ലളിതമായ ജീവിതവും ഉന്നതമായ ചിന്തകളുമായിരുന്നു സി .പി .ഐ .സംസ്ഥാന സെക്രട്ടറി സി. കെ .ചന്ദ്രപ്പന്റെ മുഖമുനദ്ര. രാഷ്ട്രീയമായി വിയോജിച്ചവരും ആ നേതാവിൻറെ വ്യക്തിത്വത്തെ കലവറ കൂടാതെ അംഗീകരിച്ചു. ചന്ദ്രപ്പന്റെ വിയോഗം കേരളത്തെ ഒന്നടങ്കം ദു:ഖിപ്പിച്ചത് അതുകൊണ്ടാണ്. വേർപാടിന്റെ ദിനങ്ങളിൽ കേരളത്തിലെ മാധ്യമങ്ങളിലൂടെ ചന്ദ്രപ്പൻ സ്മരണ നിറഞ്ഞു.അവയിൽ ചിലതു ചേർത്ത് തയ്യാറാക്കിയ ലഘുഗ്രന്ഥമാണിത്.
"അഗ്നിപഥങ്ങളിലൂടെ" എന്ന ഈ ചെറുപുസ്‌തകം കേരളത്തിന്റെ സ്വാതന്ത്രസമര ചരിത്രത്തിലെ ഒരേടാണ്. ആ സമരത്തിന്റെ നായകത്താരില്‍ ഒരാളായ സ: ഇ.പി ഗോപാലന്റെ സ്‌മരണകളിലൂടെ വള്ളുവനാട്ടിന്റെ സ്വാതന്ത്ര്യസമരചരിത്രം ഇതള്‍ വിരിയുന്നു. സമ്പൂര്‍ണ്ണമോ സമഗ്രമോ ആയ ഒരു ചരിത്രമല്ലിത്. എന്നാല്‍ അത്തരമൊരു ചരിത്രത്തേക്കാള്‍ നമ്മുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിക്കുന്ന, ഒരിക്കലും മായാത്ത ചിത്രങ്ങള്‍ ഹൃദയഭിത്തികളില്‍ കൊത്തിയിടുന്ന ഒരു കാലഘട്ടത്തിന്റെയും ഒരു ജനതയുടെയും സജീവ സാന്നിധ്യം നമ്മുടെ ഓര്‍മ്മകളില്‍ ഉണര്‍ത്തുന്ന ചരിത്രമാണിത്.