുലവും വിസ്‌മയം നിറഞ്ഞതുമാണ്. കളിപ്പാട്ടങ്ങളും കളിയിടങ്ങളും മാത്രം പോരാ പിന്നയോ നാടന്‍പാട്ടുകളും ബാലകഥകളും വേണം. കുട്ടികളുടെ ശാരീരികാരോഗ്യം മാത്രമല്ല അവരുടെ മാനസികാരോഗ്യവും സംരക്ഷിക്കുന്നതിന് ബ്രൂണോ ഭായ് ``മണിപ്പൂക്കള്‍\'\' എന്ന ബാലകവിതാ സമാഹാരത്തിലൂടെ ശ്രമിച്ചിട്ടുണ്ട്. ഈ കൃതി കുട്ടികള്‍ക്ക് നുണയാനുള്ള നാരങ്ങാമിഠായി ആയിട്ടല്ല അവരുടെ മാനസികാരോഗ്യത്തിന് ഉപകരിക്കുന്ന കാവ്യ രസായനമായിട്ടാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്.
കുട്ടികളുടെ മനസ്സുകളില്‍ കുളിരും നിലാവും നിറയ്ക്കുന്ന സ്‌നേഹലാവണ്യച്ചിന്തുകളുടെ സമാഹാരമാണിത്. ഇളം ചുണ്ടുകളില്‍ മൊഴിമുത്തുകളായി വിരിയുന്ന ഈ അക്ഷരമണികള്‍ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാവുന്ന ഉത്തമ സമ്മാനമായിരിക്കും.