ഇത് പുസ്‌തകരൂപത്തിലുള്ള എന്റെ ആദ്യചുവടുവയ്‌പ്പാണ്. വല്ലപ്പോഴും ആനുകാലികങ്ങളില്‍ കഥകളും ലേഖനങ്ങളും എഴുതാറുണ്ട്. പുസ്‌തകങ്ങള്‍ക്ക് ജീവനുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. പുസ്‌തകത്തിനും വായനക്കാരനും ഇടയിലൂടെ സഞ്ചരിക്കുന്നവനാണ് നിരൂപകനെന്ന് ഞാന്‍ വിശ്വസിക്കുന്നു. അക്കാദമിക് തലത്തില്‍ നിന്ന് ഭാഷ മുക്തമാകേണ്ടതുണ്ട്. അവിടെ ഭാഷ ഭദ്രവുമല്ല. വായനക്കാരിലാണ് ഭാഷയുടെ ഭാവി. എന്റെ ആദ്യപുസ്‌തകം സഹൃദയപക്ഷം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശക്തമായ അനുകൂല–പ്രതികൂല പ്രതികരണങ്ങള്‍ക്ക് കാതോര്‍ത്തുകൊണ്ട് ഈ കൃതി നിങ്ങളെ ഏല്‍പ്പിക്കുന്നു.
പ്രായോഗികതലത്തില്‍ ഏറെ വിലപ്പെട്ടതാണ് ഓരോ കത്തും. ശിശുപരിചരണം, ഗര്‍ഭിണികളുടെ ചര്യ, സസ്യാഹാരത്തിന്റെ മഹത്വം, വെളിച്ചെണ്ണയെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍, കൌമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ അറിയേണ്ട ഒട്ടനവധി കാര്യങ്ങള്‍, ഭര്‍ത്തൃഗേഹത്തിലെത്തുന്ന നവോഢയായ യുവതി മനസ്സിരുത്തേണ്ട വിഷയങ്ങള്‍, സ്‌ത്രീ–പുരുഷബന്ധത്തിന്റെ വിഭിന്നതലങ്ങള്‍, തിലകം തൊടുന്നതിന്റെ ശാസ്‌ത്രീയവശങ്ങള്‍, നിത്യജീവിതത്തില്‍ `ഒരൊറ്റമതമുണ്ടുലകിന്നുയിരാം പ്രേമം\' എന്ന് ഋഷിതുല്യനായ ഒരു മഹാകവി വാഴ്‌ത്തിയ സ്‌നേഹം എന്ന മഹത്തായ വികാരത്തിന്റെ പ്രസക്തിയും പ്രാധാന്യവും–ഈ വിഭിന്ന വിഷയങ്ങളൊക്കെ ലേഖിക ഹൃദ്യമായ ശൈലിയില്‍ ചര്‍ച്ച ചെയ്യുന്നു. മുന്‍വിധികളില്ല, കടുംപിടിത്തങ്ങളില്ല, ഔദ്ധത്യം നിറഞ്ഞ പ്രഖ്യാപനങ്ങളില്ല–സംസ്‌കാരവിനീതവും ശാലീനവുമായ രീതിയിലുള്ള സരളമായ ഹൃദയാര്‍ജ്ജവമായ പ്രതിപാദനം മാത്രം. എനിക്ക് പറയാനുള്ളത് ഇതാണ്. നിങ്ങള്‍ക്ക് സ്വീകരിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്യാമെന്നതാണ് മണിചേച്ചിയുടെ പ്രസന്നമധുരമായ നിലപാട്. നിങ്ങളുടെ വീട്ടിലെ കൊച്ചുഗ്രന്ഥശേഖരത്തിന് ഈ സാധാരണ വീട്ടമ്മയുടെ അസാധാരണമായ ചിന്തകള്‍ ഒരു മുതല്‍ക്കൂട്ടാവും തീര്‍ച്ച !
നിത്യജീവിതത്തിലെ തീക്ഷണമായ പരീക്ഷണങ്ങളില്‍ വിജയത്തിന്റെ പടവുകള്‍ ചവിട്ടിക്കയറാന്‍ അറിഞ്ഞിരിക്കേണ്ടതും പഠിക്കേണ്ടതുമായ കാര്യങ്ങള്‍ ലളിതമായി പ്രതിപാദിക്കുകയാണ് ഈ പുസ്‌തകത്തില്‍. എത്ര വലിയ വിദ്യാഭ്യാസമുണ്ടായാലും മാനസികമായ ചില തയ്യാറെടുപ്പുകളില്ലെങ്കില്‍ മനുഷ്യന്‍ അടിപതറുന്ന സന്ദര്‍ഭങ്ങള്‍ ജീവിതത്തിലൂടനീളം കാണാം. അത്തരം സന്ദര്‍ഭങ്ങളെ എങ്ങനെ നേരിടാമെന്ന് അറിഞ്ഞിരിക്കണം. എങ്കില്‍ മാത്രമേ വിജയത്തിലെത്തുകയുള്ളു.
അന്‍പതിലേറെ വര്‍ഷങ്ങളായി കിട്ടുന്ന അവസരങ്ങള്‍ പാഴാക്കാതെ ഞാന്‍ നാടകങ്ങള്‍ കാണുന്നു. ഇക്കാലത്ത് നാടകപഠനഗ്രന്ഥങ്ങള്‍ വായിച്ചു പഠിക്കാന്‍ ശ്രമിച്ചു. ഫലം–നാടകവേദിയെക്കുറിച്ച് സ്വന്തമായ ചില കാഴ്‌ചപ്പാടുണ്ടായി, മുഖംനോക്കാതെ പ്രതികരിക്കാനുള്ള മനസ്സുണ്ടായി. ``ചിലനാടകവിശേങ്ങള്‍\'\' എന്ന പുസ്‌തകത്തില്‍ ആ പേരിലൊരു ലേഖനമില്ല. സമാഹാരത്തിലെ 10 കുറിപ്പുകളില്‍ നിന്നും അരിച്ചെടുത്താല്‍ ചില വിശേങ്ങള്‍ കിട്ടിയാലായി. എന്റെ നാടക പ്രവര്‍ത്തനങ്ങളെ വളരെ താത്‌പര്യത്തോടെ നിരീക്ഷിച്ചിരുന്ന രണ്ടുപേര്‍ ഈ അടുത്തകാലത്ത് അരങ്ങൊഴിഞ്ഞു. വെഞ്ഞാറമൂട് രംഗപ്രഭാതിലെ കൊച്ചുനാരായണപിള്ള സാറും, പ്രശസ്‌ത നാടകപ്രവര്‍ത്തകന്‍ അസീസ് കെ.പി.എ.സിയും. പൊതുവില്‍ നാടകവേദിക്കും എനിക്ക് വ്യക്തിപരമായും ഇവരുടെ വേര്‍പാടിലെ നഷ്ടങ്ങളെക്കുറിച്ച് ഓര്‍ത്തുകൊണ്ട്..