ജനിച്ച നാടിനെയും പ്രിയപ്പട്ടവരെയുംവിട്ട് ആയിരകണക്കിന് നാഴികകൾകാപ്പുറം ജീവിക്കേണ്ടിവരുന്ന ഒരാളിന്റെ മനസ്സ്
കേരളത്തെയും മലയാള ഭാഷയെയും ഹൃദയത്തോട് ചേർത്തുവച്ച ഒരാളിന്റെ ഓർമ്മക്കുറിപ്പ് ഗൃ ഹാതുരത്തിന്റെ നോവ് പടർത്തുന്ന
ഓർമ്മചെപ്പ് അതാണീ കവിതകൾ
കവിതയ്ക്ക് സ്‌പന്ദിക്കുന്ന ഒരു വാങ്മയം ഉണ്ടായിരിക്കണമെന്ന ആചാര്യമതം സുകു മരുതാത്തൂരിന്റെ ഈ കൃതിയിൽ സാധൂകരിക്കപ്പട്ടിട്ടുണ്ട്
ഗ്രാമ്യത്തിനുപരി ആന്ധ്യതയുള്ള ഒരു ഭാഷാരീതിയിലാണ് രചനനിർവഹിച്ചിരിക്കുന്നത് അതുകോണ്ടുതന്നെ ഈ ഖണ്ഡകാവ്യം ഒരുതരത്തിൽ
ജനകീയ ഖണ്ഡകാവ്യമായി മാറിയിരിക്കുന്നു കവിതയിലെ ഇത്തരം ജനകീയത കാലഘട്ടത്തിന്റെ ഒരാവശ്യംകൂടിയാണ് \'ലഹരി \'യുടെ മാസ്‌മരികതയിൽ കാലിടറിവീണ ദുരന്തജീവിതങ്ങകളുടെ തോരാത്ത കണ്ണൂനീരിൽ രൂപംകൊണ്ടത്താണി ഖണ്ഡകാവ്യം
അപ്പിയും ഹാപ്പിയും സുപ്പിയുമങ്ങനെ
പപ്പിയും ചിപ്പിയുമെത്ര!! - പേരും പെരുമയും
കള്ളന്റെ പേർ ഗാന്ധി, കള്ളിന്റെ പേർ ഗാന്ധി
കള്ളനു കഞ്ഞിവയ്ക്കുന്നവൻ ഗാന്ധി പോൽ! - ഗാന്ധിസം. . . ഇന്ന്
മുഖ മൂടിയില്ലെങ്കിൽ മുഖമേന്തിനു കൊള്ളാം!
'മുഖംമൂടികൾ' നീളെ മുടിക്കും നാടല്ലയോ! - മുഖംമൂടികൾ
കൂടുതൽ വോട്ട്ണ്ടെങ്കിൽ കുറുക്കൻ രാജാവാകും!
കൂകിടാം,ഭരിച്ചിടാം സുഭിക്ഷം,കൊല്ലാം ,തിന്നാം! - ശർക്കരബ്‌ഭരണി
പ്രപഞ്ചത്തെയും പ്രപഞ്ച വിസ്മയങ്ങളെയും അത്ഭുതാദരങ്ങളോടെ നോക്കിക്കാണുന്ന ഒരു മനസ്സിലെ സർഗ്ഗാത്മക ചിന്തകളുടെ കാവ്യാവിഷ്കാരം. പ്രകൃതിയുടെ സുന്ദര ,വിപരീത ഭാവങ്ങളോടൊപ്പം ആത്മീയ ,ഭൗതിക കാര്യങ്ങളും വിഷയീഭവിപ്പിച്ചു കൊണ്ടുള്ള ,കവിത്വം തുടിക്കുന്ന വരികൾ