മലയാള കവിതയിലെ അവധൂത പാരമ്പര്യത്തിലെ ഒരു കണ്ണിയായിരുന്നു ഡി .വിനയചന്ദ്രൻ.ജീവിതത്തിലും അധ്യാപനത്തിലും കവിതയിലും സാമ്പ്രദായിക മാതൃകകളെ മറികടന്ന് തികച്ചും സ്വതന്ത്രവും മൗലികവുമായ സപര്യ ഉൽക്കൊണ്ട വ്യക്തിത്വമായിരുന്നു അദ്ദേഹതിന്റേത് .അപാരമായ ജൈവാനുഭവങ്ങളുടെ ആഴവും പരപ്പും തേടിയലഞ്ഞുനടന്ന സഞ്ചാരിയുടെ ഊർജ്ജമായിരുന്നു വിനയചന്ദ്രൻ സാറിന്റെ കാവ്യസ്രോതസ്.ഒപ്പം വേർതിരിവ് കൽപിക്കാത്ത ഗ്രന്ഥസഞ്ചാരങ്ങളും ,കവിക്കായി സ്വയം സമർപ്പിച്ച് കവിയായി ജീവിക്കുകയും പഠിക്കുകയും എഴുതുകയും ചെയ്ത ഒരപൂർവ്വ പ്രതിഭയായിരുന്നു വിനയചന്ദ്രൻ സാറിനെക്കുറിച്ചുള്ള സ്മരണകളിരമ്പുന്ന പുസ്തകം.
മഹത്വപൂര്‍ണ്ണവും മഹോന്നതവുമായ മാനവിക മൂല്യങ്ങളുടെ പ്രവാചകനായിരുന്നു മഹാകവി ഡോ.എം.പി. അപ്പന്‍. കാവ്യരചന ഒരു സാധനയായും ജീവിതയജ്ഞമായും കരുതി സാഹിതീസപര്യ അനുഷ്‌ഠിച്ചുപോന്നിരുന്ന ചുരുക്കം ചില അനുഗ്രീത കവികളിലൊരാളാണ് ഈ കാവ്യോപാസകന്‍. ``അഭ്രശുഭ്രമായ കസവുചേലയണിഞ്ഞ് ഒരുങ്ങിവരുന്ന ഒരു കുലീനനായികയുടെ പ്രതീകമാണ് അപ്പന്‍സാറിന്റെ കവിതകള്‍\'\' നമ്മളിലുളവാക്കുന്നതെന്ന് പത്മശ്രീ ഡോ.ശൂരനാട് കുഞ്ഞന്‍പിള്ള പ്രസ്‌താവിച്ചിട്ടുള്ളത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. ഈ കവി ശ്രേഷ്‌ഠന്റെ വ്യക്തിജീവിതത്തിലെ പ്രത്യേകതകള്‍ കാവ്യകലയുടെ സവിശേഷതകള്‍, രാജ്യസ്‌നേഹം, ഭരണനൈപുണ്യം, അധ്യാപനപാടവം, വിവര്‍ത്തന സാമര്‍ത്ഥ്യം തുടങ്ങിയവയെ ഭംഗിയായി അവതരിപ്പിക്കാന്‍ പ്രൊഫ.എം.സത്യപ്രകാശം തന്റെ കൃതികളില്‍ ശ്രമിച്ചിട്ടുണ്ട്. ഈ മഹിഷ്‌ഠ കവിയുടെ കൃതികളിലെ സമസ്‌തഭാവങ്ങളേയും സമഗ്രമായി വിലയിരുത്തുവാന്‍ ശ്രീ സത്യപ്രകാശം നടത്തിയിട്ടുള്ള കഠിനയത്‌നം വിജയിച്ചിട്ടുണ്ടെന്ന് പറയാന്‍ സന്തോഷമുണ്ട്.
ദൃശ്യമാധ്യമത്തിലേക്ക് വഴിമാറിയ ഒരു പത്രപ്രവര്‍ത്തകന്റെ ഗൃഹാതുരമായ തിരിഞ്ഞുനോക്കലാണ് ഈ പുസ്‌തകം. വാര്‍ത്തയുണ്ടാകുന്ന വഴികളും, വൃക്തികള്‍ വാര്‍ത്തയാകുന്നത് എങ്ങനെയാണെന്നും ഇതിലെ ഓരോ രചനകളും വെളിപ്പെടുത്തുന്നുണ്ട്. വാക്കുകളുടെ അലങ്കാരങ്ങള്‍ ഫീച്ചറുകളെ എങ്ങനെ ഹൃദ്യമാക്കുന്നുവെന്നും ബോധ്യപ്പെടുത്തുന്നു. പത്രപ്രവര്‍ത്തനത്തിന്റെ ഒരു കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന `വാര്‍ത്തയില്‍ പറയുന്നത്' പുതുമുറക്കാര്‍ക്ക് വഴികാട്ടിയാകുമെന്നുറപ്പ്. പുതിയതെന്തും വാര്‍ത്തയാണെങ്കില്‍ നമ്മുക്ക് ചുറ്റുമുള്ള പുതുമകള്‍ കണ്ടെത്തുകയാണ് പത്രപ്രവര്‍ത്തകന്റെ വെല്ലുവിളിയെന്നും ഈ പുസ്‌തകം ഓര്‍മ്മപ്പെടുത്തുകയാണ്.
മധ്യകേരളത്തിലെ ജനങ്ങളുടെ ഉറക്കം കെടുത്തുന്ന അണക്കെട്ടാണ് 115 വയസ്സുള്ള മുല്ലപ്പെരിയാര്‍ 1896 ല്‍ ചുണ്ണാമ്പും സുര്‍ക്കിയും കരിങ്കല്ലും ഉപയോഗിച്ച് നിര്‍മ്മിച്ച ഈ അണക്കെട്ടിന്റെ ആയുസ്സ് കഴിഞ്ഞിട്ട് വര്‍ഷങ്ങളായി. എപ്പോള്‍ വേണമെങ്കിലും അത് പൊട്ടാം. 5 ജില്ലകളിലെ 35 ലക്ഷം ജനങ്ങളെ മാത്രമല്ല ഇടുക്കി അണക്കെട്ടിനേയും താഴെയുള്ള മറ്റ് 4 അണക്കെട്ടുകളേയും ഇത് തകര്‍ക്കാമെന്നും വിദ്‌ഗധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പുതിയ അണക്കെട്ടിനെക്കുറിച്ചുള്ള പഠനം കേരളത്തിലും ഇത് എങ്ങനേയും അട്ടിമറിക്കാനുള്ള നടപടികള്‍ തമിഴ്‌നാട്ടിലും ഒരു പോലെ നടക്കുന്നു. എന്നാല്‍ ഗ്യാരന്റിയില്ലാത്ത പഴയ ഡാം ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് മാത്രം ഗൌരവമായി ആരും ചര്‍ച്ച ചെയ്യുന്നില്ല. അണക്കെട്ട് നിര്‍മ്മാണത്തിന് വഴിയൊരുക്കിയ 1886 ലെ പെരിയാര്‍ പാട്ടക്കരാറും അവസാന ഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.