ചരിത്രം ആവർത്തിക്കാത്തതിനാൽ ജർമമനിയിലും ഇറ്റലിയിലും രൂപപ്പെട്ട ഫാഷിസം അതേപടി ഇനി ഉണ്ടായെന്നുവരില്ല എന്നാൽ ചരിത്രത്തെയും സംസ്കാരത്തെയും കപടമായി അവതരിപ്പിച്ചുകൊണ്ട് പുതുരൂപത്തിൽ ഫഷിസം കടന്നുവരുന്നു.ക്രിമിനൽ മുലധനവും ദ്രിശ്യമാധ്യമങ്ങളും സാംസ്കാരിക വൃവസായത്തിലുടെ നിർമ്മിച്ചെടുക്കുന്നത് ഫാഷിസ്റ്റുപ്രവണതകളാണ് എന്ന് ഈ ഗ്രന്ഥത്തിൽ നിരിക്ഷിചിരിക്കുന്നു.
മനുഷ്യസമൂഹത്തിന് ഒരു സംസ്ക്കാരിക ജീവിതവും ധൈഷണിക പൈതൃകവും സംഭാവനചെയ്തത് ഭാഷയുടെ കണ്ടെത്തലിലൂടെയാണ്.ഭാഷ അല്ലെങ്കിൽ സംഭാഷണം രൂപപ്പെട്ടു വരുന്നതിനു മുൻപ് ഒരു വ്യക്തിയുടെ മനസ്സ് പിന്നീടു വന്ന തലമുറകളുടെ മേൽ യാതൊരു സ്വധീനവും ചെലുത്തിയിരുന്നില്ല ഭാഷയാകട്ടെ പെട്ടെന്നു തന്നെ വ്യക്തിയുടെ അനുഭവങ്ങളെ തന്റെ സാമൂഹ്യ സംഘത്തിൽപ്പെട്ടവർക്ക് വാക് രൂപത്തിലുള്ള പൈതൃകമായി കൈമാറുന്നതിന് സാധ്യമാക്കി തീർത്തു വ്യക്തിയുടെ ജീവിതത്തെ ഇങ്ങനെ മറ്റുള്ളവരിലേക് പകർന്നു കൊടുത്തത് ആദ്യം വാ മോഴിയായും പിന്നീട് വരമൊഴിയുമായിട്ടണെന്നു തിരിച്ചറിയുമ്പോൾ പിൽക്കാലത്തു രൂപപ്പെട്ട അഴുതിന്റെ വഴികളിലേക്കുള്ള അന്വോഷണത്തിന്റെ പാതയാണ് തുറക്കപ്പെടുന്നത് എഴുത്ത്, വാക്കുകളും വാക്യങ്ങളും അടങ്ങിയ ഭാഷയുടെ കലാപരമായ ആവിഷ്ക്കാരമണ് ആദ്യായമുണ്ടാകുന്നത് ഇവിടെ വാക്കാണ്.തുടർന്ന് പലവക്കുകൾ ചേർന്ന ചെറിയ വാക്യങ്ങളും രൂപപ്പെടുന്നു ആശയപ്രകടനമായ വെറുമൊരു ശബ്ദം പുറപ്പെടുവിക്കൾ അല്ല വാക്ക് വർണ്ണങ്ങൾ അഥവാ അക്ഷരങ്ങൾ എന്ന് വിശേഷിപിക്കുന്ന ശബ്ദങ്ങളുടെ സംഘാതമായാണ് വാക്ക് നിലകൊള്ളുന്നത് ഒരു സ്വരവും മറ്റൊരു സ്വരവും തമ്മിലും ഒരു വാക്കും മറ്റൊരു വാക്കും തമ്മിലുമുള്ള ബന്ധത്തിലൂടെയാണ് എഴുത്ത് നമുക്ക് തിരിച്ച റിയുന്നത് ബാഹ്യ പ്രപഞ്ചത്തിലെ പ്രതിഭാസങ്ങളെയും വസ്തുക്കളെയും സംഭവങ്ങളെയും കുറിച്ച് ഇന്ദ്രിയങ്ങളിലുടെ ജനിക്കുന്ന ജ്ഞാനത്തെ അമൂർത്തവും സാമൂഹ്യവൽക്രിതവുമായ ആശയങ്ങളും സങ്കൽപ്പങ്ങളുമാക്കി മാറ്റാൻ മനുഷ്യന് കഴിഞ്ഞത് ശബ്ദങ്ങളിൽ നിന്നും വാക്കുകൾ രൂപപ്പെടുത്തിയെടുത്തതോടുകൂടിയാണ് വാക്കുക്കൾ യാഥാർത്ഥയത്തിന്റെ അമൂർത്തികരണത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നും അങ്ങനെസാമൂഹ്യവ്ൽകരണം സാധ്യമാക്കുന്നുവെന്നുമുള്ള ഭാഷാതത്ത്വത്തിന്റെ അടിസ്ഥാനവും ഇതു തന്നെ ഭാഷ ചിന്ത എഴുത്ത് എന്നിവയും ജീവിതയധർത്യങ്ങലുമയുള്ള ബന്ധത്തിന് ഊന്നൽ ലഭികുമ്പോൾ മികച്ച രചനകൾ രൂപപ്പെടുകയും ചെയും രചനയുടെയും പ്രസധനത്തിന്റെയും ചരിത്രത്തില ദീർഘ കാല സാന്നിധ്യ ധ്യമായ പ്രഭാത് ബുക്ക് ഹൌസ് ഒട്ടനവധി പുതിയ കൃതികളുമായി അനുവാചകരെ അഭിസംബോധനചെയുകയാണ് വായനയുടെ നല്ല പുതുവർഷമാണ് പ്രഭാത് മലയാളിക്ക് ആശംസിക്കുന്നത് മലയാളത്തിലെ പ്രമുകാരായ എഴുത്തുകാരുടെ മികച്ച പുസ്തകങ്ങളുടെ ഒരു നിര തന്നെ പുതുവർഷത്തിൽ പ്രകാശിപ്പിച്ചുകൊണ്ട് സമ്രിദ്ധമായ വായനകാലം പ്രഭാത് ഒരുക്കുകയാണ് ബഹുമാന്യരായ എല്ലാ വായനകാർക്കും ഒരിക്കൽ കൂടി പുതുവത്സരാശംസകൾ
സിംഗപ്പൂരിനെഅടുത്തറിയാൻ സൗഭാഗ്യം സിദ്ധിച്ച ബാഹുലേയൻ പുഴവേലി തികച്ചും വൃത്യസ്തമായ യാത്രാ നുഭവമാണ് പങ്കിടുന്നത്.തുടർച്ചകളുടെ കാഴ്ച സങ്കേതങ്ങളാണ് ഇതിലെ ഓരോ അദ്ധ്യായവും
വിജ്ഞാനസാഹിത്യത്തിനു മുതല്ക്കൂട്ടാകുന്ന ക്രതി.അറിവിന്റെ പുതിയ തലങ്ങളിലേയ്ക്ക് വ്യാപരിക്കാൻ മനുഷ്യരെ ആഹ്വാനം ചെയ്യുകയും സ്വഭാവരൂപീകരണം,സദ്ചിന്തകൽ,ജീവിതവിജയം തുടങ്ങിയ മൂല്യ ബോധങ്ങളെ സമൂഹത്തിനു പകർന്നു തരുകയും ചെയ്യുന്ന അക്ഷര വെളിച്ചമാണ് നീലേശ്വരം സദാശിവന്റെ സുഭാഷിതങ്ങൾ