നാടുവാഴിത്ത സമ്പ്രദായം വരെയുള്ള ഇന്ത്യയുടെ ചരിത്രമാണ് ഈ ഗ്രന്ഥത്തില്‍ ഞാന്‍ പ്രതിപാദിച്ചിട്ടുള്ളത്. അതിനപ്പുറത്തെ കഥകള്‍ രണ്ടാം ഭാഗത്തില്‍ വിശദീകരിക്കുന്നതാണ്. മലയാളത്തില്‍ ഒരു ഇന്ത്യാചരിത്രഗന്ഥം ഒരിക്കലും അധികപ്പറ്റാവുമെന്ന് കരുതുന്നില്ല.
പത്രങ്ങളിള്‍ എഴുതിയ ചെറുലേഖനങ്ങളും നര്‍മ്മരസ പ്രധാനമായി എഴുതിയ വിമര്‍ശന ലേഖനങ്ങളും ആനുകാലികങ്ങളില്‍ എഴുതിയ നര്‍മ്മലേഖനങ്ങളുമാണ് ഈ സമാഹാരത്തിലുള്ളത്. ഇവയ്ക്കെന്തെങ്കിലും സാഹിത്യപ്രാധാന്യമുണ്ടെന്ന് കരുതുന്നില്ല. റഫറന്‍സിന് പറ്റിയ പലകാര്യങ്ങളും ഇതിലുണ്ടാകും.
ഓരോ കാര്യങ്ങള്‍ മനസ്സില്‍ കടന്നുവന്ന് മനസ്സിനെ തരംഗിതമാക്കിയപ്പോള്‍ അവയോരോന്നും എന്റെ ചിത്തം ബന്ധിച്ച് കടലാസ്സില്‍ സ്ഥാപിച്ചു. കുറച്ചെണ്ണമായപ്പോള്‍ അവയെല്ലാം ചേര്‍ത്ത് ഒരു പുസ്‌തകക്ഷേത്രത്തില്‍ പ്രതിഷ്‌ഠിക്കാമെന്ന് നിശ്ചയിച്ചു. ആനന്ദക്കുട്ടന്‍ നായര്‍ നിര്‍ദ്ദേശിച്ച പേരുകളില്‍ നിന്ന് `വൃദ്ധവിചാരം\' എന്ന് പേര് തെരഞ്ഞെടുത്തു. 83 കഴിഞ്ഞ് ദിവസം 24 മണിക്കൂര്‍ വേഗത്തില്‍ 84–ാം വയസ്സിലേക്ക് പാഞ്ഞെത്തുന്ന ഞാന്‍ വൃദ്ധനല്ലെങ്കില്‍ മറ്റാര്‍ക്കാണ് വൃദ്ധപദവിക്ക് അര്‍ഹത ?
പ്രപഞ്ചസത്യം തുറന്നുകാണാന്‍ ഇനിയും വളരെ ദൂരം നാം പോകേണ്ടിയിരിക്കുന്നു. ആദിമ മനുഷ്യനില്‍ നിന്നും അത്യാധുനിക മനുഷ്യനിലേക്ക് നാം മാറിക്കഴിഞ്ഞു. ഇനി നാം എങ്ങോട്ട് ? നാം ഇന്ന് ഒരു റോക്കറ്റ് യുഗത്തിലാണ് ജീവിക്കുന്നത്. പക്ഷേ, നാം തൃപ്‌തരല്ല. ചരിത്രപാഠങ്ങള്‍ അതിന് വെളിച്ചം പകരട്ടെ. ഒരു ലോകപാര്‍ലമെന്റിന് വേണ്ടി നമ്മുക്ക് ശ്രമിക്കാം. സംഘര്‍ഷമില്ലാത്ത ഒരു ലോകം കരഗതമാകട്ടെ.
ലോകചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോള്‍ മനുഷ്യവികാസത്തെ ഏറെ അത്ഭുതത്തോടെ മാത്രമേ വീക്ഷിക്കാനാകൂ. നാള്‍ക്കുനാള്‍ പ്രകൃതിയുടെ പുതിയ പ്രദക്ഷിണവഴികളെ കണ്ടെത്തുകയും നിരീക്ഷണ പരീക്ഷണ വിധേയമാക്കുകയും ചെയ്യുന്ന നവീനശാസ്‌ത്രലോകം വെളിപ്പെടുത്തുന്ന ഒരു സത്യമുണ്ട്. ചരിത്രവഴികളെ വിസ്‌മരിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നുള്ള ഉള്‍സത്യം. അതുകൊണ്ട് തന്നെ ഏതുതലമുറയിലെ എഴുത്തുകാര്‍ക്കും ചരിത്രന്വേഷകര്‍ക്കും