വിപ്ലവ സ്മരണയിൽ
ജീവിതത്തിലെ മൂർത്തസംഭവങ്ങളുടെയെല്ലാം പിന്നിൽ അമൂർത്തമായ ചില അനുഭവങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ടാവും. പ്രത്യക്ഷ യാഥാർഥ്യങ്ങൾക്കുള്ളിലെ ആന്തരികസത്തയെ അന്വേഷിക്കുകയും അവ ഹൃദ്യവർജകമായി ആവിഷ്കരിക്കുകയും ചെയ്തുകൊണ്ട് അനുവാചകമനസ്സിൽ ഇടംതേടുന്ന 28 കഥകൾ. നാട്ടിൻപുറത്തിന്റെ നൈർമാല്യവും നഗരകാന്തര്യത്തിലെ തിരക്കുകളും സുഖ- ദുഃഖസമ്മിശ്രമായ കോരിയിടുമ്പോൾ ഉള്ളിൽതട്ടുന്ന കഥാവിസ്മയങ്ങളായിത്തീരുന്നു അമിതമായ ആടയാഭരണങ്ങളില്ലാതെ തെളിമയാർന്ന ശുദ്ധ കഥകളുടെ സമാഹാരം \"മഞ്ഞിൽ വിരിഞ്ഞ പൂക്കൾ\"
ശ്രീ .എസ് .എസ് . കൈമളുടെ \'ഒരേപ്രപഞ്ചം ഒരേജീവൻ \' കൃതി വായിച്ചപ്പോൾ ഒരേ സമയംസന്തോഷവും വ്യസനവും അനുഭവപ്പെട്ടു. കരണം ഒരു മനുഷ്യന് ഈ ഭൂമിയിൽ ജീവിക്കാൻവേണ്ട കാര്യങ്ങളെല്ലാം അദ്ദേഹം സുന്ദരവും സരസവുമായ ഭാഷയിൽ നമുക്ക്പറഞ്ഞുതന്നിരിക്കുന്നു വെള്ളത്തെപ്പറ്റി, വായുവിനെപറ്റി, മണ്ണിനെപ്പറ്റി, മരങ്ങളെപറ്റി, കൃഷിയെപ്പറ്റി, ഊര്ജ്ജത്തെപ്പറ്റി തുടങ്ങി കുട്ടികളും
സാധാരണമനുഷ്യരും പ്രായോഗിക ജീവിതത്തിനുവെണ്ടി അറിഞ്ഞിരിക്കേണ്ട എല്ലാ വസ്തുതകളും ഇതിലുണ്ട് . നിരവധി പ്രാമാണിക ഗ്രന്ഥങ്ങൾ വായിച്ചു നേടേണ്ട അറിവുകളെല്ലാം സാദാരണകാരനുവേണ്ടി ഈ കൃതി പറഞ്ഞുതരുന്നു
വൈക്കം മുഹമ്മദ് ബഷീറിനെകുറിച്ച മുപ്പതോളം ഗ്രന്ഥങ്ങൾ പ്രസീതികരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ രചനകളെ കുറിച് സമഗ്രമായ വിലയിരുത്തൽ നടത്തിട്ടില്ല . ആ കുറവ് പരിഹരിക്കുന്നതിനുവേണ്ടിയാണ് \' മലയാള സാഹിത്യത്തിലെ സുൽത്താന്റെ\' കഥ എന്ന പേരിൽ ഡോ. എം. എ. കരീം ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത് ബഷീറിന്റെ ജീവചരിത്രം സാക്ഷിപതമായി വിവരിച്ചതിനുശേഷം അദ്ദേഹത്തിന്റെ എല്ലാ രചനകളെയുംകുറിച്ചും പഠനാർഹമായ നിലയിൽ വിലയിരുത്തിയിരിക്കുന്നു. ഗവേഷണ പാദനസിദ്ധാന്തമനുസരിച് ലളിതഭാഷാശൈലിയിൽ തയ്യാറാക്കിയിരിക്കുന്ന സവിശേഷഗ്രന്ഥം