പ്രെകൃതിയും മനുഷ്യനും ധ്യാനനിമാഗാന്ധമായി നിൽക്കുന്ന ഭൂട്ടനിലൂടെ സഞ്ചരിച് ജീവിതസത്യം അൻവേഷിക്കുന്ന
ഗ്രന്ഥം ആത്മനിഷ്ഠമായ അനുഭവങ്ങളുടെ ആഖ്യാനത്തിലൂടെ അനുവാചക ചിത്തത്തെ അനുധ്യാന്യം ചെയ്യാൻ പ്രേരിപ്പിക്കുന്ന രചന.
പൈൻ മരകടുകളുടെ നിർമ്മിതിയിലേക്കൊരു തീർത്ഥയാത്ര
സിംഗപ്പൂർ എന്ന മനോഹരരാജ്യത്തെ ജനങ്ങളും ജീവിതവും പ്രകൃതി ഭംഗിയും ഒത്തുചേരുന്ന ശ്രെധേയയാത്രാവിവരണം. സമ്പന്നരായ ജനങ്ങൾ, ചൈനീസ് വംശജർ ധാരാളം. മലേഷ്യക്കാരും ഇന്ത്യൻ വംശജരും മറ്റുള്ളവരും വളരെ സൗഹാർദ്ദത്തോടെ വസിക്കുന്ന മനോജ്ഞമായൊരു പൂന്തോട്ടം. എവിടയും മരങ്ങൾ, ചെടികൾ പൂക്കൾ, സൗന്ദര്യമുള്ള മനുഷ്യർ. ആ രാജ്യത്തിൻറെ മേന്മകളിലൂടെയുള്ള യാത്രയിൽ നമ്മുടെ നാടിൻറെ പരിമിതികളെക്കൂടി വിലയിരുത്തുന്നു പ്രേതെകതകളുള്ള യാത്രാവിവരണം
ഹിമാലയം ലോകത്തെവിടെയുമുള്ള ആസ്തികരെയും നാസ്തികരേയും ഒരുപോലെ ആകർഷിക്കുന്നു. കൈലാസവും മാനസരോവരവുമൊക്കെ നേരിൽ കാണാൻ ആരും ആഗ്രഹിക്കുക സ്വാഭാവികം .പക്ഷേ, അതിസാഹസികരായ ചിലർ മാത്രമേ അതിനായി ഇറങ്ങിതിരിക്കാറുള്ളൂ . അതിലൊരാളാണ് കെ .വി. സുരേന്ദ്രനാഥ്. അദ്ദേഹം യാത്രാനുഭവങ്ങൾ അനുസ്മരിക്കുന്ന ലോകത്തിന്റെ മുകൽത്തട്ടിലൂടെ മികച്ച സഞ്ചാരസാഹിത്യ കൃതികളിലൊന്നാണ് .
എസ് .കെ. പൊറ്റക്കാടിനു ശേഷം ശുഷ്കിച്ചുപോയ യാത്രാവിവരണം എന്ന സാഹിത്യ ശാഖയ്ക്ക് നവോന്മേഷം പകരുന്നതാണ് കെ.പി.ഭവാനിയുടെ മഞ്ഞുമലകളിൽ മോക്ഷംതേടി എന്ന കൃതി. വായനക്കാർക്ക് ഒരു ഹിമാലയം പര്യടനം കഴിഞ്ഞ പ്രതീതിയാണ് ഇതു വായിച്ചു കഴിയുമ്പോൾ ഉണ്ടാകുന്നത്.
ഗംഗയും മന്ദാകിനിയും ബദരീനാഥനും കേദാരനാഥനും അളകാനന്ദയും ചേർന്ന് അവിസ്മരനീയമാണീ യാത്രാനുഭവം