`അരക്കി\'തികഞ്ഞ ശില്‌പഭംഗിയുള്ള പ്രൌഢഗംഭീരമായ രാഷ്ട്രീയ അകകാമ്പുള്ള ഒരു നോവലാണ്. സമകാലിക രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ബാധിച്ചിട്ടുള്ള പുഴുക്കേട് പച്ചയായി വര്‍ണ്ണിച്ചിരിക്കുന്ന ഈ കൃതി പുരോഗമന പ്രസ്ഥാനങ്ങള്‍ അതീവശ്രദ്ധയോടെ കണ്ടു പരിഹരിക്കേണ്ടുന്ന ശക്തമായ താക്കീതുകള്‍ ഉള്‍ക്കൊള്ളുന്നു. ആ ആശയങ്ങള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഒരു കഥാപാത്രം സ്വാര്‍ത്ഥമതികളുടെ ബലിയാടായി ഉ•ൂലനം ചെയ്യപ്പെടുന്നു. വേലുത്തമ്പിദളവയുടെ വീരേതിഹാസപരമായ ആത്മാഹുതി ഒരു നിഴല്‍നാടകം പോലെയുണ്ട്. പശ്ചാത്തലത്തില്‍. അരക്കി രക്തദാഹിയായ മണ്ണടിഭഗവതിയാണ്. മണ്ണടി നടയിലെ മുടിപ്പേച്ചും പൊന്നുംമുടി മോഷണത്തിന്റെ ചരിത്രപരമായ സത്യപ്രസ്‌താവനകളും ഈ നോവലിന് ഒരു നാടന്‍ കലാരൂപത്തിന്റെ ചാരുത നല്‍കുന്നു. നീച മാന്ത്രികത്താല്‍ ഹോമിക്കപ്പെടുന്ന കാമ്പിത്താനും, കല്ലേലി എന്ന ഊരാളിയും ഇതില്‍ വന്നുപോകുന്നുണ്ട്. ഒരു നല്ല വായനാനുഭവം ഈ കൃതി സമ്മാനിക്കുമെന്നതിന് സംശയം വേണ്ട.
`നോവുകള്‍ നിശ്വാസങ്ങള്‍\' എന്ന നോവല്‍ രണ്ട് വര്‍ഷം മുമ്പാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ഒന്നാം പതിപ്പിന്റെ ചിലയിടങ്ങളില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി കൂടുതല്‍ മിനുക്കിയാണ് രണ്ടാം പതിപ്പായി ഈ നോവല്‍ പ്രഭാത് പ്രസിദ്ധീകരിക്കുന്നത്. ഇത് നോവലിനെ കൂടുതല്‍ മനോഹരമാക്കാന്‍ സഹായിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.
വിചിത്രവും വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതുമായ അനുഭവങ്ങളുടെ തീച്ചൂളയില്‍ വെന്തുരുകിയിട്ടും പ്രതിസന്ധികളെ വെല്ലുവിളിച്ചു ജീവിതത്തിലേക്ക് തിരിച്ചു വന്ന കുറെ മനുഷ്യജീവിതങ്ങളുടെ കഥ–അതാണ് സുഗുണന്‍ ഞെക്കാടിന്റെ `പപ്പുവും സൂസന്നയും പിന്നെ കല്ല്യാണിയും\'. അവരില്‍ എല്ലാംകൊണ്ടും പൂര്‍ണ്ണത കൈവരിച്ച കഥാനായകനാണ് പപ്പു. കടലോരത്തെ വിശാലമായ വസതിയുടെ ബാല്‍ക്കണ്ണിയിലിരുന്ന് നീലിമയാര്‍ന്ന സാഗരത്തേയും കരയേയും ഉമ്മവച്ചു കളിക്കുന്ന തിരമാലകളേയും നോക്കി സമയം പിന്നിലാക്കുന്ന പപ്പു തോല്‍വിയുടെ അടിത്തറയിലെത്തിയില്ല. ജാതിയും മതവും അന്തഃസംഘര്‍ഷങ്ങളുമില്ലാത്ത ഒരു ജീവിതം പടുത്തുയര്‍ത്തുവാന്‍ സൂസന്നയേയും കല്ല്യാണിയേയും പങ്കാളികളാക്കുന്ന പപ്പുവിന്റെ സംതൃപ്‌തമായ ജീവിതവലയത്തില്‍ ഐഷയും രാധയും രാധികയും മുംതാസും, പ്രസാദാത്മകമുഖങ്ങള്‍. നിഴല്‍പരത്തിനില്‍ക്കുന്ന വടവൃക്ഷത്തണലില്‍ എല്ലാവരും ആനന്ദകരമായ ജീവിതം നയിക്കുന്നവര്‍ പിടിച്ചു നില്‍ക്കാനുള്ള വെമ്പലിനിടയില്‍ അവര്‍ നടത്തിയ പോരാട്ടങ്ങളുടെ വികാരസങ്കുലമായ കഥ.
പടിഞ്ഞാറ് ഇരമ്പിയാര്‍ക്കുന്ന സാഗരം. കിഴക്ക് മലമടക്കുകളില്‍ ആലിംഗനബദ്ധരായി കിടക്കുന്ന സഹ്യാദ്രിയുടെ താഴ്‌വാരങ്ങള്‍. ഇതിനിടയില്‍ നളിനകാന്തി ചൊരിയുന്ന ആ ശാദ്വല ഭൂവിഭാഗം. നിഷ്‌കളങ്കരായ ഗ്രാമീണ ജനസമൂഹം. അവിടുത്തെ ജീവിതസാഹചര്യങ്ങളുമായി ഇഴുകിച്ചേര്‍ന്നു കഴിയുന്ന അപ്പു. ബാല്യകാലം മുതലേ സവിശേഷ വ്യക്തിത്വത്തിനുടമയായ അപ്പുവിന്റെ സന്തത സഹചാരികളായ കുറേ കൂട്ടുകാര്‍. തങ്കനും പൊട്ടനും ഗോപനും അക്കൂട്ടത്തില്‍. മുതിര്‍ന്നപ്പോള്‍ ഗോപികയും ഭാരതിചേച്ചിയും. പിന്നെ ജീവിതത്തിന്റെ പച്ചപ്പുതേടി ഇന്ദ്രപ്രസ്ഥത്തിലേക്ക് അവിടുന്ന് സൌഭാഗ്യങ്ങള്‍ തേടി അമേരിക്കയിലേക്ക്.....മോഹവും പ്രേമവും കാമവും തരളിതമാക്കിയ അപ്പുവിന്റെ പ്രയാണമാണ് `ഒരു ഗ്രാമത്തിന്റെ കഥ. ചില നഗരങ്ങളുടേയും\'.