``മേരിജോണ്‍ തോട്ടത്തിന്റെ ഓര്‍മ്മയുണര്‍ത്തുന്ന സന്ദര്‍ഭങ്ങള്‍ എല്‍സി യോഹന്നാന്‍ ശങ്കരത്തിലിന്റെ കവിതകളില്‍ വര്‍ദ്ധിച്ചുവരുന്നുണ്ടെന്നാണ് എന്റെ അനുഭവം. ആസ്‌തിക്യമായും ആര്‍ദ്രതയായും ക്രിസ്‌ത്വാനുഭവത്തിന്റെ വിനിതസ്‌നേഹ സാക്ഷ്യങ്ങളായും കവിയത്രിയുടെ പ്രിയന്റെ സപ്‌തതിയായി. ആ ഓര്‍മ്മയ്ക്കാണ് ഈ പുസ്‌തകം നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് കവിതയില്‍ മിക്കവാറും കാണാതായതരം ഒരു പ്രേമാര്‍പ്പണം.
ഭാരതത്തിന്റെ സമസ്‌തമേഖലകളിലും നിറഞ്ഞാടുന്ന അധാര്‍മ്മികതയും മൂല്യത്തകര്‍ച്ചയും കാപട്യവും, സ്വാര്‍ത്ഥതയും കപടഭക്തിയും കണ്ട് കേഴുകയും അരിശം കൊള്ളുകയും ചെയ്‌ത ഹൃദയം ശ്രീകൃഷ്‌ണപരമാത്മാവില്‍ അഭയം കണ്ടെത്തി. പൂര്‍ണ്ണാവതാരമായ കണ്ണന്‍ കലിയുഗത്തില്‍ പ്രതിക്രിയ ചെയ്യാന്‍ പുതിയ വേഷത്തില്‍–താളത്തില്‍–മേളത്തില്‍ ധര്‍മ്മം നിലനിര്‍ത്താന്‍ വിശ്വരൂപത്തില്‍ ദുഷ്ടരെ നിഗ്രഹിക്കാന്‍–സംഹാരതാണ്ഡവമാടാന്‍ ഖണ്ഡ്‌ഗിയായെങ്കിലും അവതരിക്കാന്‍ മോഹിച്ചു...പ്രാര്‍ത്ഥിച്ചു. ആ അര്‍ച്ചനാഗീതങ്ങളാണ് ഈ കൃതിയില്‍ അണിനിരത്തിയിരിക്കുന്നത്.ആധുനികയുഗത്തിലെ ധര്‍മ്മച്യുതിയും ദുരാചാരങ്ങളും കപടനാഗരികതയും വിമര്‍ശിച്ചു കൊണ്ട് പ്രതിക്രിയ ചെയ്യാന്‍ ശ്രീകൃഷ്‌ണനെ ആവാഹിക്കുന്ന 18 കവിതകളില്‍ പൂതനയും കാളിയനും ഗോവര്‍ദ്ധനവും സുദര്‍ശനവും മുതല്‍ ഗീതോപദേശവും വിശ്വരൂപവും വരെ കൃഷ്‌ണചൈതന്യത്തിന്റെ ബഹുമുഖമായ പരിവേഷഗുണങ്ങളെല്ലാം ഏകത്രസഞ്ചയിക്കുന്നതുമൂലം ആകപ്പാടെ ഈ സമാഹാരത്തിന് ഏകാഗ്രതയും സമഗ്രതയും കൈവന്നിരിക്കുന്നു. നാടന്‍ശീലുകളുടെ മാധുര്യം ഉണര്‍ത്തുന്നവിധം സംഗീതാത്മകമായ താളബന്ധുരമായ ഛന്ദസ്സുകളാല്‍ അനുഗ്രഹീതമാണ് ഈ സമാഹാരം. ഋജുവായ സംവേദനശൈലിയാണെങ്കിലും വ്യഞ്‌ജനയിലൂടെ ശക്തമായി സംവദിക്കാനും തിരുവല്ല ശ്രീനിക്ക് കഴിയുമെന്ന് ഈ കൃതി തെളിയിക്കുന്നു.
ഇതെന്റെ കവിതകളുടെ രണ്ടാമത്തെ സമാഹാരമാണ്. ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചതിന് ശേഷമാണ് വായിക്കാനും എഴുതാനും സമയം ലഭിച്ചത്. പെന്‍ഷനായെങ്കിലും കാവ്യസരണിയില്‍ പൈതലാണ്. അതിന്റേതായ കുറവുകള്‍ ഈ കവിതകള്‍ക്ക് ഉണ്ടാകാം. ഇതൊരു ഏറ്റുപറച്ചിലായി കരുതി മാന്യവായനക്കാര്‍ സഹകരിക്കമെന്ന് കരുതുന്നു.
കവിതയുടെ ഉള്‍ക്കാഴ്‌ചകളിലുള്ളതൊന്നും ഒറ്റപ്പെട്ട ജീവിതാവസ്ഥകളില്‍ എന്റേതല്ല– പലതും എന്റേതുമാത്രമല്ല. സ്‌ത്രീയുടെ ആത്മസംഘര്‍ഷങ്ങളും ആഹ്ലാദങ്ങളും സ്‌ത്രീയെന്ന പൊതുസംജ്ഞയില്‍ ഞാനുള്‍ക്കൊണ്ടതാണ്. വേദനയുടെ യാതനയുടെ, വിരഹത്തിന്റെ തീവ്രത എന്റെ ചുറ്റുപാടുകളില്‍ നിന്ന് എന്നിലേക്ക് സംക്രമിച്ചതാണ്. മായം ചേരാത്ത മനഃപ്രസാദം –ഇതാണ് കവിത. ദയവായി ഏറ്റുവാങ്ങുക. ഒക്കെക്കണ്ടറിഞ്ഞ് അവതാരിക എഴുതിയ കെ.പി ശങ്കരന്‍ മാസ്റ്ററോടും ഇതിന്റെ പ്രസാധനച്ചുമതല നിര്‍വ്വഹിച്ച പ്രഭാത് ബുക്ക് ഹൌസിനോടും നന്ദിയുണ്ട്.